Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFitnesschevron_rightകലോറി അളന്ന്...

കലോറി അളന്ന് കഴിച്ചിട്ട് കാര്യമുണ്ടോ? ഭക്ഷണശീലങ്ങളിൽ മാറ്റം അനിവാര്യമെന്ന് പഠനങ്ങൾ

text_fields
bookmark_border
കലോറി അളന്ന് കഴിച്ചിട്ട് കാര്യമുണ്ടോ? ഭക്ഷണശീലങ്ങളിൽ മാറ്റം അനിവാര്യമെന്ന് പഠനങ്ങൾ
cancel

ലണ്ടൻ: ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ കലോറി അളന്ന് ഭക്ഷണം കഴിക്കുന്നതിനേക്കാൾ പ്രധാനം ഭക്ഷണരീതികളിലെ കൃത്യതയാണെന്ന് പുതിയ പഠനങ്ങൾ. കഴിക്കുന്ന ആഹാരത്തിലെ ഊർജ്ജം അഥവാ കലോറി മാത്രം കണക്കാക്കിയാൽ പോരാ, അത് എങ്ങനെ, എപ്പോൾ കഴിക്കുന്നു എന്നത് ശരീരത്തിന്റെ പ്രവർത്തനങ്ങളെയും പോഷക ആഗിരണത്തെയും കാര്യമായി സ്വാധീനിക്കുന്നുണ്ടെന്ന് ലണ്ടൻ കിങ്സ് കോളജിലെ ന്യൂട്രീഷൻ പ്രൊഫസർ സാറ ബെറി ചൂണ്ടിക്കാട്ടുന്നു. ഒരേ അളവ് ഭക്ഷണം കഴിച്ചാലും അത് കഴിക്കുന്ന സമയത്തിനനുസരിച്ച് ശരീരത്തിന്റെ പ്രതികരണം വ്യത്യസ്തമായിരിക്കും എന്നാണ് ക്രോണോ ന്യൂട്രീഷൻ അഥവാ സമയക്രമം അടിസ്ഥാനമാക്കിയുള്ള പോഷണത്തെക്കുറിച്ചുള്ള ഗവേഷണങ്ങൾ പറയുന്നത്.

പ്രഭാതഭക്ഷണത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നവരിൽ രാത്രി വൈകി ഭക്ഷണം കഴിക്കുന്നവരേക്കാൾ വേഗത്തിൽ ഭാരം കുറയുന്നതായി തെളിഞ്ഞിട്ടുണ്ട്. ആദ്യത്തെയും അവസാനത്തെയും ഭക്ഷണങ്ങൾ തമ്മിലുള്ള സമയദൈർഘ്യം കുറയ്ക്കുന്നത് ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഒഴിവാക്കാൻ സഹായിക്കുമെന്നും പഠനം പറയുന്നു. ഭക്ഷണത്തിന്റെ അളവിനേക്കാൾ അത് കഴിക്കുന്ന വേഗതയും പ്രധാനമാണ്. ഭക്ഷണം അതിവേഗം കഴിക്കുമ്പോൾ വയർ നിറഞ്ഞുവെന്ന സന്ദേശം തലച്ചോറിലെത്താൻ വൈകുകയും അത് അമിതഭക്ഷണത്തിന് കാരണമാവുകയും ചെയ്യുന്നു. ഭക്ഷണം സാവധാനം ചവച്ചരച്ച് കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കുന്ന ഹോർമോണുകളെ ഉദ്ദീപിപ്പിക്കുകയും കൂടുതൽ സമയം വയർ നിറഞ്ഞ അനുഭൂതി നൽകുകയും ചെയ്യും.

കൂടാതെ ഭക്ഷണത്തിന്റെ ഘടനയും കലോറി ആഗിരണത്തെ നിർണ്ണയിക്കുന്നു. ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളേക്കാൾ പ്രകൃതിദത്തമായ ആഹാരങ്ങൾ സാവധാനം മാത്രമേ മെറ്റബോളിസത്തിന് വിധേയമാകുന്നുള്ളൂ. ഓരോ വ്യക്തിയുടെയും കുടലിലെ സൂക്ഷ്മജീവികളുടെ സാന്നിധ്യം വ്യത്യസ്തമായതിനാൽ ഒരേ ഭക്ഷണം കഴിക്കുമ്പോഴും ഓരോരുത്തരിലും രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാകുന്ന വ്യത്യാസങ്ങൾ വ്യത്യസ്തമായിരിക്കും. ശാസ്ത്രീയമായ അറിവുകൾ ഉൾക്കൊണ്ട് വൈവിധ്യമാർന്ന പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തിയുള്ള ഭക്ഷണക്രമവും കൃത്യമായ സമയനിഷ്ഠയും പാലിക്കുന്നത് ആരോഗ്യകരമായ ജീവിതത്തിന് അനിവാര്യമാണെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HealthresearchDiet
News Summary - Is it okay to count calories? Studies show that changing eating habits is essential
Next Story