ദുബൈ ഹാർബർ റോഡിൽ ഗതാഗത നിയന്ത്രണം
text_fieldsദുബൈ: പാലം നിർമാണം പുരോഗമിക്കുന്നതിനാൽ ദുബൈ ഹാർബർ റോഡിൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ദുബൈ ഹാർബറിലേക്ക് നീളുന്ന കിങ് സൽമാൻ സ്ട്രീറ്റ് ഇന്റർസെക്ഷനിലാണ് ജൂലൈ 13 ഞായറാഴ്ച മുതൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. മറീന ഭാഗത്തുനിന്ന് ജുമൈറയിലേക്കും ദുബൈ ഹാർബറിലേക്കും വരുന്നവരെ അൽ മർസ സ്ട്രീറ്റ് വഴി തിരിച്ചുവിടും. ഇവർ അൽ ഖയായ് സ്ട്രീറ്റ്, അൽ നസീം സ്ട്രീറ്റ് വഴി കിങ് സൽമാൻ സ്ട്രീറ്റിലൂടെ കടന്നുപോകണം. യാത്രക്കാർ ഇക്കാര്യം ഓർക്കണമെന്നും ദിശാസൂചകങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. ഗതാഗത തടസ്സവും സമയനഷ്ടവും ഒഴിവാക്കാൻ ഇത് സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

