Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFood and Nutritionchevron_rightഭാരം കുറക്കാൻ ചോറോ...

ഭാരം കുറക്കാൻ ചോറോ ചപ്പാത്തിയോ?

text_fields
bookmark_border
Chapatti-and-Rice
cancel

ചോറും ചപ്പാത്തിയും ഭക്ഷണത്തിലെ ഒഴിവാക്കാനാവാത്ത ഇനങ്ങളാണ്​. ഇവയിലൊന്ന്​ ഒഴിവാക്കുക എന്നത്​ എളുപ്പമുള്ളത ല്ല. എന്നാൽ ഭാരം കുറക്കുവാൻ ശ്രമിക്കുന്നവർ കാർബോഹൈഡ്രേറ്റിനെ കുറിച്ച്​ ബോധവാൻമാരാവുകയും ചോറ്​ ഒഴിവാക്കു കയും ചപ്പാത്തി കുറക്കുകയും ചെയ്യും. എന്താണ്​ ചപ്പാത്തിയുടെ സവിശേഷതകൾ എന്നു നോക്കാം.

ചപ്പാത്തിയിലും ചോറ ിലും കാർബോഹൈഡ്രേറ്റ്​ അളവ്​ ഒരേതരത്തിലാ​ണ്​. ഇവയിൽ നിന്ന്​ ലഭിക്കുന്ന കലോറിയും തുല്യം തന്നെ. എന്നാൽ പോഷക ഗ ുണത്തിൽ രണ്ടും വ്യത്യസ്​തമാണ്​. ചോറുമായി താരതമ്യം ചെയ്യു​േമ്പാൾ ചപ്പാത്തിയിൽ പ്രോട്ടീനുകളും നാരും ധാരാളമായി അടങ്ങിയിട്ടുണ്ട്​. അതിനാൽ ചപ്പാത്തി കഴിക്കു​േമ്പാൾ വയർ വേഗം നിറയുകയും കുറേ നേരത്തേക്ക്​ വിശക്കാതിരിക്കുകയും ചെയ്യും. ചോറിൽ അന്നജമടങ്ങിയതിനാൽ അതിവേഗം ദഹിക്കും.

പോഷക ഗുണം പരിഗണിക്കു​േമ്പാൾ ചപ്പാത്തിയാണ്​ ജേതാവ്​. എന്നാൽ ഗോതമ്പിൽ സോഡിയം വളരെ കൂടുതലാണ്​. അതിനാൽ സോഡിയം ഒഴിവാക്കേണ്ടവർ ചപ്പാത്തി കഴിക്കരുത്​.

ചപ്പാത്തിയുടെ മറ്റ്​ ഗുണങ്ങൾ നോക്കാം

  • ചോറിനെ അപേക്ഷിച്ച്​ ചപ്പാത്തിയിൽ ദഹനത്തിന്​ സഹായിക്കുന്ന നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്​. കൂടാതെ ​േപ്രാട്ടീനും ആവശ്യത്തിനുണ്ട്​.
  • നാരംശം അടങ്ങിയ ഭക്ഷണമായതിനാൽ തന്നെ ചപ്പാത്തിയുടെ ദഹനം ​ൈവകിയാണ്​ നടക്കുക. അതുമൂലം ഇടക്കി​െട വിശക്കുകയില്ല. അതിനാൽ ഭാരം കുറക്കാൻ ഇത്​ സഹായിക്കുന്നു
  • ചോറിൽ കലോറി വളരെ കൂടുതലുണ്ടെങ്കിലും കഴിച്ചാൽ ചപ്പാത്തിപോലെ വിശപ്പ്​ മാറുകയില്ല.
  • ചപ്പാത്തിയു​െട ഒാരോ കഷണവും നിങ്ങൾക്ക്​ ആവശ്യമായ കാത്സ്യം, പൊട്ടാസ്യം, ഇരുമ്പ്​, ഫോസ്​ഫറസ്​ എന്നിവ നൽകും. ചോറിൽ കാത്​സ്യമില്ലെന്ന്​ മാത്രമല്ല, പൊട്ടാസ്യത്തി​​െൻറയും ഫോസ്​ഫറസി​​െൻറയും അളവ്​ കുറവുമാണ്​.
  • ചപ്പാത്തി ദഹിക്കാൻ കൂടുതൽ സമയം എടുക്കുന്നതിനാൽ രക്​തത്തിലെ പഞ്ചസാരയുടെ അളവും ക്രമീകരിച്ച്​ നിലനിർത്താൻ സഹായിക്കും.

ചപ്പാത്തി ആരോഗ്യകരമാണ്​ എന്നതുകൊണ്ടുതന്നെ അതങ്ങ്​ കഴിക്കാം എന്ന്​ കരുതി ലോഡ്​ കണക്കിന്​ ചപ്പാത്തി വെട്ടിവിഴുങ്ങരുത്​. ഒരു ദിവസം നാലു ചപ്പാത്തിയിൽ കൂടുതൽ കഴിക്കരുത്​. കൂടാതെ രാത്രി 7.30 ന്​ മുമ്പ്​ ഭക്ഷണം കഴിക്കുകയും വേണം. മൾട്ടി ഗ്രെയ്​ൻ ചപ്പാത്തിയും പരീക്ഷിക്കാവുന്നതാണ്​.

ഇനി ചോറ്​ തന്നെ കഴിക്കാനാണ്​ താത്​പര്യമെങ്കിൽ ബ്രൗൺ റൈസ്​ ഉപയോഗിക്കുക. പുറം തൊലി മാത്രം കളഞ്ഞ അരിയാണ്​ ബ്രൗൺ റൈസ്​. അതിനാൽ തന്നെ ഇത്​ ദഹിക്കാൻ വൈറ്റ്​ റൈസിനേക്കാൾ സമയമെടുക്കും. ഉള്ളിലെ പാളികൾ കൂടി കളഞ്ഞ്​ അന്നജം മാത്രടങ്ങിയ അരിയാണ്​ വൈറ്റ്​ റൈസ്​. എന്ത്​ കഴിക്കു​േമ്പാഴും അളവ്​ വളരെ ശ്രദ്ധിക്കണമെന്നാണ്​ ആരോഗ്യ വിദഗ്​ധരുടെ നിർദേശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ricemalayalam newsWeight LossChapattiHealth News
News Summary - Rice or Chapatti For Weight loss - Health News
Next Story