ഇറാനിലെ യു.എ.ഇ എംബസി പ്രവർത്തനം പുനരാരംഭിക്കും
text_fieldsഅബൂദബി: ഇറാനിലെ യു.എ.ഇ അംബാസഡർ സൈഫ് മുഹമ്മദ് അൽ സആബി ഉടൻ ചുമതലയേൽക്കുമെന്ന് യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു. ഇറാനുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള യു.എ.ഇ ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനം പ്രഖ്യാപിച്ചത്.
യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനും ഇറാൻ വിദേശകാര്യ മന്ത്രി ഡോ. ഹുസൈൻ അമിർ അബ്ദുല്ലാഹിനും തമ്മിൽ നടന്ന ഫോൺ സംഭാഷണത്തിന് ശേഷമാണ് തീരുമാനം അറിയിച്ചത്. നയതന്ത്ര മാനദണ്ഡങ്ങളനുസരിച്ച് ഇറാൻ വിദേശകാര്യ മന്ത്രാലയവുമായി ഏകോപനത്തിലാണ് ഇക്കാര്യം തീരുമാനിച്ചതെന്നും മന്ത്രാലയം അറിയിച്ചു.
ഇതോടെ 2012ൽ ഇറാനിൽ നിന്ന് അംബാസിഡറെ തിരിച്ചുവിളിച്ച ശേഷം പ്രവർത്തനം നിലച്ച തെഹ്റാനിലെ യു.എ.ഇ എംബസി അടുത്ത ദിവസങ്ങളിൽ പുനരാരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.