വെളിച്ചം യു.എ.ഇ 14ാം ഘട്ട അവാർഡുകൾ പ്രഖ്യാപിച്ചു
text_fieldsമുഫീദ സുൽഫിക്കർ (ഒന്നാം സ്ഥാനം), എം.ടി. റിയാസ് (രണ്ടാം സ്ഥാനം), അനീസ (മൂന്നാം സ്ഥാനം)
ദുബൈ: വെളിച്ചം ഖുർആൻ അന്താരാഷ്ട്ര പരീക്ഷയുടെ 14ാം ഘട്ട വിജയികളെ ഗ്രാൻഡ്ഫിനാലെയിൽ പ്രഖ്യാപിച്ചു. മുഫീദ സുൽഫിക്കർ (മുസഫ), എം.ടി റിയാസ് (അൽഐൻ), അനീസ (അബൂദബി) തുടങ്ങിയവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. കുട്ടികൾക്കായി ബാല വെളിച്ചം (മലയാളം മീഡിയം), ദി ലൈറ്റ് (ഇംഗ്ലീഷ് മീഡിയം), ചെറിയ കുട്ടികൾക്കായി ദി ലൈറ്റ് ജൂനിയർ (ഇംഗ്ലീഷ് മീഡിയം) തുടങ്ങിയ പേരുകളിൽ ഖുർആൻ മത്സര പരീക്ഷകളും സംഘടിപ്പിച്ചു. വിശുദ്ധ ഖുർആൻ പരിഭാഷയെ അടിസ്ഥാനമാക്കി നടത്തുന്ന മത്സര പരീക്ഷയിൽ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്കും പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു.
കുടുംബ സമേതം ഖുർആൻ പഠനത്തിന് സമയം കണ്ടെത്തുന്നത് ആശാവഹമെന്ന് വെളിച്ചം കുടുംബ സംഗമം അഭിപ്രായപ്പെട്ടു. യുവത ബുക്സ് സി.ഇ.ഒ ഹാറൂൻ കക്കാട് പരിപാടി ഉദ്ഘാടനംചെയ്തു. യു.ഐ.സി പ്രസിഡന്റ് മുജീബ് റഹ്മാൻ പാലക്കൽ, ജനറൽ സെക്രട്ടറി നൗഫൽ മരുത, വെളിച്ചം കൺവീനർ എ.കെ നസീൽ, അസൈനാർ അൻസാരി, തൻസീൽ ഷരീഫ്, സാബിർ ഷൗക്കത്ത്, പി.ടി. റിയാസുദ്ദീൻ സ്വല്പമി, സഫാന ഫൈസൽ, സലീം അൽഐൻ തുടങ്ങിയവർ സംസാരിച്ചു. അഹമ്മദ് ജാഫർ, തൻസിം തുടങ്ങിയവർ വെളിച്ചം ഗ്രാൻഡ് ഫിനാലെക്ക് നേതൃത്വം നൽകി. വെളിച്ചം 15ാം ഘട്ടം പരീക്ഷ രജിസ്ട്രേഷനും തുടക്കമായി. രജിസ്ട്രേഷനായി https://velichamonline.com/ സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

