മെൽബൺ: പ്രതിദിനം 10 ഗ്രാം അണ്ടിപ്പരിപ്പ് കഴിക്കുന്നതുമൂലം മറവിരോഗം ത ടയാമെന്ന് പുതിയ പഠനം. ഇതുമൂലം ഒാർമശക്തിയും ചിന്താശേഷിയും വർ ധിക്കുമെന്നും വാർധക്യ സഹജമായ മാനസിക തകരാറുകൾ അകറ്റാൻ കഴിയുമെന്നുമാണ് സൗത് ആസ്ട്രേലിയൻ യൂനിവേഴ്സിറ്റി നടത്തിയ ഗവേഷണത്തിൽ കണ്ടെത്തിയത്. ചൈനീസ് സ്വദേശികളായ 55 വയസ്സിനു മുകളിലുള്ള 4,822 പേരിലാണ് പഠനം നടത്തിയത്.
ദിനേന 10 ഗ്രാം നട്സ് കഴിക്കുന്നതിലൂടെ വയോധികരുടെ മേധാശക്തി 60 ശതമാനം വർധിപ്പിക്കാൻ കഴിയുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ മിങ് ലീ പറയുന്നു. 2020 ഒാടെ 60 വയസ്സിനു മുകളിലുള്ളവരുടെ എണ്ണം അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികളുടെ എണ്ണത്തേക്കാൾ കൂടുതലായിരിക്കുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.