100 സ്റ്റെപ്പ് പിൻനടത്തം = 1000 സ്റ്റെപ്പ് നടത്തം! വിഡ്ഢിത്തം പറയരുതെന്ന് ഡോക്ടർമാർ
text_fieldsപ്രതീകാത്മക ചിത്രം
കലോറി കുറക്കാനുള്ള വ്യായാമത്തിന്റെ ഭാഗമായി പിന്നോട്ട് നടക്കുന്നത് (റെട്രോ വാക്ക്) ട്രെൻഡായി വരുന്നുണ്ട്. 100 സ്റ്റെപ്പ് പിന്നോട്ട് നടക്കുന്നത് 1000 സ്റ്റെപ്പ് നേരെ നടക്കുന്ന അത്രയും ഫലപ്രദമാണെന്നാണ് സമൂഹ മാധ്യമത്തിലെ ‘വിദഗ്ധർ’ പറയുന്നത്. ഇതിലൊരു കാര്യമില്ലെന്ന് പറയുന്നു മുംബൈ വൊക്കാർഡിറ്റ് ആശുപത്രിയിലെ കൺസൽട്ടന്റ് ഓർത്തോപീഡിക് സർജൻ ഡോ. വിശാൽ ഷിൻഡെ.
പിന്നോട്ട് നടക്കൽ കഠിനമായതിനാൽ കഠിന വ്യായാമത്തിന്റെ ഫലം ചെയ്യുമെന്ന് പറയുന്നത് വെറുതെയാണ്. ശ്രദ്ധിച്ചില്ലെങ്കിൽ അടിതെറ്റി വീഴുകയും ചെയ്യും. വാം അപ്പിന്റെ ഭാഗമായി ശ്രദ്ധയോടെ പിന്നോട്ട് നടക്കുന്നതുകൊണ്ട് പ്രശ്നമൊന്നുമില്ല. ഉപ്പൂറ്റിയുടെ ആരോഗ്യത്തിന് അതും ഉപയോഗപ്പെടുത്താം. പത്ത് മടങ്ങ് ഗുണം ചെയ്യുമെന്നൊന്നും പറയരുത്. പിൻനടത്തത്തിന്റെ പ്രതലം സമനിരപ്പല്ലെങ്കിൽ വീഴും. പതിയെ നടക്കുക. ദിവസം പരമാവധി 300 -500 സ്റ്റെപ്പ് മതി ‘റെട്രോ വാക്ക്’. സപ്പോർട്ടിന് കൂടെ ആരെങ്കിലും ഉണ്ടാവുന്നതാണ് നല്ലത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

