Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.ഡി.എഫ് ബഹുജന തെരഞ്ഞെടുപ്പ് കൺവെൻഷൻ

text_fields
bookmark_border
യു.ഡി.എഫ് ബഹുജന തെരഞ്ഞെടുപ്പ് കൺവെൻഷൻ
cancel

ദുബൈ: കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയും മലപ്പുറം ജില്ലാ ഇൻകാസും സംയുക്തമായി സംഘടിപ്പിച്ച യു.ഡി.എഫ് തെരഞ്ഞെടുപ്പ് ബഹുജന കൺവെൻഷൻ ശ്രദ്ധേയമായി. മലപ്പുറം ജില്ലാ പ്രസിഡന്‍റ് സിദ്ധീഖ് കാലൊടി അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ പത്ത് വർഷത്തെ ദുർഭരണം അവസാനിപ്പിക്കാൻ സമയമായെന്നും, അതിനായി എല്ലാ ജനാധിപത്യ വിശ്വാസികളും ഐക്യത്തോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാർഥികൾ ഓൺലൈനായി പങ്കെടുത്ത് പ്രവാസികളോട് വോട്ടഭ്യർഥന നടത്തി. ‘സ്നേഹപൂർവ്വം ദുബൈയിൽ നിന്നും‘ എന്ന കാമ്പയിൻ നാസർ എടപ്പറ്റ വിശദീകരിച്ചു. കെഎംസിസി, ഇൻകാസ് നേതാക്കളായ ഇസ്മായിൽ ഏറാമല, റഫീഖ് മട്ടന്നൂർ, ഹംസ തൊട്ടി, അഡ്വ. സാജിദ് അബൂബക്കർ, പി.വി. നാസർ, ബി.എ. നാസർ, ആർ. ഷുക്കൂർ, ബാലചന്ദ്രൻ അല്ലിപ്പാറ, ഷൈജു അമ്മാനപ്പാറ, ബഷീർ നാരാണിപുഴ, ബാബുരാജ് കളിയാത്തേൽ ,സഫിയ മൊയ്‌ദീൻ എന്നിവർ സംസാരിച്ചു.

ജില്ലാ കെ.എം.സി.സി ഭാരവാഹികളായ എ.പി നൗഫൽ, കരീം കാലടി, മുജീബ് കോട്ടക്കൽ, സലീം വെങ്കിട്ട, മൊയ്ദീൻ പൊന്നാനി, ലത്തീഫ് തെക്കഞ്ചേരി, മുസ്തഫ ആട്ടീരി, ശിഹാബ് ഇരുവേറ്റി, ടി.പി സൈദലവി, മുഹമ്മദ് വള്ളിക്കുന്ന്, അഷ്‌റഫ് കൊണ്ടോട്ടി, സിനാൽ തുറക്കൽ, ഇക്ബാൽ പല്ലാർ എന്നിവർ നേതൃത്വം നൽകി. ഇൻകാസ് പ്രസിഡന്‍റ് നൗഫൽ സൂപ്പി സ്വാഗതവും ജനറൽ സെക്രട്ടറി അഷ്റഫ് ടിപ്പു നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UDF mass election convention
Next Story