Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഞാവൽ പഴത്തിന്‍റെ ഇലമുതൽ തൊലിവരെ അത്ഭുതകരമായ ഗുണങ്ങൾ; അറിഞ്ഞിരിക്കാം ആരോഗ്യനേട്ടങ്ങൾ

text_fields
bookmark_border
ഞാവൽ പഴത്തിന്‍റെ ഇലമുതൽ തൊലിവരെ അത്ഭുതകരമായ ഗുണങ്ങൾ; അറിഞ്ഞിരിക്കാം ആരോഗ്യനേട്ടങ്ങൾ
cancel

ആരോഗ്യ സംരക്ഷണത്തിലും വിവിധ രോഗങ്ങൾക്ക് പ്രതിവിധി കാണുന്നതിലും ആയുർവേദം പ്രകൃതിദത്ത ഔഷധങ്ങൾക്ക് വലിയ പ്രാധാന്യമാണ് നൽകുന്നത്. അത്തരത്തിൽ ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് ഞാവൽ. ഇതിന്റെ പഴം മാത്രമല്ല, ഇലകളും തൊലിയുമെല്ലാം ശരീരത്തിന്റെ ആരോഗ്യ സംരക്ഷണത്തിലും രോഗശാന്തിയിലും ഒരുപോലെ ഫലപ്രദമാണെന്ന് ആചാര്യ ബാലകൃഷ്ണ വ്യക്തമാക്കുന്നു.

ഞാവൽ പഴത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, പൊട്ടാസ്യം എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും, ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. കൂടാതെ, ഇതിലെ നാരുകൾ ദഹനപ്രക്രിയ സുഗമമാക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു. ആയുർവേദപ്രകാരം ശരീരത്തിലെ പിത്ത, കഫ ദോഷങ്ങളെ തുലനാവസ്ഥയിലാക്കാനും രക്തശുദ്ധീകരണത്തിനും ഞാവൽ ഏറെ അനുയോജ്യമാണ്.

ആരോഗ്യപ്രശ്നങ്ങൾക്കുള്ള ലളിതമായ ആയുർവേദ പ്രതിവിധികൾ കൂടിയാണ് ഞാവലിന്റെ വിവിധ ഭാഗങ്ങൾ നൽകുന്നത്. തൊണ്ടവേദനയോ മറ്റ് അസ്വസ്ഥതകളോ ഉള്ളപ്പോൾ ഞാവലിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളത്തിൽ കവിൾക്കൊള്ളുന്നത് പെട്ടെന്ന് ആശ്വാസം നൽകും. മലബന്ധം, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർക്ക് ഞാവലിന്റെ ഇലയും തൊലിയും ചേർത്ത് തിളപ്പിച്ചു കുടിക്കുന്നത് ഉത്തമമായ പരിഹാരമാണ്. പൊള്ളലേറ്റ ഭാഗങ്ങളിൽ ഞാവലിന്റെ ഇല അരച്ചുപുരട്ടുന്നത് എരിച്ചിൽ കുറക്കാൻ സഹായിക്കും.

Disclaimer: ഈ വിവരങ്ങൾ പൊതുവായ അറിവിലേക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കും മാത്രമുള്ളതാണ്. പരമ്പരാഗത ആയുർവേദ പ്രതിവിധികൾ വിദഗ്ദ്ധമായ വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സക്കോ പകരമല്ല. പ്രത്യേകിച്ചും നിങ്ങൾക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിലോ, ഡോക്ടർ നിർദ്ദേശിച്ച മരുന്നുകൾ കഴിക്കുന്നവരോ, ഗർഭിണികളോ ആണെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ഔഷധപ്രയോഗങ്ങൾ ആരംഭിക്കുന്നതിന് മുൻപ് ഒരു യോഗ്യതയുള്ള ആരോഗ്യവിദഗ്ദ്ധന്റെയോ രജിസ്റ്റർ ചെയ്ത ആയുർവേദ ഡോക്ടറുടെയോ ഉപദേശം തേടേണ്ടതാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Amazing benefits of the jamun fruit from its leaves to its skin
Next Story