Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFood and Nutritionchevron_rightപ്രമേഹം നിയന്ത്രിക്കാൻ...

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഒമ്പത്​ ഭക്ഷണങ്ങൾ

text_fields
bookmark_border
Food-For-Diabetes
cancel
Termeric

മഞ്ഞൾ: രക്​തത്തിലെ പഞ്ചസാരയുടെ അളവ്​ കറക്കാൻ സഹായിക്കുന്നതിനോടൊപ്പം ശരീരത്തിലെ ഇൻഫ്ലമേഷൻ കുറക്കുന്നതിനും സഹായിക്കും. പ്രമേഹം വൃക്കരോഗങ്ങളിലേക്ക്​ നയിക്കും. അത്​ ഒഴിവാക്കുന്നതിനും മഞ്ഞൾ നിത്യഭക്ഷണത്തിൽ ഉ​ൾപ്പെടുത്തുന്നത്​ നല്ലതാണ്​.

Nuts

നട്​സ്​: നാരുകളും ദഹിക്കുന്ന കാർബോഹൈഡ്രേറ്റും ധാരാളമടങ്ങിയതിനാൽ ഇൻഫ്ലമേഷൻ കുറക്കുന്നതിനും രക്​തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും നട്​സ്​ സഹായകമാണ്​. കലോറി വർധിക്കുന്നില്ല എന്നതും വിശപ്പ്​ കുറക്കുന്നതിനാലും നട്​സ്​ നല്ല ഭക്ഷണമാണ്​. പ്രമേഹ രോഗികൾക്ക്​ കഴിക്കാവുന്ന പോഷകപ്രദമായ ഭക്ഷണം കൂടിയാണ്​ നട്​സ്.​

Green-Leafy

പച്ചിലക്കറികൾ: പോഷകം അടങ്ങിയ ഭക്ഷണമാണ്​ പച്ചിലക്കറികൾ. ശരീരത്തിന്​ ആവശ്യമായ വിറ്റാമിനുകളുടെയും ലവണങ്ങളുടെയും കലവറയാണ്​ ഇലക്കറികൾ. പ്രമേഹം ഗുരുതരമാകുന്നത്​ തടയാൻ സഹായകമാകും വിധം ആൻറി ഒാക്​സിഡൻറുകൾ അടങ്ങിയതാണ്​ പച്ചിലക്കറികൾ.

Fish

കൊഴുപ്പുള്ള മത്​സ്യങ്ങൾ: ആരോഗ്യകരമായ ഭക്ഷണങ്ങളിൽ ഒന്നാണ്​ കൊഴുപ്പുള്ള മത്​സ്യങ്ങൾ. ഒമേഗ 3 ഫാറ്റി ആസിഡുകളുടെ കലവറയാണിവ. അത്​ ഹൃദയസംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറക്കുന്നു. മത്തി, കോര, അയല തുടങ്ങിയ മത്​സ്യങ്ങൾ ഇതിന്​ ഉദാഹരണമാണ്​. ഇവ ആഴ​്​ചയിൽ രണ്ടു തവണ കഴിക്കാം.

Egg

മുട്ട: ഏറ്റവും നല്ല ഭക്ഷണ പദാർഥമാണ്​ മുട്ട. കൂടുതൽ സമയം വിശക്കാതിരിക്കാൻ മുട്ട പ്രാതലിന്​ കഴിക്കുന്നതാണ്​ നല്ലത്​. മുട്ട ഹൃദ്രോഗ സാധ്യത കുറക്കുകയും എച്ച്​.ഡി.എൽ (നല്ല കൊഴുപ്പ്​​) നില വർധിപ്പിക്കുകയും ചെയ്യും. കൂടാതെ ഇൻസുലിൻ സെൻസിറ്റിവിറ്റി വർധിപ്പിക്കുകയും ചെയ്യും.

Oil

വെർജിൻ ഒലീവ്​ ഒായിൽ: ഒലീവ്​ ഒായിലിൽ മോണോഅൺസാച്യുറേറ്റഡ്​ ഫാറ്റ്​ അടങ്ങിയിട്ടുണ്ട്​. അത്​ എച്ച്​.ഡി.എല്ലിനെയും ട്രൈഗ്ലിസറൈഡിനെയും വർധിപ്പിക്കും. പാകത്തിന്​ മാത്രമേ ഒലീവ്​​ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പാടുള്ളൂ.

Cinnamon

കറുവപ്പട്ട: ഇൻസുലിനും രക്​തത്തിലെ പഞ്ചസാരയും സന്തുലിതമായി നിലനിർത്താൻ കറുവപ്പട്ട സഹായിക്കും.

Greek-Yoghurt

ഗ്രീക്ക്​ യോഗർട്ട്​: കൂടിയ അളവിൽ കാത്സ്യവും പ്രൊബയോട്ടിക്സും ഗ്രീക്ക്​ യോഗർട്ടിൽ അടങ്ങിയിരിക്കുന്നു. കൊഴുപ്പ്​ കുറഞ്ഞ യോഗർട്ട്​ വേണം തിരഞ്ഞെടുക്കാൻ.

Strawberries

സ്​ട്രോ​െബറി: രുചികരവും ആരോഗ്യപ്രദവുമായ പഴമാണ്​ സ്​ട്രോബെറി. ആൻറി ഒാക്​സിഡൻസി​​െൻറ കലവറയാണ്​ ഇവ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsFood For DiabetesHealth News
News Summary - 9 Foods Will Help You In Controlling Diabetes - Health News
Next Story