Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിരലുകൾ നിസ്സാരക്കാരല്ല, നിങ്ങളുടെ ആരോഗ്യം പ്രവചിക്കുന്നവരാണ്...

text_fields
bookmark_border
വിരലുകൾ നിസ്സാരക്കാരല്ല, നിങ്ങളുടെ ആരോഗ്യം പ്രവചിക്കുന്നവരാണ്...
cancel

മൊബാൽ ടൈപ്പ് ചെയ്യുമ്പോൾ, കീ ബോർഡ് അടിക്കുമ്പോൾ, നാണയങ്ങൾ പെറുക്കിയെടുക്കുമ്പോൾ, പേനകൊണ്ട് എഴുതുമ്പോൾ നിങ്ങൾക്ക് കാര്യങ്ങൾ നടന്നുകിട്ടുമെങ്കിലും നിങ്ങൾക്ക് വിരലുകലുടെ വില മനസ്സിലാവില്ല. എന്നാൽ ഇവ മുടങ്ങിയാൽ അതിന്‍റെ വില മനസ്സിലാവും. നിങ്ങളുടെ ശരീരവും അതിന് വില കൊടുക്കേണ്ടിവരും.

വിരലുകളുടെ പ്രവർത്തനം മാത്രം നോക്കി നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ഡോക്ടർമാർക്ക് നിങ്ങളുടെ ആരോഗ്യ പ്രവചിക്കാൻ സാധിക്കുമെന്ന് ഡോ. അനിൽ സലീം പറയുന്നു. പ്രമേഹം, മറവിരോഗം, എത്രകാലം ആരുടെയും സഹായമില്ലാതെ ജീവിക്കാൻ സാധിക്കും തുടങ്ങിയ കാര്യങ്ങൾ ഇതിലൂടെ മനസ്സിലാക്കാമെന്നും അദ്ദേഹം ഫേസ്ബുക്ക് വീഡിയോയിൽ പറയുന്നു.

സമന്വയ ശേഷി

വിരലുകളുടെ ചലനങ്ങൾ നിസ്സാരമെന്ന് നമുക്ക് തോന്നുമെങ്കിലും അത് അത്ര നിസ്സാര കാര്യമല്ല. അതിന്റെ പിന്നിൽ ഒരുപാട് ഏകോപന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. തലച്ചോറ്, കൈയിലുള്ള 25ഓളം പേശികൾ, അതിലേക്കുള്ള നാഡികൾ, രക്തയോട്ടം എന്നിവക്കെല്ലാമുള്ള ഊർജം നൽകുന്ന മെറ്റബോളിക് സിസ്റ്റം എന്നിവയെല്ലാം വിരലുകളുടെ ചലനവുമായി ബന്ധപ്പെട്ടിരിക്കുന്നു. വിരലുകളുടെ നൈപുണ്യം കുറയുകയാണെങ്കിൽ മേൽപ്പറഞ്ഞ എല്ലാ കാര്യങ്ങളും പതുക്കെ പതുക്കെ കുറയുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതിനാൽ തന്നെ വിരലുകളുടെ ചലനശേഷിയും സൂക്ഷ്മതയും വളരെ പ്രധാനപ്പെട്ടതാണ്.

ഫിങ്കർ ഡെക്സ്റ്റെറിറ്റി

കൈവിരലുകൾ ഉപയോഗിച്ച് വളരെ സൂക്ഷ്മവും വേഗത്തിലുള്ളതുമായ ചലനങ്ങൾ കൃത്യതയോടെ ചെയ്യാനുള്ള കഴിവിനെയാണ് ഫിങ്കർ ഡെക്സ്റ്റെറിറ്റി (Finger Dexterity-വിരലുകളുടെ നൈപുണ്യം) എന്ന് പറയുന്നത്. അതായത്, ചെറിയ വസ്തുക്കൾ കൈകാര്യം ചെയ്യാനും വിരലുകൾ സ്വതന്ത്രമായി ചലിപ്പിക്കാനുമുള്ള കൈവിരലുകളുടെ കായികക്ഷമതയാണിത്.

വിരലുകളുടെ കൃത്യത നഷ്ടപ്പെടുന്നത് പ്രായം കൊണ്ടാണെന്ന് വിചാരിക്കുന്നവർ ധാരാളമാണ്. എന്നാൽ വിരലുകളുടെ വ്യായാമത്തിലൂടെ നൈപുണ്യം നിലനിർത്താൻ കഴിയും. തലച്ചോറിന്റെ ആരോഗ്യവും പേശികളുടെ ആരോഗ്യവും നിലനിർത്താനും പ്രായം കൂടിയാലും ആരുടെയും സഹായം കൂടാതെ നടക്കാനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ തലച്ചോറിലെ വലിയൊരുഭാഗം കൊച്ചുവിരലുകളുടെ പ്രവർത്തനത്തിനായി മാറ്റിവെച്ചിരിക്കുകയാണ്. വിരലുകൾ ചെയ്യുന്ന പ്രവർത്തനത്തിന് വളരെ കൃത്യത ആവശ്യമുള്ളതുകൊണ്ടാണ് തലച്ചോറിന്റെ വലിയൊരു ഭാഗം ഇതിനായി മാറ്റിവെച്ചിരിക്കുന്നത്. അതിനാൽ വിരലുകളുടെ വ്യായാമം തലച്ചോറിനും വലിയൊരു വ്യായാമമാകും. വിരലുകളുടെ നൈപുണ്യം നഷ്ടപ്പെടുമ്പോൾ മറവിരോഗത്തിനുള്ള സാധ്യത കൂടുതലാണ്.

വിരലുകളും കാർഡിയോവാസ്കുലാർ സിസ്റ്റവും

വിരലുകളും കാർഡിയോവാസ്കുലാർ സിസ്റ്റവും പരസ്പരം ബന്ധപ്പെട്ടിരിക്കുകയാണ്. വിരലുകളുടെ പേശികൾക്ക് ഒരുപാട് രക്തയോട്ടം ആവശ്യമാണ്. വിരലുകളുടെ പേശികൾ ശക്തമാണെങ്കിൽ നമ്മുടെ ശരീരത്തിലെ രക്തയോട്ടം പവർഫുൾ ആണ് എന്നാണ് അർഥം. ഒരു വസ്തു പിടിക്കുമ്പോൾ പിടിത്തം മുറുക്കമുള്ളതാണെങ്കിൽ, വിരലുകളുടെ ചലനം സൂക്ഷ്മതയുള്ളതാണെങ്കിൽ അത് നമ്മുടെ നല്ല ഇൻസുലിൻ സെൻസിറ്റിവിറ്റിയുടെ ലക്ഷണമാണ്.

വിരലുകളുടെ കൃത്യത നഷ്ടപ്പെടുകയാണെങ്കിൽ

വിരലുകളുടെ കൃത്യത നഷ്ടപ്പെടുകയാണെങ്കിൽ അത് നമുക്ക് അധികം വൈകാതെ സ്വന്തം കാര്യങ്ങൾ ഒറ്റക്ക് ചെയ്യാനുള്ള കഴിവ് നഷ്ടപ്പെടുമെന്നാണ് സൂചിപ്പിക്കുന്നത്. എഴുതുമ്പോൾ വിറയ്ക്കുക, ഷർട്ടിന്റെ ബട്ടൻ ഇടാൻ പറ്റാതിരിക്കുക, കൈയിൽ നിന്ന് സാധനങ്ങൾ വീണുപോവുക, ചെറിയ സാധനങ്ങൾ എടുക്കാൻ പറ്റാതിരിക്കുക, മൊബൈൽ ഫോണിൽ ടൈപ്പ് ചെയ്യാൻ പറ്റാതിരിക്കുക, പാത്രങ്ങളുടെ അടപ്പ് തുറക്കാൻ പറ്റാതിരിക്കുക... ഇങ്ങനെ സംഭവിക്കുന്ന ആളുകൾക്ക് വീഴാനുള്ള സാധ്യത കൂടുതലാണ്.

വിരലുകളുടെ വ്യായാമത്തിലൂടെ ആരോഗ്യം എങ്ങനെ വർദ്ധിപ്പിക്കാം?

വിരലുകളുടെ ആരോഗ്യം നിലനിർത്താനുള്ള വ്യായാമങ്ങളും ഡോ. അനിൽ സലീം നിർദേശിക്കുന്നുണ്ട്.

1. വിരലുകൾ പ്രസ് ചെയ്ത് പിടിക്കുക. തള്ളവിരൽ കൊണ്ട് മറ്റെല്ലാ വിരലുകളും രണ്ട് സെക്കൻഡ് വീതം അമർത്തിപ്പിടിക്കുക. ഓരോ വിരലായി, ആദ്യ ചൂണ്ടുവിരലിൽ തുടങ്ങി ചെറുവിരൽ വരെ ഇത് ചെയ്യുക. പിന്നീട് തിരിച്ചും ചെയ്യുക. ഇങ്ങനെ ഓരോ കൈയും അഞ്ച് തവണ ചെയ്യുക. ഇങ്ങനെ കുറച്ചു ആഴ്ചകൾ ചെയ്ത ശേഷം ഇതേ കാര്യം തന്നെ കുറച്ചുകൂടി മർദ്ദം കൂട്ടി ചെയ്യുക. പേശിക്ക് ഫോഴ്സ് വരുന്നതായി അനുഭവപ്പെടണം.

2. ഫിങ്കർ സ്പ്രെഡിങ് ആൻഡ് പിഞ്ചിങ് (Finger Spreading and Pinching).

കൈയിലെ വിരലുകൾ അഞ്ച് സെക്കൻഡ് വിടർത്തിപ്പിടിക്കുക. പിന്നീട് നാലു വിരലുകൾ തള്ളവിരലുമായി ചേർത്ത് അഞ്ച് സെക്കൻഡ് അമർത്തിപ്പിടിക്കുക. ഇത് അഞ്ച് തവണ ചെയ്യുക.

3. ഓരോ വിരലുകളായി പൊക്കിപ്പിടിക്കുക

കൈ മേശപ്പുറത്ത് പരത്തി വെച്ചതിനുശേഷം ഓരോ വിരലുകളായി ഉയർത്തിപ്പിടിക്കുക. ഇങ്ങനെ ഓരോ വിരലും 10 തവണ ചെയ്യുക.

4. നാണയങ്ങൾ പെറുക്കിയെടുക്കുക

20 നാണയങ്ങൾ മേശപ്പുറത്ത് വെക്കുക. എന്നിട്ട് ഓരോ നാണയവും തള്ളവിരലും മറ്റൊരു വിരലും ഉപയോഗിച്ച് പൊക്കിയെടുക്കുക. വിരലുകൾ മാറിമാറി ഉപയോഗിക്കണം. ഒരു മിനിറ്റിനുള്ളിൽ എല്ലാ നാണയങ്ങളും പൊക്കിയെടുക്കാൻ ശ്രമിക്കുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Finger Dexterity and health
Next Story