വിശപ്പില്ലായ്മ ശരീരത്തിന്‍െറ സ്വയം ചികിത്സയാണ്

മിക്ക രോഗങ്ങളുടെയും കൂടെ വിശപ്പില്ലായ്മയും വായക്ക് അരുചിയും ഉണ്ടാവാറുണ്ട്. ഇതും ഒരു രോഗമായാണ് അല്ളെങ്കില്‍ രോഗത്തിന്‍െറ ഭാഗമായാണ് നാം പരിഗണിക്കുന്നത്. എന്നാല്‍ മറിച്ച് ശരീരം സ്വയം ചികിത്സയുടെ ഭാഗമായി ചെയ്യുന്ന ഒരു സ്വാഭാവിക പ്രകൃയയാണിത്. ഒരു വ്യക്തിക്ക് വിശപ്പില്ലായ്മയും വായക്ക് അരുചിയും കയ്പും അനുഭവപ്പെടുന്നെങ്കില്‍ അത് അകത്തേക്ക് ഭക്ഷണം കടത്തി വിടരുത് എന്ന് ശരീരം നല്‍കുന്ന അറിയിപ്പായി കരുതുകയാണ് വേണ്ടത്. അതിന് പകരം വിശപ്പുണ്ടാവാന്‍ മരുന്നന്വേഷിക്കുകയാണ് നാമിപ്പോള്‍ ചെയ്തുവരുന്നത്.
വിശപ്പില്ലാത്തപ്പോഴും അരുചിയുള്ളപ്പോഴും മനുഷ്യന് ഭക്ഷണം കഴിക്കാനിഷ്ടമില്ല. രുചിമുകുളങ്ങളാണ് രുചിയെ നിയന്ത്രിക്കുന്നത്. ഈ സമയം മനുഷ്യന്‍ രുചിമുകുളങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് പുതിയതരം ഭക്ഷണങ്ങള്‍ കഴിക്കും. ചിലര്‍ നല്ല എരിവുള്ള മുളക് കടിച്ചരച്ചും ഉപ്പും വിനാഗിരിയുമുള്ള അച്ചാറുകള്‍ നാവില്‍ പുരട്ടിയുമൊക്കെ ഭക്ഷണം കഴിക്കും. പഞ്ചേന്ദ്രിയങ്ങളെകൊണ്ട് ഭക്ഷണത്തിന്‍െറ വരവിനെ തയാന്‍ ശരീരം ശ്രമിക്കുമ്പോള്‍ നാം ഇത്തരത്തില്‍ അതിനെ അതിജീവിക്കാന്‍ ശ്രമിക്കുകയാണ്. ഇത്തരം അവസരത്തല്‍ ശരീരത്തിന്‍െറ പ്രതിഷേധം വകവെക്കാതെ ഭക്ഷണം ആമാശയത്തിലത്തെിച്ചേരുകയാണ്.
ഇത്തരം അവസരത്തില്‍ ശരീരം വീണ്ടും പ്രതികരിക്കാന്‍ തുടങ്ങുന്നു. അങ്ങിനെയാണ് ഭക്ഷണം കൈകാര്യം ചെയ്ത് താഴോട്ട് തള്ളിവിട്ടുകൊണ്ടിരുന്ന ആമാശയഭിത്തി മറിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നത്. അതോടെ കഴിച്ച ആഹാരം വായിലൂടെതന്നെ പുറത്തുവരും. അതാണ് ഛര്‍ദ്ദി. ആമാശയം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് ഛര്‍ദ്ദി ഉണ്ടാവുന്നത്. ഭക്ഷണം കൈകാര്യം ചെയ്യാന്‍ തയ്യാറല്ല എന്നാണ് ഈ പ്രതികരണത്തിലൂടെ ശരീരം നമ്മോട് പറയുന്നത്. ശരീരത്തിന്‍െറ ഇത്തരം പ്രതികരണത്തെ തളര്‍ത്താന്‍ ശാസ്ത്രത്തിന്‍്റെ കൈയില്‍ മരുന്നുണ്ട്. അത് പ്രയോഗിച്ചാല്‍ പിന്നെ ആമാശയമോ അതുള്‍പ്പെടുന്ന ദഹനവ്യൂഹംതന്നെയൊ തളരും. അതോടെ വേണ്ടാത്ത ഭക്ഷണം പുറംതള്ളലും നില്‍ക്കും. ഛര്‍ദ്ദിച്ച് പുറത്തുവരുന്ന വസ്തു ദഹനം നടക്കാത്ത ആഹാരാവശിഷ്ടമാണെങ്കില്‍ അതും ഒരു ശുദ്ധീകര ണമായി കാണാന്‍ നാമെന്തിനു മടിക്കണം? കൂട്ടത്തില്‍ ശരീരം ആവശ്യപ്പെടുന്നത് എന്താണെന്നു കൂടി ശ്രദ്ധിക്കുക. നന്നാക്കാന്‍ ഇത്തിരി സമയം വേണം. അത് പ്രകൃതിയുടെ നിയമമാണ്.
ഒടിവ്, ചതവ് മുതലായവയൊക്കെ നിമിഷനേരംകൊണ്ട് സംഭവിക്കാം. പക്ഷെ കേടുതീര്‍ക്കല്‍ അങ്ങിനെയല്ല. അതിനുസമയമെടുക്കും. എല്ലുപൊട്ടാന്‍ സെക്കന്‍റുകളും മുറിവുകൂടാന്‍ മാസങ്ങളും എടുക്കും. ദഹനവ്യൂഹത്തിനോ വിസര്‍ജ്ജനവ്യൂഹത്തിനോ കേടുപറ്റിയാലും അവ നന്നാക്കാന്‍ സമയം എടുക്കും. അതിന് മാസങ്ങള്‍ വേണ്ടിവരില്ല. പക്ഷെ ദിവസങ്ങള്‍ വേണ്ടിവരും. കാത്തിരിക്കുകയല്ലാതെ കുറുക്കുവഴികളൊന്നുമില്ല എന്നറിയുക.
നട്ടെല്ലിലെ കശേരുക്കള്‍ പരസ്പരം യോജിച്ചവയല്ല. അവയ്ക്കിടയില്‍ ഡിസ്ക്കുകള്‍ ഉണ്ട്. അത് കശേരുക്കള്‍ തമ്മില്‍ മുട്ടാതിരിക്കാനും ശരീരത്തിന്‍്റെ സുഗമമായ അവസ്ഥ നിലനിര്‍ത്താനുമാണ്. ഒരു വാഹനത്തിന്‍്റെ ഷോക് അബ്സോര്‍ബര്‍ പോലെ ശരീരത്തെ സംരക്ഷിക്കുകയാണ് കശേരുക്കളുടെയിടയിലുള്ള ഡിസ്ക്കുകളുടെ ധര്‍മ്മം. അതിലൊരു ഡിസ്ക്ക് ഒന്നുതെറ്റാനിടയായി എന്നു കരുതുക. പിന്നെ സ്ഥാനചലനം സംഭവിച്ച ഡിസ്ക്കിനെ യഥാസ്ഥാനത്ത് കൊണ്ടുവരണം. അതിനായി ശരീരത്തിന് വേണ്ടത് വിശ്രമമാണ്. പൂര്‍ണമായ വിശ്രമത്തിലൂടെയേ അത് സാദ്ധ്യമാവു. ഈ സമയം വ്യക്തിയില്‍ വേദനയുണ്ടാക്കുകയാണ് ശരീരം ചെയ്യുന്നത്. വേദനമൂലം അയാള്‍ ഇളകാതിരിക്കും. അതാണ്് അപ്പോള്‍ ശരീരത്തിനാവശ്യം. നമുക്കാ വേദനയെ ചികിത്സിക്കാം.
വേദനസംഹാരി ഉപയോഗിച്ചുള്ള ഒരിഞ്ചക്ഷന്‍ മതി. പിന്നെ വേദനിക്കില്ല. അതോടെ വേദനകൊണ്ട് ഒന്നനങ്ങാന്‍ പോലും കഴിയാതിരുന്ന രോഗിക്ക് ഇപ്പോള്‍ നടക്കാന്‍പോലും കഴിയുന്നു. വേദന മാറുന്നു. രോഗം മാറാതിരിക്കുകയും ചെയ്യുന്നു. ശരീരം ഇളകാതിരിക്കാനാണ് ഒന്നനങ്ങാന്‍പോലും കഴിയാത്തത്ര വേദനയുണ്ടാക്കിയത്. ഇവിടെ ഇളകാതിരിക്കുന്നതാണ് തെറ്റിപ്പോയ ഡിസ്കിന് യഥാസ്ഥാനത്തേക്കത്തൊന്‍ ആവശ്യമായ ചികിത്സയെന്ന് അസ്ഥിരോഗ വിദഗ്ദ്ധനുമറിയാം. പക്ഷെ രോഗിക്ക് വേണ്ടത് വേദന മാറലാണല്ളോ? പ്രസവവേദനയെ തടുക്കാതിരിക്കാന്‍ കാരണം കൈകാര്യം ചെയ്യുന്ന ഡോക്ടര്‍ക്കത് ഗുണം ചെയ്യാനിടയില്ല എന്നതിനാലാണ്. എന്നാല്‍ ഡിസ്ക് തെറ്റിയവേദന മാറ്റിയില്ളെങ്കില്‍ പിന്നെ അതും ഡോക്ടര്‍ക്ക് ഗുണം ചെയ്യില്ല എന്നതുകൊണ്ട് മരുന്ന് നല്‍കേണ്ടതായും വരുന്നു.
ശരീരത്തില്‍ അനുഭവപ്പെടുന്ന വേദനകളോ അസ്വസ്ഥതകളോ ഒരു റിപ്പയര്‍ നടക്കുന്നതിന്‍്റെ ലക്ഷണമായി എടുക്കാവുന്നതാണ്. ശരീരത്തിലെ വിസര്‍ജ്ജനങ്ങള്‍ ഒരസ്വസ്ഥതയിലൂടെയാണല്ളോ സംഭവിക്കാറ്. മൂത്രം മൂത്രസഞ്ചിയില്‍ നിറയുമ്പോഴത്തെ അസ്വസ്ഥത മൂത്രവിസര്‍ജ്ജനമെന്ന ചികിത്സയിലൂടെ സുഖപ്പെടുന്നതുപോലെ രക്തത്തില്‍ വിഷം വര്‍ദ്ധിക്കുമ്പോഴത്തെ പനിയെന്ന അസ്വസ്ഥത വിഷവിസര്‍ജ്ജനം തീര്‍ന്നാല്‍ മാറുകയും ചെയ്യും. പനി, വയറിളക്കം തുടങ്ങിയ തീവ്രരോഗങ്ങള്‍ മാത്രമല്ല പ്രമേഹം, ആസ്ത്മ തുടങ്ങിയ സ്ഥായീരോഗങ്ങളും ശരീരത്തിലെ വിഷസങ്കലനം കുറയുമ്പോള്‍ സുഖപ്പെടുന്നതാണ്. കാന്‍സര്‍, എയ്ഡ്സ് പോലുള്ള വിനാശാത്മക രോഗമായാലും ഇതേ രീതിയില്‍ വിഷസങ്കലനം കുറയ്ക്കുന്ന തത്ത്വശാസ്ത്രമുപയോഗിച്ചുകൊണ്ട് ചികിത്സ ചെയ്യാവുന്നതും രോഗശാന്തി മറ്റേതു ചികിത്സയെക്കാളും കൂടിയ അളവില്‍ സാധ്യമാക്കാവുന്നതുമാണ്. ഇതൊന്നും മരണത്തെ അതിജീവിക്കാനല്ല, ഉള്ളകാലം സുഖമായി ജീവിക്കാനാണ് എന്നറിയേണ്ടതുമുണ്ട്.
തീവ്രരോഗങ്ങള്‍ക്ക് ഏതാനും ദിവസത്തെ പ്രകൃതിചികിത്സ യാണെങ്കില്‍ സ്ഥായീരോഗങ്ങള്‍ക്ക് മാസങ്ങളുടെ ചികിത്സ വേണ്ടി വന്നേക്കാം. വിനാശാത്മകരോഗങ്ങള്‍ക്ക് ചിലരില്‍ മരണംവരെ പ്രകൃതിചികിത്സ വേണ്ടിവരും. വിനാശാത്മക രോഗത്തില്‍ നിന്ന് ചിലപ്പോള്‍ പൂര്‍ണ്ണമോചനം അസാധ്യമായെന്നും വരാം. എങ്കിലും ആശ്വാസം ഉറപ്പാണ്.

(ലേഖകന്‍ തിരൂര്‍ ഗാന്ധിയന്‍ പ്രകൃതിചികിത്സാലയത്തിലെ നേച്വറല്‍ ഹൈജിനിസ്റ്റാണ്)

COMMENTS