Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFood and Nutritionchevron_rightകീറ്റോ ഡയറ്റ്​:...

കീറ്റോ ഡയറ്റ്​: ഗുണവും ദോഷവും

text_fields
bookmark_border
കീറ്റോ ഡയറ്റ്​: ഗുണവും ദോഷവും
cancel

ഭാരം കുറക്കാനുള്ള നൂതന വഴിയാണ്​ കീറ്റോജനിക്​ ഡയറ്റ്​. ഇൗ ഡയറ്റിൽ കാർബോ ഹൈഡ്രേറ്റി​​​​െൻറ അളവ്​ വളരെ കുറവാ യിരിക്കും. പ്രോട്ടീൻ പാകത്തിനും ശരീരത്തിന്​ ആവശ്യമുള്ള കൊഴുപ്പ്​ ധാരാളമായും അടങ്ങിയിട്ടുള്ള ഭക്ഷണരീതിയാണ ിത്​.

കാർബോഹൈഡ്രേറ്റ്​ കുറഞ്ഞ ഭക്ഷണം കഴിക്കു​ന്നതിനാൽ പ്രവർത്തനത്തിന്​ ആവശ്യമായ ഉൗർജം കണ്ടെത്താൻ ശരീര ം മറ്റു മാർഗങ്ങൾ തേടും. ശരീരത്തിലെ ഫാറ്റിനെ ഉൗർജ സ്രോതസായി സ്വീകരിച്ച്​ പ്രവർത്തിക്കും. ഇതുവഴി ശരീരഭാരം കുറക ്കാൻ സാധിക്കും.

അവകാഡോ, പാൽക്കട്ടി, അൽപം പുളിച്ച വെണ്ണ, ഗ്രീക്ക്​ യോഗർട്ട്​, ചിക്കൻ, ഫാറ്റി ഫിഷ്​, കെഴുപ്പ ുള്ള പാൽ തുടങ്ങിയവ കീറ്റോ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്​.

Diabetes

ഇൗ ഡയറ്റിന്​ ഗുണവും ദോഷവുമ​ുണ്ട്​.
ഗുണങ്ങൾ

  • ഭാരം കുറയും

അതിവേഗം ഭാരം കുറയാൻ സഹായിക്കുന്ന ഭക്ഷണരീതിയാണ്​ കീറ്റോ ഡയറ്റ്​.

  • കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും

കാർബോഹൈഡ്രേറ്റ്​ അടങ്ങിയ ഭക്ഷണം കഴിക്കു​േമ്പാൾ രക്​തത്തിൽ പഞ്ചസാരയുടെ അളവ്​ വ്യത്യാസപ്പെട്ടു കൊണ്ടിരിക്കും. ഇതുമൂലം തലച്ചോറിന്​ ദീർഘനേരം ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കില്ല. കീറ്റോ ഡയറ്റിൽ കാർബോ ഹൈഡ്രേറ്റ്​ കുറവായതിനാൽ ഇൗ പ്രശ്​നം ഉദിക്കുന്നില്ല. കൂടുതൽ നേരം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നതിനോടൊപ്പം സജീവമായിരിക്കാനും സാധിക്കുന്നു.

  • ടൈപ്പ്​ 2 പ്രമേഹം

കാർബോഹൈഡ്രേറ്റ്​ കുറഞ്ഞ ഭക്ഷണം കഴിക്കുന്നതിനാൽ ശരീരത്തിൽ പഞ്ചസാരയുടെ അളവ്​ കുറവായിരിക്കും. ഇതുവഴി പ്രമേഹത്തെ നിയന്ത്രിക്കാൻ സാധിക്കുന്നു

  • ജങ്ക്​ ഫുഡ്​ നിയന്ത്രിക്കുന്നു

പാക്കറ്റ്​ ഭക്ഷണങ്ങളും ജങ്ക്​ ഫുഡും ആരോഗ്യത്തെ നശിപ്പിക്കുന്നതാണ്​. അനാരോഗ്യകരമായ ഇൗ ഭക്ഷണ രീതി കീറ്റോ ഡയറ്റ്​ അംഗീകരിക്കുന്നില്ല.

Digestive-Problems

ദോഷങ്ങൾ

  • അവശ്യ പോഷകങ്ങളുടെ കുറവ്​

കീറ്റോ ഡയറ്റ്​ ആരോഗ്യകരമായ കൊഴുപ്പിലും പ്രോട്ടീനിലും ശ്രദ്ധി​ക്കു​േമ്പാൾ നാരുകൾ, വിറ്റാമിൻ, കാർബോഹൈഡ്രേറ്റ്​, ലവണങ്ങൾ തുടങ്ങിയ അവശ്യ പോഷകങ്ങൾ ശരീരത്തിന്​ ലഭിക്കില്ല. ബീൻസ്​, പയർവർഗങ്ങൾ, ധാന്യങ്ങൾ, പഴങ്ങൾ എന്നീ പോഷകപ്രദമായ ഭക്ഷണ പദാർഥങ്ങൾ ഇതുവഴി ഡയറ്റിൽ നിന്ന്​ ഒഴിവാക്കപ്പെടുന്നു.

  • ദഹനപ്രശ്​നങ്ങൾ

കീറ്റോ ഡയറ്റിൽ നാരടങ്ങിയ ഭക്ഷണങ്ങൾ ഇല്ലാത്തതിനാൽ ദഹന പ്രശ്​നങ്ങൾക്കുളള സാധ്യത വളരെ കൂടുതലാണ്​. മലബന്ധം, വയറിളക്കം, ഗ്യാസ്​ തുടങ്ങിയ പ്രശ്​നങ്ങൾ നേരി​േട്ടക്കാം. നാരംശം ധാരാളമടങ്ങിയ ഭക്ഷണങ്ങളാണ്​ സുഗമമായ ദഹനത്തിന്​ സഹായിക്കുന്നത്​.

  • ഡയറ്റ്​ എന്നും പിന്തുടരാൻ ബുദ്ധിമുട്ട്​

ആരോഗ്യകരമായ കൊഴുപ്പ്​, റെഡ്​ മീറ്റ്​, ലവണത്വമുള്ള ഭക്ഷണങ്ങൾ എന്നിവ മാത്രമടങ്ങിയ ഭക്ഷണരീതി തുടരുന്നത്​ പലർക്കും ബുദ്ധിമുട്ടായിരിക്കും. മറ്റ്​ ഭക്ഷണങ്ങൾ കഴിക്കാൻ ആഗ്രഹം വർധിക്കു​േമ്പാൾ ഡയറ്റ്​ ഉപേക്ഷിക്കാനുള്ള സാധ്യത കൂടുതലാണ്​.

  • ഇലക്​ട്രോലൈറ്റ്​സി​​​​െൻറ കുറവ്​

കീറ്റോ ഡയറ്റ്​ പിന്തുടരു​േമ്പാൾ ഇടക്കിടെ മൂത്രമൊഴിക്കേണ്ടി വരും. ഇത്​ മൂലം ശരീരത്തിൽ നിന്ന്​ ദ്രാവകവും സോഡിയം, മഗ്​നീഷ്യം, പൊട്ടാസ്യം പോലുള്ള ഇലക്​ട്രോലൈറ്റ്​സും നഷ്​ടമാകും. ഇത്​ വൃക്കയിലെ കല്ലിനും മറ്റ്​ വൃക്കരോഗങ്ങൾക്കും ഇടവരുത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsKeto DietDigestive ProblemsHealth News
News Summary - Keto Diet : Good And Bad - Health News
Next Story