Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightസോഷ്യൽ മീഡിയ...

സോഷ്യൽ മീഡിയ വ്യാപകമായി ചർച്ച ചെയ്യുന്ന മൾട്ടിപ്പിൾ മൈലോമ ചികിത്സയില്ലാ രോഗമോ?

text_fields
bookmark_border
സോഷ്യൽ മീഡിയ വ്യാപകമായി ചർച്ച ചെയ്യുന്ന മൾട്ടിപ്പിൾ മൈലോമ ചികിത്സയില്ലാ രോഗമോ?
cancel

ആരോഗ്യമുള്ള പ്ലാസ്മാ കോശങ്ങൾ പെരുകി അസാധാരണമായി പ്രോട്ടീനുകൾ ഉൽപ്പാദിപ്പിക്കുന്ന അവസ്ഥയാണ് മൾട്ടിപ്പിൾ മൈലോമ സിൻഡ്രോം. എല്ലുകൾ, വൃക്കകൾ, രക്ത കോശങ്ങൾ എന്നിവയെയാണ് ഇത് ബാധിക്കുന്നത്. ഈ രോഗം പൂർണമായും ചികിത്സിച്ച് ഭേദമാക്കാൻ കഴിയില്ലെങ്കിലും അതുമായി ബന്ധപ്പെട്ട ശാരീരിക അവസ്ഥകളും രോഗ ലക്ഷണങ്ങളും ചികിത്സിച്ച് രോഗ വ്യാപനം മന്ദ ഗതിയിലാക്കാൻ കഴിയും.

വളരെ അപൂർവമായി കണ്ടുവരുന്ന പ്ലാസ്മാ സെല്ലുകളെ ബാധിക്കുന്ന ബ്ലഡ് കാൻസറാണിത്. പ്ലാസ്മ എന്നാൽ ശരീരത്തിൽ കടന്നുകൂടുന്ന അണുക്കൾക്കെതിരെ പ്രവർത്തിക്കുന്ന ശ്വേത രക്താണുക്കളാണ്. മൾട്ടിപ്പിൾ മൈലോമ ഉള്ളവരിൽ പ്ലാസ്മാ സെല്ലുകൾ അസ്ഥി മജ്ജയിൽ അടിഞ്ഞുകൂടുന്നു. പ്ലാസ്മാ കോശങ്ങൾ അസാധാരണമായ എം പ്രോട്ടീനുകൾ ഉണ്ടാക്കുന്നു. ഇത്തരം പ്ലാസ്മാ കോശങ്ങൾ അസ്ഥി മജ്ജാ കോശങ്ങളെ നശിപ്പിക്കുകയും അത് അരുണ രക്താണുക്കളുടെ ഉൽപ്പാദനത്തെ തടയുകയും ചെയ്യും. ഇത് അനീമിയ എന്ന രോഗാവസ്ഥയിലേക്ക് നയിക്കും. ഈ പ്ലാസ്മാ സെല്ലുകൾ എല്ലുകളെയും വൃക്കകളെയും തകരാറിലാക്കും.

മൾട്ടിപ്പിൾ മൈലോമയുടെ ലക്ഷണങ്ങൾ

  • എല്ലുകളിൽ വേദനയാണ് മിക്കപ്പോഴും ഈ രോഗത്തിിന്‍റെ പ്രാരംഭ ലക്ഷണം
  • തുടർച്ചയായ ക്ഷീണം
  • കൈകാലുകൾ മരവിപ്പ്
  • അകാരണമായി ശരീര ഭാരം കുറയൽ
  • ഓക്കാനവും ശർദ്ദിയും

മൾട്ടിപ്പിൾ മൈലോമ ഉണ്ടാകുന്നതിന്‍റെ കൃത്യമായ കാരണം അറിയില്ലെങ്കിലും, ഇത് പ്ലാസ്മാ കോശങ്ങൾ അനിയന്ത്രിതമായി ഇരട്ടിക്കുന്ന അവസ്ഥയിലേക്ക് നയിക്കും. മ്യൂട്ടേഷനും മൾട്ടിപ്പിൾ മൈലോമയും തമ്മിലുള്ള ബന്ധത്തെപ്പറ്റി പഠനങ്ങൾ നടക്കുന്നുണ്ട്.

രോഗത്തിന്‍റെ സങ്കീർണ ഘടകങ്ങൾ

മൾട്ടിപ്പിൾ മൈലോമ സ്ത്രീകളെ അപേക്ഷിച്ച് പുരുഷൻമാരെയാണ് കൂടുതൽ ബാധിക്കുന്നത്. 40നും 70നും ഇടക്കുള്ള ആളുകളിലാണ് കൂടുതലും രോഗം നിർണയിക്കുന്നത്.

മൾട്ടിപ്പിൾ മൈലോമ മറ്റ് ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും. അവ ആന്തരികാവയവങ്ങളയും രക്ത കുഴലുകളെയും നശിപ്പിക്കും. ബാക്ടീരിയൽ ഇൻഫെക്ഷനു കാരണമാകും, പ്രത്യേകിച്ച് ന്യുമോണിയ. എല്ലുകൾ പൊട്ടും. രക്തത്തിൽ കാൽസ്യത്തിന്‍റെ അളവ് വർധിപ്പിക്കും. നാഡികൾ നശിപ്പിക്കും.

രോഗ നിർണയം

രക്ത പരിശോധന, യൂറിൻ ടെസ്റ്റ്, എക്സ്റേ, എം.ആർ.ഐ പോലുള്ള ഇമേജിങ് ടെസ്റ്റുകൾ, ബയോപ്സി, ജനറ്റിക് ടെസ്റ്റിങ് എന്നിവയിലൂടെയാണ് രോഗ നിർണയം നടത്തുന്നത്.

ചികിത്സ

മൂല കോശം മാറ്റിവെക്കൽ, കീമോതെറാപ്പി, ടാർഗറ്റഡ് തെറാപ്പി, ഇമ്യൂണോ തെറാപ്പി, സ്റ്റിറോയ്ഡ്, റേഡിയേഷൻ തെറാപ്പി എന്നിവയാണ് മൾട്ടിപ്പിൾ മൈലോമയുടെ ചികിത്സാ രീതികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HealthCancertreatmentmultiple myeloma
News Summary - Article on Multiple myeloma
Next Story