Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFood and Nutritionchevron_rightഭാരം കുറക്കുന്നവരുടെ...

ഭാരം കുറക്കുന്നവരുടെ ശ്രദ്ധക്ക്​

text_fields
bookmark_border
Food
cancel

ഭാരം കുറക്കാനും സീറോ സൈസാകാനും ആഗ്രഹിക്കുന്നവരാണ്​ അധിക പക്ഷവും. അതിനുവേണ്ടി പട്ടിണി കിടന്നും പലവിധ ഡയറ്റുകൾ പരീക്ഷിച്ചും വലഞ്ഞവരായിരിക്കും പലരും. എന്നാൽ ഭാരം കുറക്കാൻ ചെയ്യുന്ന കാര്യങ്ങളിലെ സത്യവും മിഥ്യയും ഒന്നു നോക്കാം...

1. കാർബോഹൈഡ്രേറ്റ്​ ഒഴിവാക്കുക
അമിതഭാരം കുറക്കാൻ കാർബോഹൈഡ്രേറ്റ്​ ഒഴിവാക്കണമെന്നാണ്​ എല്ലാവരുടെയും ചിന്ത. ഇതിനായി കാർബോഹൈഡ്രേറ്റ്​ അടങ്ങിയ എല്ലാ ഭക്ഷണവും ഒഴിവാക്കി ഉൗർജം നഷ്​ടപ്പെട്ട അവസ്​ഥയിലെത്തുകയാണ്​ ജനങ്ങൾ. എന്നാൽ ത​​െൻറ ഭക്ഷണത്തിൽ എന്ത്​ കാർബോഹൈഡ്രേറ്റാണ്​ അടങ്ങിയതെന്നാണ്​ ആദ്യം ശ്രദ്ധിക്കേണ്ടത്​. അനാരോഗ്യകരമായ കാർബോഹൈഡ്രേറ്റുകളായ പൊട്ടറ്റോ ചിപ്​സ്​, ബർഗർ, പിസ്സ, മറ്റ്​ പഞ്ചസാര അടങ്ങിയ ഭക്ഷണ പദാർഥങ്ങൾ എന്നിവ നിർബന്ധമായും ഒഴിവാക്കണം. എന്നാൽ ആരോഗ്യകരമായ കാർബോഹൈഡ്രേറ്റ്​ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം. ബീൻസ്​, പയർ തുടങ്ങിയ പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ അടിസ്​ഥാനപരമായി ഉൾപ്പെടുത്തേണ്ടവയാണ്​.

2. പട്ടിണി കിടന്ന്​ ഭാരം കുറക്കാം
ഭാരം കുറക്കാനുള്ളതി​​െൻറ ആദ്യത്തെതും അടിസ്​ഥാനപരവുമായ നിയിമം ഒരിക്കലും ഭക്ഷണം ഒഴിവാക്കരുതെന്നാണ്​. ഭക്ഷണം ഒഴിവാക്കു​േമ്പാൾ ശരീരം മെറ്റാബോളിസം സാവധാനമാക്കി ഉൗർജ്ജം സംഭരിച്ചുവെക്കാൻ ശ്രമിക്കും. ദിവസത്തിനൊടുവിൽ ഇത്​ അമിത ഭക്ഷണം -അതും അനാരോഗ്യകരമായ ഭക്ഷണപദാർഥങ്ങൾ - കഴിക്കുന്നതിലേക്ക്​ നയിക്കുകയും ചെയ്യും.

3. കൊഴുപ്പ്​ ഒഴിവാക്കണം
കാർബോ ഹൈഡ്രേറ്റി​​െൻറ കാര്യത്തിൽ എന്നപോലെയാണ്​ കൊഴുപ്പിലും. എല്ലാ കൊഴുപ്പും അനാരോഗ്യകരമല്ല. മനുഷ്യശരീരത്തിന്​ അത്യന്താപേക്ഷിതമായ ഒന്നാണ്​ കൊഴുപ്പ്​. അതിനാൽ തന്നെ കൊഴുപ്പിനെ നിങ്ങളുടെ ഭക്ഷണക്രമത്തിൽ നിന്ന്​ ഒഴിവാക്കരുത്​. കൊഴുപ്പ്​ ഒഴിവാക്കുന്നത്​ ഭാരം കുറക്കുകയില്ല. ആരോഗ്യകരമായ കൊഴുപ്പ്​ അടങ്ങിയ നട്​സ്​, സീഡ്​സ്​, തൈര്​, ഒലീവ്​ ഒായിൽ, അവകാഡോ, പാൽക്കട്ടി, പാൽ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

4. പ്രിയപ്പെട്ട ഭക്ഷണപദാർഥങ്ങൾ ഒഴിവാക്കണം
പ്രിയപ്പെട്ട ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടി വരുമെന്നാണ്​ ഭാരം കുറക്കാൻ ഡയറ്റ്​ തുടങ്ങുന്നവരുടെ ഏറ്റവും വലിയ വിഷമം. എന്നാൽ ഇത്​ തെറ്റിദ്ധാരണ മാത്രമാണ്​. കലോറി കൂടിയ ഭക്ഷണങ്ങളോടാണ്​ പ്രിയം കൂടുതലെങ്കിൽ അത്​ അളവ്​ കുറച്ച്​ ഡയറ്റിൽ ഉൾപ്പെടുത്താം. ക​ഴിക്കുന്ന ഭക്ഷണത്തിലെ ആകെ കലോറിയുടെ അളവ്​ കൂടാതിരുന്നാൽ മതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foodmalayalam newsWeight LossHealth News
News Summary - Weight Loss and Myths - Health News
Next Story