Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFood and Nutritionchevron_rightവേനൽക്കാലത്ത്​...

വേനൽക്കാലത്ത്​ കുളിരേകും പാനീയങ്ങൾ

text_fields
bookmark_border
basil-seed drink
cancel

വേനലിൽ ഭക്ഷണക്രമീകരണം നടത്തേണ്ടത്​ ആരോഗ്യത്തിന്​ ആവശ്യമാണ്​. ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത്​ നിർജ്ജ ലീകരണം സംഭവിക്കാതിരിക്കാനാണ്​. നിർജ്ജലീകരണം തലവേദന, ദഹന പ്രശ്​നങ്ങൾ തുടങ്ങിയ അസ്വാസ്​ഥ്യങ്ങൾക്ക്​ ഇടവരുത്ത ും. ഇടക്കിടെ വെള്ളം കുടിക്കണമെന്ന്​ വേനൽക്കാലത്ത്​ പതിവായി നൽകുന്ന ഉപദേശമാണ്​. ശരീരത്തിൽ നിർജ്ജലീകരണം സംഭവിക ്കാതിരിക്കാൻ വെള്ളത്തോടൊപ്പം ​ചേർത്ത്​ കഴിക്കാവുന്നവ എന്തെല്ലാമെന്ന്​ നോക്കാം.

നാരങ്ങ
ദിവസ ം തുടങ്ങുന്നത്​ തേനും നാരങ്ങാ വെള്ളവും ചേർത്ത പാനീയം കഴിച്ചുകൊണ്ടാവുന്നത്​ നല്ലതാണ്​. കരളും വൃക്കകളും നന്നായി പ്രവർത്തിക്കാൻ​ ഇത്​ ഉപകാരപ്പെടും. വേനൽ കാലങ്ങളിൽ വെള്ളത്തോടൊപ്പം നാരങ്ങ നീര്​ ചേർത്ത്​ കഴിക്കുന്നത്​ ദഹന പ്രശ്​നങ്ങൾക്ക്​ പരിഹാരം നൽകും. പാനീയത്തിലെ വിറ്റാമിൻ സി ത്വക്കിനും നല്ലതാണ്​. ഭാരം കുറക്കാനും നാരങ്ങാവെള്ളം കുടിക്കുന്നത്​ ഗുണം ​െചയ്യും.

lemonade

പുതിന
പ്രകൃതിദത്ത കൂളറാണ്​ പുതിന. വെള്ളക്കുപ്പിയിൽ നാലഞ്ച്​ പുതിനയില കൂടി ഇടുന്നത്​ വെള്ളത്തിന്​ തണുപ്പും പുതുമയും ഉണ്ടാക്കുന്നതിന്​ സഹായിക്കും. പുതിന വെള്ളം കുടിക്കുന്നത്​ മുഖക്കുരു തടയുന്നതിനും നല്ലതാണ്​.

കസ്​കസ്​
ശരീര താപം കുറക്കാൻ സഹായിക്കുന്ന പ്രകൃതി വിഭവമാണ്​ കസ്​കസ്​. ശരീരത്തിന്​​ കുളിർമ നൽകുന്ന ഉത്​പന്നമാണിത്​. അതുകൊണ്ടാണ്​ ഇവ ശീതള പാനീയങ്ങളിൽ ഉപയോഗിക്കുന്നത്​. കസ്​കസ്​ ​െവള്ളത്തിലിട്ട് കുതിർത്ത ശേഷം വേനൽ കാല പാനീയങ്ങളിൽ ​േചർത്ത്​ കഴിക്കാം.

വെള്ളരി
മായം കളയാൻ ഏറ്റവും നല്ലത്​ വെള്ളരി ഉപയോഗിക്കുകയാണ്​. കൂടാതെ ശരീരത്തെ നിർജ്ജലീകരണത്തിൽ നിന്ന്​ രക്ഷിക്കാനും വെള്ളരിക്ക്​ സാധിക്കും. പുറത്തേക്ക്​ ഇറങ്ങുന്നതിന്​ മുമ്പ്​ വെള്ളക്കുപ്പിയിൽ ഒന്നുരണ്ട്​ കഷണം വെള്ളരി ഇടാം. ആൻറി ഒക്​സിഡൻറ്​സ്​, ലവണങ്ങൾ, വിറ്റമിൻ എന്നിവയുടെ കലവറയാണ്​ വെള്ളരി.

ജീരകം
വേനൽക്കാല ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഏറ്റവും നല്ല സുഗന്ധദ്രവ്യമാണ്​​ ജീരകം. ജീരകം രാത്രി മുഴുവൻ വെള്ളത്തിൽ കുതിർക്കുക. ആ വെള്ളം അരിച്ചെടുത്ത്​ അൽപ്പം കല്ലുപ്പും തേനും ചേർത്ത്​ കഴിക്കാം. ശരീരം തണുപ്പിക്കുന്നതിന്​ എറ്റവും നല്ല പാനീയമാണിത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsCool DrinksHealth News
News Summary - Add To Your Drinking Water To Stay Cool Naturally -Health News
Next Story