Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFood and Nutritionchevron_rightആരോഗ്യം സംരക്ഷിക്കാൻ...

ആരോഗ്യം സംരക്ഷിക്കാൻ ഫാറ്റി ഫുഡ്​

text_fields
bookmark_border
Fatty-Food
cancel

ഡയറ്റിങ്ങിലാ... ​െകാഴുപ്പടങ്ങിയ ഭക്ഷണം വേണ്ട എന്ന്​ പറയാറുണ്ടോ​? എങ്കിൽ തീരുമാനം മാറ്റിക്കോളൂ. കൊഴുപ്പ്​ നിങ്ങളുടെ ശരീരത്തിന്​ അത്യവശ്യമായതിനാൽ ഭക്ഷണത്തിൽ അത്​ ഉൾപ്പെടുത്തേണ്ട​തും ആവശ്യമാണ്​. ഭാരം കുറക്കുന്നതി​​െൻറ ഭാഗമായി ഭക്ഷണത്തിൽ നിന്ന്​ കൊഴുപ്പ്​ പാടെ ഉപേക്ഷിക്കുന്നത്​ ആരോഗ്യത്തിന്​ നല്ലതല്ല. കൊഴുപ്പും കാർബോഹൈഡ്രേറ്റും പൂർണമായും ഒഴിവാക്കിയുള്ള ഡയറ്റ്​​ ഭാരം വർധിക്കുന്നതിനും പ്രമേഹം പിടിപെടുന്നതിനും ഇടയാക്കും. കൂടാതെ, ​തലമുടി പെ​െട്ടന്ന്​ പൊട്ടുക, വിളർച്ച, പ്രായം തോന്നിക്കുക, ഹോർമോൺ അസന്തുലിതാവസ്​ഥ, ഉൗർജ്ജമില്ലായ്​മ തുടങ്ങിയ പ്രശ്​നങ്ങളും അനുഭവപ്പെടും.

അപൂരിത കൊഴുപ്പ്​ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഘടകമാണ്​. വിറ്റാമിൻ എ,ഡി, ഇ,കെ തുടങ്ങിയവ കൊഴുപ്പിൽ ലയിക്കുന്നവയാണ്​. അതായത്​ നിങ്ങളുടെ ശരീരത്തിൽ ആവശ്യത്തിന്​ കൊഴുപ്പുണ്ടെങ്കിൽ മാത്രമേ ഇവ ശരീരവുമായി ഒന്നിച്ചു ചേരുകയുള്ളൂ. ഇൗ വിറ്റാമിനുകൾ വേണ്ടവിധം ലയിച്ചാൽ മാത്രമേ ശരീരത്തിന്​​ ഉൗർജ്ജം ലഭിക്കുകയുള്ളൂ. വിശപ്പ്​ ശമിപ്പിക്കാനും കൊഴുപ്പ്​ ആവശ്യമാണ്​.

റി​ഫൈൻഡ്​ ഒായിലുകളിലും വിപണിയിൽ ലഭിക്കുന്ന നെയ്യിലും പലഹാരങ്ങളിലും ബിസ്​കറ്റുകളിലുമുള്ളത്​ ചീത്ത കൊഴുപ്പാണ്​. അവ പൂർണമായും ഒഴിവാക്കേണ്ടതാണ്​. നല്ല ​െകാഴുപ്പ്​ മാത്രമേ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പാടുള്ളൂ. നല്ല കൊഴുപ്പ്​ അടങ്ങിയ ഭക്ഷണമാണെങ്കിലും അവയും അമിതമായി കഴിക്കുന്നത്​ ആരോഗ്യ പ്രശ്​നങ്ങൾ ഉണ്ടാക്കും.

ഡയറ്റിൽ ഉൾപ്പെടുത്താവുന്ന കൊഴുപ്പ്​ അടങ്ങിയ ഭക്ഷണങ്ങൾ ഏതെല്ലാം

  • പാൽ: പ്രോട്ടീൻ അടങ്ങിയ ഭക്ഷണപദാർഥമാണ്​ പാൽ. പാൽകുടിക്കുന്നത്​ ആരോഗ്യം വർധിപ്പിക്കുന്നതി​െനാപ്പം ഭാരം കുറക്കുകയും ചെയ്യും. എന്നാൽ വ്യായാമം കൃത്യമായി ചെയ്യുന്നുണ്ടെന്നും നാടൻപാലാണ്​ കഴിക്കുന്നത്​ എന്നും ഉറപ്പുവരുത്തണം.
  • നെയ്യ്​: ​െകാഴുപ്പി​​െൻറ ഉറവിടമാണ്​ ​െനയ്യ്​. രോഗ പ്രതിരോധ ശേഷിയെ ഉൗർജ്ജിതമാക്കും. നാടൻ ​െനയ്യ്​ കുഞ്ഞുങ്ങൾക്ക്​ നൽകുന്നതും നല്ലതാണ്​.
  • വെണ്ണ
  • വെളിച്ചെണ്ണ
  • ഒലീവ്​ ഒായിൽ
  • നട്​സ്​ ആൻറ്​ സീഡ്​സ്​
  • മുട്ട (മഞ്ഞയും വെള്ളക്കരുവും)
  • നല്ല ഗുണനിലവാരമുള്ള പലുകൊണ്ടുണ്ടാക്കിയ പനീർ
  • മത്തി, അയല പോലുള്ള മത്​സ്യങ്ങൾ
  • അവകാഡോ
  • ഡാർക്​ ചോക്ലേറ്റ്​

ഇവ നല്ലതാണല്ലോ എന്നു കരുതി വാരിവലിച്ച്​ കഴിക്കരുത്​. കൃത്യമായ അളവിൽ മാത്രം കഴിക്കുക. അമിതമായാൽ അമൃതും വിഷമാണെന്ന്​ ഒാർക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsFatty FoodGood FatHealth News
News Summary - Best fatty foods to include in your diet - Health News
Next Story