എണ്ണ ടാങ്കർ ആക്രമണത്തിനു പിന്നിൽ ഒരു രാജ്യം –യു.എ.ഇ
text_fieldsന്യൂയോർക്: കടലിൽ എണ്ണ ടാങ്കറുകൾക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നിൽ ഒരു രാജ്യം ആയിരിക്കാമെന്ന് യു.എ.ഇയും സൗദി അറേബ്യയും. ആക്രമണം സംബന്ധിച്ച പ്രാഥമികാന്വേഷണം വിര ൽചൂണ്ടുന്നത് സംഭവത്തിനുപിന്നിൽ ഒരു രാജ്യത്തിന് പങ്കുണ്ടെന്നതിലേക്കാണെന്ന് ഐക്യ രാഷ്ട്രസഭ രക്ഷാസമിതിക്കു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ഇറാനെ പേരെടുത്തു പറയാതെയാണ് പ്രാഥമികാന്വേഷണ റിപ്പോർട്ട് രക്ഷാസമിതിക്കു കൈമാറിയത്. യു.എ.ഇയിലെ ഫുജൈറക്കു സമീപം കടലിൽ േമയ് 12നാണ് നാല് എണ്ണ ടാങ്കർ കപ്പലുകൾ ആക്രമിക്കപ്പെട്ടത്. സൗദിയുടെ രണ്ടും യു.എ.ഇ, നോർവേ രാജ്യങ്ങളുടെ ഓരോന്നുവീതവും കപ്പലുകളാണ് ലിംപറ്റ് മൈൻ ആക്രമണത്തിന് ഇരയായത്. ഇറാനും യു.എസിനുമിടയിലെ സംഘർഷം മൂർച്ഛിക്കുന്നതിനിടെയായിരുന്നു ഇത്.
ആക്രമണത്തിനു പിന്നിൽ ഇറാൻ ആണെന്ന് അമേരിക്ക ആരോപിച്ചെങ്കിലും ഇറാൻ നിഷേധിച്ചു. യു.എ.ഇ, സൗദി, നോർവേ രാജ്യങ്ങളുടെ പ്രതിനിധികളാണ് സംഭവത്തെകുറിച്ച് അന്വേഷണം നടത്തുന്നത്.
കപ്പലുകളിൽ കൃത്യതയോടെ മൈൻ സ്ഥാപിക്കണമെങ്കിൽ വേഗതയുള്ള ബോട്ടുകളും പരിശീലനം നേടിയ മുങ്ങൽ വിദഗ്ധരും ആവശ്യമാണെന്നും ഒരു രാജ്യംപോലെ വ്യവസ്ഥാപിതമായ സംവിധാനത്തിനു മാത്രമേ ഇത്തരത്തിലുള്ള ആക്രമണം ആസൂത്രണംചെയ്യാൻ കഴിയൂവെന്നും റിപ്പോർട്ടിൽ പറയുന്നു.
നാല് മൈനുകളും ഒരു മണിക്കൂറിൽ താഴെ സമയം കൊണ്ടാണ് പൊട്ടിത്തെറിച്ചത് എന്നത് ആക്രമണത്തിെൻറ ആസൂത്രണം വ്യക്തമാക്കുന്നു. റിപ്പോർട്ടിൽ പേര് പറഞ്ഞില്ലെങ്കിലും ആക്രമണത്തിന് ഉത്തരവാദി ഇറാൻ ആയിരിക്കാമെന്ന് സൗദി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
