Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFood and Nutritionchevron_rightചോറ്​ ഒഴിവാക്കാതെ...

ചോറ്​ ഒഴിവാക്കാതെ ഭാരം കുറക്കാം

text_fields
bookmark_border
Carbs
cancel

തടികുറക്കാനോ ഭാരം കുറക്കാ​നോ ആലോചിക്കു​േമ്പാൾ തന്നെ ആദ്യമെടുക്കുന്ന തീരുമാനം കാര്‍ബോഹൈഡ്രേറ്റ് അടങ്ങി യ ഭക്ഷണങ്ങൾ ഒഴിവാക്കുക എന്നതാകും. ശരീരത്തിന്​ ഉൗർജം പകരുന്നതിന്​ ഏറ്റവുമധികം വേണ്ട ​പോഷകമാണ് കാർബോഹൈഡ്രേറ ്റ്​ അഥവാ അന്നജം​​.

അമിതയളവില്‍ പ്രോട്ടീന്‍ എടുക്കുകയും കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരം കുറയ്ക്കുകയും ച െയ്യുമ്പോള്‍ സ്വാഭാവികമായും ശരീരത്തിനു ആവശ്യമായ ഊര്‍ജ്ജം ലഭിക്കാതെ വരുന്നു. ഇത് ക്ഷീണത്തിന് കാരണമാകുന്നു. അത ുകൊണ്ടുതന്നെ അന്നജമടങ്ങിയ ഭക്ഷണം പൂർണമായി ഒഴിവാക്കുന്നത്​ ആരോഗ്യത്തിന്​ നല്ലതല്ല.

കൂടിയ അളവിൽ അന്നജമ ുള്ള ഭക്ഷണം കഴിച്ചാൽ അമിതവണ്ണവും ഭാരവും ഉണ്ടാകും. എന്നാൽ അന്നജം കുറഞ്ഞാലോ അത്​ ശരീരത്തി​​െൻറ മെറ്റബോളിക്​ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കും. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ പ്രോട്ടീനെയും കൊഴുപ്പിനെയും ദഹിപ്പിച്ച ്​ മെ​റ്റബോളിസം നിലനിർത്താൻ അന്നജത്തിന്​ കഴിയും. തലച്ചോറി​​െൻറ പ്രവർത്തനങ്ങൾക്കും അന്നജം ആവശ്യമാണ്​. കാര്‍ബോഹൈഡ്രേറ്റ് കുറയുന്നത് രക്തത്തിലെ യൂറിക് ആസിഡ് തോത് വർധിപ്പിക്കും. ഇത് ഗൗട്ട് (സന്ധികളിൽ നീരുവെക്കൽ)പോലുള്ള പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കും.

അന്നജത്തി​​െൻറ ഗുണങ്ങൾ

  • കാർബോഹൈഡ്രേറ്റ്​ ഉപാപചയപ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തി അമിത കൊഴുപ്പ്​ അടിയുന്നത്​ തടയുന്നു
  • ശരീരഭാരം കുറയുന്നത്​ തടയും
  • ഹൃദയത്തി​​െൻറ ആരോഗ്യം മെച്ചപ്പെടുത്തുന്നു
  • കാൻസർ സാധ്യത കുറക്കും
  • ഉറക്കം മെച്ചപ്പെടുത്തുന്നു
  • സുഗമമായ ദഹനത്തിന്​ സഹായിക്കുന്നു
  • ശരീരത്തി​ന്​ ഉൗർജം പകരുന്നു
  • ​േപശികൾക്ക്​ ദൃഢത നൽകുന്നു.

ശരീരഭാരം കുറക്കാൻ സഹായിക്കുന്ന അന്നജമടങ്ങിയ ഭക്ഷണ പദാർഥങ്ങൾ

  • മധുരക്കിഴങ്ങ്​
  • മുഴുധാന്യങ്ങൾ(ഹോൾ ഗ്രെയിൻ)
  • ഒാട്​സ്​
  • ബ്രൗൺ റൈസ്​
  • പിയേഴ്​സ്​ (സബർജൻ)
  • ബ്ലാക്​ ബീൻസ്​
  • ബാർലി
  • കി​േനാവ(ഒരു തരം കടല)
  • ഗ്രീൻ പീസ്​
  • മൊരിച്ച കടല

സിംപിൾ -കോംപ്ലക്​സ്​ കാർബോഹൈഡ്രേറ്റ്
എല്ലാ കാർബോഹൈഡ്രേറ്റുകളും ഒരേ പോലെയല്ല ദഹിക്കുന്നതും ഉൗർജം നൽകുന്നതും രക്തത്തിലെ പഞ്ചസാരയുടെ നിരക്ക് വർധിപ്പിക്കുന്നതുമെല്ലാം. അന്നജത്തെ സിംപിൾ കാർബോഹൈഡ്രേറ്റ് അഥവാ ലളിത അന്നജമെന്നും കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകളെന്നും വേർതിരിക്കാം.

നമ്മുടെ തലച്ചോറി​​െൻറ പ്രവർത്തനങ്ങൾക്ക്​ പഞ്ചസാര അത്യാവശ്യമാണ്​. ലളിത അന്നജത്തിൽ പഞ്ചസാരയും ഫ്രക്ടോസും ധാരാളം ഉൾപ്പെടുന്നു. ഇതിൽ ഗ്ലൈസീമിക് ഇൻഡക്സ് കൂടുതലാണ്. ഇവ വളരെ വേഗം ദഹിച്ച് രക്തത്തിലേക്ക് എളുപ്പം പഞ്ചസാര നൽക‍ും. പഴങ്ങൾ, പാൽ, പാലുൽപന്നങ്ങൾ തുടങ്ങിയ ഭക്ഷണപദാത്ഥങ്ങളിൽ ലളിത അന്നജം കൂടുതൽ അടങ്ങിയിടുണ്ട്​. ശരീരം കുഴഞ്ഞിരിക്കു​േമ്പാൾ പഴവർഗങ്ങളും പാലുമെല്ലാം കഴിച്ചാൽ പെട്ടന്ന്​ ഉൗർജം വീണ്ടെടുക്കാനാവുന്നതിന്​ കാരണം അവയിലടങ്ങിയ ലളിത അന്നജമാണ്​. ലളിത അന്നജം ഭക്ഷണത്തിൽ നിന്നും ഒഴിവാക്കിയാൽ ശരീരത്തിന്​ ശക്തികുറവ്​, മന്ദത തുടങ്ങിയ പ്രശ്​നങ്ങൾ ഉണ്ടായേക്കാം.

ഇനി കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകളെക്കുറിച്ചു പറയാം. നാരി​​െൻറ അംശം കൂടിയ ഗ്ലൈസീമിക് ഇൻഡക്സ് കുറഞ്ഞ അന്നജമാണ്​ ഇത്​. അരി, ഗോതമ്പ്, മുത്താറി, റവ, ചോളം മുതലായ ധാന്യങ്ങളും പഴവർഗങ്ങൾ, കിഴങ്ങുകൾ, കായകൾ മുതലായവയും ഇത്തരത്തിലുള്ള അന്നജസ്രോതസ്സുകളാണ്. ഇവയിലടങ്ങിയ നാരി​​െൻറ അംശം ദഹനത്തെയും ആഗിരണത്തെയും വൈകിപ്പിക്കുകയും ഗ്ലൂക്കോസ് രക്തത്തിൽ ഉയരുന്നതി​​െൻറ തോതു കുറക്കുകയും ചെയ്യുന്നു. അതിനാൽ പ്രമേഹ രോഗത്തെ തടയാൻ കോംപ്ലക്​സ്​ അന്നജത്തിന്​ കഴിയും.

തവിടുനീക്കാത്ത ധാന്യങ്ങൾ ഉപയോഗിക്കുന്നതാണ്​ നല്ലത്​. മുഴുധാന്യങ്ങളിൽ (ഹോൾ ഗ്രെയിൻ) തവിടിലാണ് നാരുകൾ ധാരാളമായുള്ളത്. ധാന്യത്തിൽ കൂടുതൽ അന്നജമടങ്ങിയിരിക്കുന്നത് ഏറ്റവും ഉള്ളിലുള്ള എൻഡോസ്പേമിലാണ്. അതിനാലാണ്​ റീഫൈൻഡ്​ ചെയ്​ത ​േഗാതമ്പ്​, മൈദ, വൈറ്റ്​ പാസ്​ത തുടങ്ങിയ ഭാരം കുറക്കാൻ ഉദ്ദേശിക്കുന്നവർ പൂർണമായും ഒഴിവാക്കണമെന്ന്​ പറയുന്നത്​. മുഴുധാന്യങ്ങൾ പ്രമേഹനിയന്ത്രണത്തിനു സഹായിക്കുന്നവ മാത്രമല്ല, പോഷകമൂല്യവുമുള്ളതാണ്.

തയാറാക്കിയത്​: ദീപ്​തി വി.ആർ


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foodmalayalam newsWeight LossCarbohydrateHealth News
News Summary - Weight loss With Carbohydrate - Health News
Next Story