അജ്മാനിൽ ഇന്നു മുതൽ ഗതാഗത നിയന്ത്രണം
text_fieldsഅജ്മാന്: അജ്മാന് ശൈഖ് റാശിദ് ബിൻ സഈദ് റോഡിൽ ഗതാഗത നിയന്ത്രണം. ജൂണ്‍ രണ്ടു മുതലാണ് നിയന്ത്രണം. പ്രദേശത്ത് നടക്കുന്ന റോഡ് വികസന പ്രവൃത്തികളുടെ ഭാഗമായാണ് ഗതാഗതം തിരിച്ചുവിടുന്നത്. അജ്മാന് പോര്‍ട്ട്, അജ്മാന് സിറ്റി സെന്റര്‍ എന്നിവിടങ്ങളിൽനിന്ന് ശൈഖ് റാശിദ് ബിൻ സഈദ് റോഡിൽ പ്രവേശിക്കുന്ന വാഹനങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ പ്രദേശത്തെ വാഹന ഗതാഗതം സുഗമമാക്കുന്നതിനായി പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനാണ് നടപടി. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി അടച്ചിടുന്ന സ്ഥലത്തെ ട്രാഫിക് മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് അജ്മാൻ പൊലീസ് ഡ്രൈവർമാരോടും പൊതുജനങ്ങളോടും അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

