Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറാന്​ പണം കൈമാറിയെന്ന മാധ്യമ റിപ്പോർട്ടുകൾ നിഷേധിച്ച് യു.എ.ഇ

text_fields
bookmark_border
ഇറാന്​ പണം കൈമാറിയെന്ന മാധ്യമ റിപ്പോർട്ടുകൾ നിഷേധിച്ച് യു.എ.ഇ
cancel

അബൂദബി: ഇറാന്​ യു.എ.ഇ പണം കൈമാറിയെന്നും അതിൽ 300 കോടി യു.എസ് ഡോളർ ഉൾപ്പെടുന്നുവെന്നും ആരോപിച്ച് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ യു.എ.ഇ പൂർണമായി നിഷേധിച്ചു. ഈ ആരോപണങ്ങൾ പൂർണമായും തെറ്റായതും അടിസ്ഥാനരഹിതവുമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. മരവിപ്പിച്ച ഇറാനിയൻ ഫണ്ടുകളൊന്നും യു.എ.ഇ വഴി വിട്ടുകൊടുക്കുകയോ കൈമാറുകയോ അതിനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കുകയോ ചെയ്തിട്ടില്ലെന്ന് മന്ത്രാലയം വിശദീകരിച്ചു.

മാധ്യമങ്ങൾ കൃത്യത പാലിക്കുകയും ഔദ്യോഗിക സ്രോതസ്സുകളെ ആശ്രയിക്കുകയും വേണം. സ്ഥിരീകരിക്കാത്ത വിവരങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും പ്രസിദ്ധീകരിക്കുന്നതിനോ പ്രചരിപ്പിക്കുന്നതിനോ മുതിരരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UAE denies media reports of money being transferred to Iran
Next Story