യു.വി. മൊയ്തു ഹാജി അവാര്‍ഡ് ഇല്യാസ് ബല്ലക്ക്
text_fieldsഇല്യാസ് ബല്ല
അബൂദബി: മുസ്ലിം ലീഗ് നേതാവായിരുന്ന യു.വി. മൊയ്തു ഹാജിയുടെ പേരില്‍ അബൂദബി കാഞ്ഞങ്ങാട് മണ്ഡലം കെ.എം.സി.സി ഏര്‍പ്പെടുത്തിയ പ്രഥമ യു.വി. മൊയ്തു ഹാജി സ്മാരക അവാര്‍ഡിന് കെ.എം.സി.സി പ്രവര്ത്തകന് കാഞ്ഞങ്ങാട്ടെ ഇല്യാസ് ബല്ല അര്‍ഹനായി. കോവിഡ് കാലത്തും അതിനുമുമ്പും ശേഷവും യു.എ.ഇയില്‍ നടത്തിയ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാർഡ്. പി.കെ. അഹമ്മദ്, അബ്ദുൽ റഹിമാന്‍ ഹാജി, കെ.കെ. സുബൈര്‍, റിയാസ് സി. ഇട്ടമ്മല്‍, റാഷിദ് എടത്തോട് എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റിയാണ് തിരഞ്ഞെടുത്തത്. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് കാഞ്ഞങ്ങാട്ട് നടക്കുന്ന ചടങ്ങില്‍ കൈമാറും. ബല്ലാ കടപ്പുറത്തെ റംസാന് ഹാജിയുടെയും റുഖിയ ഹജ്ജുമ്മയുടെയും മകനാണ് ഇല്യാസ്. റംസീനയാണ് ഭാര്യ. മുഹമ്മദ് ഇഖ്റം, ഫാത്തിമത്ത് ജുമൈല, മുഹമ്മദ് ബിസ്ഹര്‍ എന്നിവര്‍ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

