Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFood and Nutritionchevron_rightകുഞ്ഞുങ്ങൾക്ക്​...

കുഞ്ഞുങ്ങൾക്ക്​ ജ്യൂസുകൾ വേണ്ട​; പഴങ്ങൾ ശീലമാക്കാം

text_fields
bookmark_border
കുഞ്ഞുങ്ങൾക്ക്​ ജ്യൂസുകൾ വേണ്ട​; പഴങ്ങൾ ശീലമാക്കാം
cancel

ഒരു വയസോ അതിനു താഴെയോ ഉള്ള കുട്ടികൾക്ക്​ ആപ്പിളും ഒറഞ്ചുമെല്ലാം നേരിട്ട്​ നൽകുന്നതിലെ ബുദ്ധിമു​േട്ടാർത്ത്​  എളുപ്പത്തിന്​ മാതാപിതാക്കൾ ഇവ ജ്യൂസാക്കി പാൽക്കുപ്പിയിൽ നിറച്ച്​ നൽകും​. മുതിർന്നവരെ ശല്യ​െപ്പടുത്താതെ പാൽക്കുപ്പികളിൽ നിറച്ച ജ്യൂസുകൾ നുണഞ്ഞ്​ കുട്ടികൾ വീടി​​​െൻറ ഒരു മൂലയിലിരിക്കും. കുട്ടികൾക്കും രക്ഷിതാക്കൾക്കും സന്തോഷം. 

എന്നാൽ കുട്ടികൾക്ക്​ പഴച്ചാറുകൾ നൽകരു​െതന്നാണ്​ പുതിയ പഠനങ്ങൾ പറയുന്നത്​.  അമേരിക്കൻ അക്കാദമി ഒാഫ്​ പീഡിയാട്രീഷ്യൻസ്​ പുറത്തിറക്കിയ പുതിയ നിർദേശങ്ങളിലാണ്​ കുട്ടികൾക്ക്​ പഴച്ചാറുകൾ നൽകുന്നത്​ നിയന്ത്രിക്കാൻ പറയുന്നത്​. മുലക്കുപ്പികൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്​. പഴങ്ങളു​െട ജ്യൂസുകൾ നൽകുന്നതിനു പകരം പാൽ നൽകണമെന്നാണ്​ വിദഗ്​ധർ നിർദേശിക്കുന്നത്​. 

ഒരു വയസിനു താഴെയുള്ള കുട്ടികൾക്ക്​ ഒരു കാരണവശാലും  ജ്യൂസുകൾ നൽകരുത്​. ജ്യൂസുകൾ കുടിക്കുന്നതിന്​​ 18 വയസിനു താഴെയുള്ള എല്ലാ കുട്ടികളിലും നിയന്ത്രണം ​െകാണ്ടുവരേണ്ടതാണെന്നും ഡോക്​ടർമാർ പറയുന്നു. 

പഴങ്ങളുടെ ജ്യൂസുകൾ ആരോഗ്യകരമാ​െണന്നാണ്​ രക്ഷിതാക്കൾ കരുതുന്നത്​. എന്നാൽ പഴങ്ങൾ അതുപോലെ നൽകുന്നതാണ്​ നല്ലത്​. ജ്യൂസിൽ പഞ്ചസാരയും കാലറിയും വളരെ കൂടുതലായിരിക്കും. ഇത്​ കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന്​ സാൻഫ്രാൻസിസ്​കോ യൂണിവേഴ്​സിറ്റി ഒാഫ്​ കാലി​േഫാർണിയയിലെ ശിശുരോഗ വിഭാഗം  പ്രഫസർ ഡോ. മെൽവിൻ ബി.ഹെയ്​മാൻ പറയുന്നു. ഒരു വയസിനു താഴെയുള്ള കുട്ടികൾക്ക്​ ജ്യൂസ്​ നൽകുന്നത്​ തീർത്തും അനാവശ്യമാണെന്നും ​അദ്ദേഹം കൂട്ടിച്ചേർത്തു. 

ഒരു വയസു മുതൽ മൂന്നു വയസു വ​െരയുള്ളവർക്ക്​ നാല്​ ഒൗൺസ്​ ജ്യൂസുവരെ ഒരു ദിവസം കുടിക്കാം. നാലു മുതൽ ആറു വയസുവരെയുള്ളവർക്ക്​ നാലു മുതൽ ആറ്​ ഒൗൺസ്​ വരെയും ഏഴു മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക്​ എട്ട്​ ഒൗൺസ്​ വരെയും ജ്യൂസ്​ ഒരു ദിവസം കഴിക്കാം. എന്നാൽ  മുലക്കുപ്പികൾ പോലെ വലിച്ചുകുടിക്കുന്ന കപ്പുകളിൽ നിന്ന്​ ഒരിക്കലും ജ്യൂസുകൾ കുടിക്കരുതെന്നും വിദഗ്​ധർ നിർ​േദശിക്കുന്നു. 

ഇങ്ങനെ വലിച്ചു കുടിക്കുന്ന കപ്പുകളിൽ കുടിക്കു​േമ്പാൾ ധാരാളം ജ്യൂസ്​ കുടിക്കാൻ ഇടയാവുകയും അത്​ അമിത ഭാരത്തിലേക്ക്​ നയിക്കുകയും ചെയ്യും. മാത്രമല്ല, കുട്ടികളിൽ ഇത്​ ദന്തക്ഷയത്തിനും ഇടയാക്കുമെന്ന്​ ഡോക്​ടർമാർ പറയുന്നു. ജ്യൂസുകളിൽ നാരുകൾ അടങ്ങിയിട്ടില്ല. പഴങ്ങളെ അപേക്ഷിച്ച്​ പോഷക ഗുണം കുറവും പഞ്ചസാരയും കാലറിയും വളരെ കൂടുതലുമാണ്​. 

ജ്യൂസാക്കി കഴിക്കാതെ ഒാറഞ്ച്​, വാഴപ്പഴം, ആപ്പിൾ തുടങ്ങിയ പഴങ്ങൾ എല്ലാ പ്രായക്കാരും അതുപോ​െല ത​െന്ന കഴിക്കുക. പാലും വെള്ളവുമാണ്​ കുട്ടികൾക്ക്​ നൽകാൻ ഏറ്റവും ഉത്തമം. ജ്യൂസുകൾ കുട്ടികളിൽ മധുരത്തോട് ആഭിമുഖ്യം വളർത്തുമെന്നും അത്​ അനാരോഗ്യത്തിന്​ വഴിവെക്കുമെന്നും  ഡോക്​ടർമാർ വ്യക്​തമാക്കുന്നു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kidsjuicetooth decay
News Summary - No Fruit Juice for Children Under 1 Year of Age
Next Story