Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFitnesschevron_rightപുലർച്ചെ അഞ്ചിന്...

പുലർച്ചെ അഞ്ചിന് എഴുന്നേൽക്കും; അതുകൊണ്ടെന്താ?

text_fields
bookmark_border
fitness
cancel

പുലർച്ചെ അഞ്ചിന് എഴുന്നേൽക്കുന്നത് കൂടുതൽ ഉൽപാദനക്ഷമതയും വിജയവും ഉറപ്പാക്കുമെന്ന ധാരണ ലോകമെമ്പാടും വ്യാപകമാണ്. മിക്ക മോട്ടിവേറ്റർ സ്പീക്കർമാരുടെയും കാര്യമായ ഉപദേശങ്ങളിലൊന്നും ഇതാണ്. എന്നാൽ, എല്ലാവർക്കും ഒരേ സമയത്ത് എഴുന്നേൽക്കുന്നതാണ് മികച്ചതെന്നതിന് ശാസ്ത്രീയ അടിസ്ഥാനമില്ലെന്ന് ന്യൂറോ സയന്റിസ്റ്റും ഉറക്കത്തെ സംബന്ധിച്ച് ഗവേഷണം നടത്തുകയും ചെയ്യുന്ന റേച്ചൽ ബാർ പറയുന്നു. വ്യക്തിയുടെ ജൈവഘടികാരവും (സർക്കേഡിയൻ റിഥം) ജനിതക സ്വഭാവവും ഉറക്കത്തിന്റെ ഗുണനിലവാരവുമാണ് തലച്ചോറിന്റെ പ്രവർത്തനക്ഷമത നിർണയിക്കുന്ന പ്രധാന ഘടകങ്ങളെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് റേച്ചൽ ബാർ ഈ വിഷയം ചർച്ചയാക്കിയത്. ശരീരത്തിനുള്ളിലെ ജൈവഘടികാരം ഉറക്കം, വിശപ്പ്, ഊർജനില, ജാഗ്രത തുടങ്ങിയവ നിയന്ത്രിക്കുന്നതിനാൽ എല്ലാവരുടെയും ഉൽപാദനക്ഷമത ഒരേ സമയക്രമത്തിൽ പ്രവർത്തിക്കണമെന്നില്ലെന്ന് അവർ പറഞ്ഞു. ചിലർ സ്വാഭാവികമായി രാവിലെ കൂടുതൽ ഉന്മേഷത്തോടെയും ശ്രദ്ധയോടെയും പ്രവർത്തിക്കുമ്പോൾ, മറ്റുചിലർക്ക് ഉച്ചക്കോ വൈകുന്നേരമോ ആണ് ഏറ്റവും മികച്ച പ്രവർത്തനസമയം. ഇത്തരം രണ്ട് പ്രവണതകളും ആരോഗ്യകരമാണ്. റേച്ചലിന്റെ അഭിപ്രായത്തിൽ, ഒരാൾ ‘മോർണിങ് പേഴ്‌സൻ’ ആണോ ‘നൈറ്റ് ഔൾ’ ആണോ എന്നത് ഭാഗികമായി ജനിതക ഘടകങ്ങൾ നിർണയിക്കുന്ന കാര്യമാണ്. സ്വഭാവപരമായി രാത്രിയിൽ കൂടുതൽ സജീവരായ ആളുകൾ ദിവസവും വളരെ നേരത്തേ എഴുന്നേൽക്കാൻ ശ്രമിച്ചാൽ അവരുടെ ഉൽപാദനക്ഷമത ഉയരുന്നതിനുപകരം കുറയാനാണ് സാധ്യത. വിജയം നേടുന്നവർ എല്ലാവരും പുലർച്ചെ എഴുന്നേൽക്കുന്നവരാണെന്ന വാദവും അവർ ചോദ്യം ചെയ്യുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fitnesshealthnewsbetter lifestyles
News Summary - I wake up at five in the morning; so what?
Next Story