Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFood and Nutritionchevron_rightഉരുളക്കിഴങ്ങ്​ ഫ്രൈ...

ഉരുളക്കിഴങ്ങ്​ ഫ്രൈ കഴിക്കുന്നവർ സൂക്ഷിക്കുക  

text_fields
bookmark_border
ഉരുളക്കിഴങ്ങ്​ ഫ്രൈ കഴിക്കുന്നവർ സൂക്ഷിക്കുക  
cancel

ഉരുളക്കിഴങ്ങ്​ ഫ്രൈ ചെയ്ത്​ ആഴ്​ചയിൽ രണ്ടോ അതിലധികമോ തവണ കഴിക്കുന്നത്​ മരണ സാധ്യത ഇരട്ടിയാക്കുമെന്ന്​ പഠനം. ക്ലിനിക്കൽ ന്യുട്രീഷ്യൻ എന്ന അമേരിക്കൻ ജേണലിലാണ്​ പഠനഫലം പ്രസിദ്ധീകരിച്ചത്​. എന്നാൽ പൊരിക്കാതെ കഴിക്കുന്ന ഉരുളക്കിഴങ്ങ്​ പ്രശ്​നക്കാരനല്ല. 

ലോകത്താകമാനം ഉരുളക്കിഴങ്ങ്​ ഫ്രൈ കഴിക്കുന്നത്​ വർധിച്ചിരിക്കുന്നു. മുട്ടു​ തേയ്​മാന​െത്ത കുറിച്ച്​ പഠിക്കുന്നതിനിടയിൽ നടത്തിയ നിരീക്ഷണമാണ്​ ഞെട്ടിക്കുന്ന വിവരങ്ങളിലേക്ക്​ എത്തിയത്​. മുട്ടു തേയ്​മാനത്തെ കുറിച്ച്​ പഠിക്കുന്നതിനായി ഗവേഷക വെറോണിയും സഹപ്രവർത്തകരും 45നും 79നും ഇടക്ക്​ പ്രായമുള്ള 4440 പേ​രിലാണ്​ നിരീക്ഷണം നടത്തിയത്​. എട്ടു വർഷം നീണ്ട നിരീക്ഷണങ്ങൾക്കിടെയാണ്​ ഉരുളക്കിഴങ്ങ്​ കഴിക്കുന്നതി​​െൻറ അപകടം വെളിപ്പെട്ടത്​. 

ഗവേഷണത്തിൽ പ​െങ്കടുത്തവരെ ആഴ്​ചയിൽ ഉരുളക്കിഴങ്ങ്​ കഴിക്കുന്ന അളവി​​െൻറ അടിസ്​ഥാനത്തിൽ ഗ്രൂപ്പുകളായി തിരിച്ചു. എട്ടു വർഷത്തിനിടെ ഗവേഷണവുമായി സഹകരിച്ച 236 പേർ മരിച്ചു. ഒാരോ ഗ്രൂപ്പി​​െൻറയും വിവരങ്ങൾ അവലോകനം ചെയ്​തതിൽ നിന്നും ഒരാഴ്​ചയിൽ രണ്ട്​ , മൂന്ന്​ തവണ ഉരുളക്കിഴങ്ങ്​ ​െഫ്രെ കഴിക്കുന്നവർക്ക്​ അത്​ കഴിക്കാത്തവരേക്കാൾ നേരത്തെ മരണം സംഭിക്കാനുള്ള സാധ്യത ഇരട്ടിയാണെന്ന്​ വ്യക്​തമായി. 

ഫ്രഞ്ച്​ ഫ്രൈ, പൊട്ടറ്റോ ചിപ്​സ്​, ഹാഷ്​ ബ്രൗൺ തുടങ്ങിയവയെല്ലാം ഉരുളക്കിഴങ്ങ്​ ഫ്രൈയിൽ ഉൾപ്പെടുന്നു. പാചക എണ്ണയിൽ അടങ്ങിയ ട്രാൻസ്​ ഫാറ്റ്​ (ട്രാൻസ്​ ഫാറ്റി ആസിഡ്​) ആണ്​ ​ഉരുളക്കിഴങ്ങ്​ ​െഫ്രെ കുടുതൽ കഴിക്കുന്നവരി​െല മരണ സാധ്യതക്ക് കാരണം.​ രക്​തത്തിലെ ചീത്ത കൊളസ്​​ട്രോൾ വർധിപ്പിക്കുന്നതിന്​ ഇത്​ കാരണമാകും. മാത്രമല്ല, അമിത വണ്ണം, അലസത, കൂടിയ അളവിലുള്ള ഉപ്പ്​ തുടങ്ങിയവ നേരത്തെയുള്ള മരണത്തിനിടയാക്കും.

 

എന്നാൽ ഉരുളക്കിഴങ്ങ്​ ​ൈഫ്രയല്ലാതെ കഴിക്കുന്നത്​ വളരെ നല്ലതാണ്​. സാധാരണ വലിപ്പത്തിലുള്ള ഉരുളക്കിഴങ്ങിൽ കൊഴുപ്പ്​, സോഡിയം, കൊളസ്​ട്രോൾ എന്നിവയില്ല. മാത്രമല്ല, ദിവസേന ആവശ്യമുള്ള വിറ്റാമിൻ സിയുടെ മൂന്നിലൊന്നും ഉരുളക്കിഴങ്ങിലൂടെ ലഭിക്കും. വാഴപ്പഴം കഴിക്കു​​േമ്പാൾ ലഭിക്കുന്നതിനേക്കൾ കൂടുതൽ പൊട്ടാസ്യവും ലഭിക്കും. എന്നാൽ ഇവ പൊരിക്കുന്നതിലൂടെ അനാരോഗ്യകരമായ ഭക്ഷണമായി മാറുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fried potatopotato chipsfrench frieshash brown
News Summary - Eating fried potatoes linked to higher risk of death
Next Story