Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആരോഗ്യമേഖലയിൽ യു.എ.ഇ...

ആരോഗ്യമേഖലയിൽ യു.എ.ഇ ലോകത്തിന്​ മാതൃക –മാഴ്​സെലോ

text_fields
bookmark_border
ആരോഗ്യമേഖലയിൽ യു.എ.ഇ ലോകത്തിന്​ മാതൃക –മാഴ്​സെലോ
cancel
camera_alt

ഫുട്ബാൾ താരം മാഴ്​സെലോ വി.പി.എസ് ഹെൽത്ത്കെയർ സി.ഇ.ഒ ഡോ. ഷാജിർ ഗഫാറിനും മുന്നണിപ്പോരാളികൾക്കുമൊപ്പം ദുബൈ ബുർജീൽ ആശുപത്രിയിൽ 

ദുബൈ: ആരോഗ്യമേഖലയിൽ യു.എ.ഇ ലോകത്തിന്​ മാതൃകയാണെന്ന്​ ബ്രസീലി​െൻറ റയൽമഡ്രിഡ്​ ഫുട്​ബാൾ താരം മാഴ്​സലോ. ദുബൈയിൽ സ​ന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം.

സ്പോർട്സ് മെഡിസിൻ രംഗത്ത് യു.എ.ഇയിലെ സൗകര്യങ്ങൾ ലോകത്തിലെ ഏറ്റവും മികച്ചതാണ്​. ലോകത്തിലെ ഏറ്റവും മികച്ച സ്പോർട്സ് മെഡിസിൻ സൗകര്യങ്ങൾ പ്രദാനം ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ്​ യു.എ.ഇ. മെഡിക്കൽ ടൂറിസം രംഗത്ത് യു.എ.ഇ പ്രതീക്ഷിക്കുന്നത് വലിയ മുന്നേറ്റമാണ്​. വാക്​സിൻ നൽകുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യമാണ്​ യു.എ.ഇ. കഴിഞ്ഞവർഷങ്ങളിൽ യു.എ.ഇ ആരോഗ്യരംഗത്ത് കൈവരിച്ച പുരോഗതി അവിശ്വസനീയമാണ്. മെഡിക്കൽ ടൂറിസത്തിൽ, പ്രത്യേകിച്ച് സ്പോർട്സ് മെഡിസിനിൽ രാജ്യത്തിന് വളരെയധികം സാധ്യതകളുണ്ട്.

വിവിധ അന്താരാഷ്​ട്ര കായിക മത്സരങ്ങളുടെ ആകർഷണ കേന്ദ്രമാകാൻ യു.എ.ഇക്ക് കഴിഞ്ഞു. മഹാമാരിക്കിടെ സുരക്ഷിതമായി കായിക മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞത് നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

ദുബൈയിലെ ബുർജീൽ ഹോസ്പിറ്റൽ ഫോർ അഡ്വാൻസ്ഡ് സർജറിയിലെത്തിയ മാഴ്​സലോ സ്പോർട്സ് മെഡിസിൻ വിഭാഗത്തിലെ വിദഗ്ധരുമായി ചർച്ച നടത്തി. വിവിധ ഡിപ്പാർട്ട്മെൻറുകളും ജിംനേഷ്യവും സന്ദർശിച്ചു. ആശുപത്രിയിലെ കോവിഡ്​ മുന്നണിപ്പോരാളികളുമായി ആശയവിനിമയം നടത്തിയ മാഴ്​സലോ മഹാമാരി തടയാൻ അവർ നടത്തുന്ന വിലമതിക്കാനാവാത്ത സേവനങ്ങൾക്ക് നന്ദി അറിയിക്കുകയും ചെയ്തു.

യു.എ.ഇയിലെ സ്പോർട്സ് മെഡിസിൻ പുരോഗതിയെക്കുറിച്ച് മാഴ്​സലോയുമായി ചർച്ച ചെയ്തതായി വി.പി.എസ് ഹെൽത്ത്കെയർ സി.ഇ.ഒ (ദുബൈ ആൻഡ് നോർത്തേൺ എമിറേറ്റ്സ്) ഡോ. ഷാജിർ ഗഫാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:healthUAE
News Summary - UAE is a model for the world in the field of health - Marcelo
Next Story