ഒമാനിലെ യു.എസ്-ഇറാൻ ചർച്ച സ്വാഗതം ചെയ്ത് യു.എ.ഇ
text_fieldsദുബൈ: ഒമാനിൽ യു.എസും ഇറാനും തമ്മിൽ നടന്ന ചർച്ചയെ സ്വാഗതം ചെയ്ത് യു.എ.ഇ. ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകാനും സംഘർഷങ്ങൾ ലഘൂകരിക്കാനുമുള്ള ശ്രമങ്ങളെയാണ് ചർച്ച പ്രതിനിധീകരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. ആഴ്ചകളായി തുടരുന്ന സംഘർഷാന്തരീക്ഷത്തിനിടെ കഴിഞ്ഞ ദിവസമാണ് ഒമാനിൽ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾക്ക് തുടക്കമായത്.സംഭാഷണത്തിന് അനുയോജ്യമായ അന്തരീക്ഷം രൂപപ്പെടുത്തുന്നതിന് ഒമാൻ നടത്തിയ ശ്രമങ്ങളെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അഭിനന്ദിച്ചു.
പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ പരസ്പര ധാരണ മുന്നോട്ട് കൊണ്ടുപോകുന്നതിലും, പ്രാദേശിക സുരക്ഷയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിലും സുൽത്താനേറ്റിന്റെ സൃഷ്ടിപരമായ പങ്കിനെ പ്രതിഫലിപ്പിക്കുന്ന ഒരു ചുവടുവെപ്പാണ് ചർച്ചയെന്ന് പ്രസ്താവന ചൂണ്ടിക്കാണിച്ചു. സംഭാഷണവും സംഘർഷം ലഘൂകരിക്കലും അന്താരാഷ്ട്ര നിയമം ഉയർത്തിപ്പിടിക്കലും രാഷ്ട്രങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കലും നിലവിലെ പ്രതിസന്ധികളെ അഭിസംബോധന ചെയ്യുന്നതിനുള്ള ഏറ്റവും ഫലപ്രദമായ വഴിയാണെന്ന് യു.എ.ഇ ആവർത്തിച്ച് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

