Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസംരംഭകരെ...

സംരംഭകരെ പുതു​വ​​ഴിയിലേക്ക്​ നയിച്ച്​ ‘ഗൾഫ്​ മാധ്യമം’ ബിസിനസ്​ സമ്മിറ്റ്

text_fields
bookmark_border
സംരംഭകരെ പുതു​വ​​ഴിയിലേക്ക്​ നയിച്ച്​ ‘ഗൾഫ്​ മാധ്യമം’ ബിസിനസ്​ സമ്മിറ്റ്
cancel
camera_alt

അ​ബൂ​ദ​ബി​യി​ൽ ന​ട​ന്ന ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ ബി​സി​ന​സ്​ സ​മ്മി​റ്റി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

അ​ബൂ​ദ​ബി: യു.​എ.​ഇ​യി​ലെ​യും ഇ​ന്ത്യ​യി​ലെ​യും ബി​സി​ന​സ്​ സാ​ധ്യ​ത​ക​ളു​ടെ പു​തു​വ​ഴി​ക​ൾ തേ​ടു​ന്ന​വ​ർ​ക്ക്​ ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ ചി​റ​കു​ക​ൾ സ​മ്മാ​നി​ച്ച്​ ‘ഗ​ൾ​ഫ്​ മാ​ധ്യ​മം‘ ബി​സി​ന​സ്​ സ​മ്മി​റ്റി​ന്‍റെ ഒ​ന്നാം​ഘ​ട്ടം​ സ​മാ​പി​ച്ചു. അ​ബൂ​ദ​ബി ഖ​ലീ​ഫ​ സ്​​ട്രീ​റ്റി​ൽ ലേ ​റോ​യ​ൽ മെ​റി​ഡി​യ​ൻ ഹോ​ട്ട​ലി​ൽ ന​ട​ന്ന സ​മ്മി​റ്റ്​ ‘ഗ​ൾ​ഫ് മാ​ധ്യ​മം’ മി​ഡി​ൽ ഈ​സ്റ്റ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് സ​ലീം അ​മ്പ​ല​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ബി​സി​ന​സ്​ രം​ഗ​ത്തെ പി​ന്തു​ണ​ക്കു​ന്ന​തി​ന്​ ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും സം​രം​ഭ​ക​രു​ടെ അ​നു​ഭ​വ​ങ്ങ​ളും നൂ​ത​നാ​ശ​യ​ങ്ങ​ളും പ​ങ്കു​വെ​ക്കു​ന്ന​തി​നാ​ണ് ഇ​ത്ത​രം പ​രി​പാ​ടി​ക​ള​ി​ലൂ​ടെ ല​ക്ഷ്യം​വെ​ക്കു​ന്ന​തെ​ന്നും​​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു.​എ.​ഇ​യി​ലെ സം​രം​ഭ​ക രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ ശാ​രി​ഖ്​ ശം​സു​ദ്ദീ​ൻ (ഫ​ണ്ട്​​ഫോ​ളി​യോ), ഷാ​ഹി​ദ്​ ഖാ​ന (ഡി​സ​ക്സ്), മു​ഹ​മ്മ​ദ്​ ശ​ഫീ​ഖ്​ (ഫി​നാ​ൻ​ഷെ​ൽ​സ്), ഉ​മ​ർ അ​ലി (സേ​ഫ്​ കെ​യ​ർ), ഷാ​ലി​മ​ർ (സി​ൽ​വ​ർ സ്​​റ്റോം), അ​ജി​ൽ മു​ഹ​മ്മ​ദ്​ (​ഹൈ​ലൈ​റ്റ്), മു​സ്ത​ഫ (സി​ൽ​വ​ൻ), ജം​ഷീ​ദ്​ ഹം​സ (എ​തി​ക്​ കോ​ർ​പ്) തു​ട​ങ്ങി​യ​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ സ​ദ​സ്സു​മാ​യി സം​വ​ദി​ച്ചു. റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ഇ​ൻ​വെ​സ്റ്റ്​​മെ​ന്‍റ്, കോ​ർ​പ​റേ​റ്റ്​ ടാ​ക്സ്, ക്രി​പ്​​റ്റോ ക​റ​ൻ​സീ​സ്, സ്​​റ്റോ​ക്​ ട്രേ​ഡി​ങ്, ടൂ​റി​സം, സ്റ്റാ​ർ​ട്ട​പ്സ്, ഫ്രാ​ഞ്ചൈ​സി​ങ്​ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ക്രി​യാ​ത്​​മ​ക​മാ​യ ആ​ശ​യ കൈ​മാ​റ്റ​ങ്ങ​ൾ​ക്കും സം​വാ​ദ​ങ്ങ​ൾ​ക്കും ച​ർ​ച്ച​ക​ൾ​ക്കും സ​മ്മി​റ്റ്​ വേ​ദി​യാ​യി. പു​തി​യ കാ​ല​ത്തെ ബി​സി​ന​സ് സാ​ധ്യ​ത​ക​ൾ​ക്കൊ​പ്പം​ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഉ​യ​ർ​ന്നു​വ​രു​ന്ന വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​നു​ള്ള പോം​വ​ഴി​ക​ളും സ​മ്മി​റ്റി​ൽ ച​ർ​ച്ച ചെ​യ്തു. യു.​എ.​ഇ​യി​ൽ ന​ട​പ്പാ​ക്കി​യ കോ​ർ​പ​റേ​റ്റ്​ ടാ​ക്സ്, ഇ​ന്ത്യ-​യു.​എ.​ഇ സെ​പ ക​രാ​ർ, ടൂ​റി​സം നി​ക്ഷേ​പം, സ്റ്റാ​ർ​ട്ട​പ്പു​ക​ളു​ടെ സാ​ധ്യ​ത​ക​ൾ, റി​യ​ൽ എ​സ്​​റ്റേ​റ്റ് മേ​ഖ​ല​യി​ലെ മാ​റു​ന്ന നി​യ​മ​ങ്ങ​ൾ എ​ന്നി​വ​യെ കു​റി​​ച്ച്​ പാ​ന​ൽ ച​ർ​ച്ച​ക​ൾ ന​ട​ന്നു. പ്ര​മു​ഖ സം​രം​ഭ​ക​രു​ടെ വി​ജ​യ​ഗാ​ഥ​ക​ൾ യു.​എ.​ഇ​യി​ൽ പു​തി​യ ബി​സി​ന​സ്​ ആ​ലോ​ചി​ക്കു​ന്ന പു​തു​ത​ല​മു​റ​ക്ക്​ പ്ര​ചോ​ദ​ന​മാ​യി. ജെ.​ആ​ർ. ഹാ​ഷിം (‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ ക​ൺ​ട്രി ഹെ​ഡ്​ ബി​സി​ന​സ്​ സൊ​ലൂ​ഷ​ൻ​സ്,​ യു.​എ.​ഇ), കെ. ​ജു​നൈ​സ്​ (ക​ൺ​ട്രി ഹെ​ഡ്​ ബി​സി​ന​സ്​ മാ​ധ്യ​മം), സാ​ലി​ഹ്​ കോ​ട്ട​പ്പ​​ള്ളി (എ​ഡി​റ്റോ​റി​യ​ൽ ഹെ​ഡ്, മി​ഡി​ൽ ഈ​സ്റ്റ്), എ​സ്.​കെ. അ​ബ്​​ദു​ല്ല (സീ​നി​യ​ർ മാ​നേ​ജ​ർ, സെ​യി​ൽ​സ്​ ആ​ൻ​ഡ്​ ബി​സി​ന​സ്​ സൊ​ലൂ​ഷ​ൻ, ഗ​ൾ​ഫ്​ മാ​ധ്യ​മം) തു​ട​ങ്ങി​യ​വ​ർ ഉ​പ​ഹാ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചു. മി​ഡി​ൽ ഈ​സ്റ്റി​ലെ ഏ​റ്റ​വും വ​ലി​യ വ്യാ​പാ​ര, വാ​ണി​ജ്യ, സാം​സ്​​കാ​രി​ക, ക​ലാ​മേ​ള​യാ​യ ക​മോ​ൺ കേ​ര​ള​യോ​ട​നു​ബ​ന്ധി​ച്ച്​ ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ സം​ഘ​ടി​പ്പി​ച്ച നി​ക്ഷേ​പ​ക ഉ​ച്ച​കോ​ടി സം​രം​ഭ​ക​രു​ടെ പ​ങ്കാ​ളി​ത്തം​കൊ​ണ്ട്​ വ​ൻ വി​ജ​യ​മാ​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യെ​ന്നോ​ണ​മാ​ണ്​ യു.​എ.​ഇ​യി​ലെ​യും കേ​ര​ള​ത്തി​ലെ​യും പു​തി​യ വ്യാ​പാ​ര സാ​ധ്യ​ത​ക​ൾ തേ​ടു​ന്ന ബി​സി​ന​സ്​ സ​മ്മി​റ്റി​ന്​ ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ വേ​ദി​യൊ​രു​ക്കി​യ​ത്.

സെ​പ്​​റ്റം​ബ​ർ 14ന്​ ​ദു​ബൈ ശൈ​ഖ്​ സാ​യി​ദ്​ റോ​ഡി​ലെ മെ​ട്രോ​പൊ​ളി​റ്റ​ൻ ഹോ​ട്ട​ലി​ലാ​ണ്​ ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ ബി​സി​ന​സ്​ സ​മ്മി​റ്റി​ന്‍റെ അ​ടു​ത്ത ഘ​ട്ടം ന​ട​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:enterprenourledgulfmadhyamamsummitnewbusinesspath
News Summary - The 'Gulf Madhyamam' business summit led the entrepreneurs to a new path
Next Story