Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗ​ൾ​ഫ്​ മാ​ധ്യ​മം’...

ഗ​ൾ​ഫ്​ മാ​ധ്യ​മം’ ബി​സി​ന​സ്​ സ​മ്മി​റ്റിന്‍റെ ഒന്നാംഘട്ടം​ 12ന്​ ​അ​ബൂ​ദ​ബി​യി​ൽ

text_fields
bookmark_border
ഗ​ൾ​ഫ്​ മാ​ധ്യ​മം’ ബി​സി​ന​സ്​ സ​മ്മി​റ്റിന്‍റെ ഒന്നാംഘട്ടം​ 12ന്​ ​അ​ബൂ​ദ​ബി​യി​ൽ
cancel

ദു​ബൈ: ഇ​ന്ത്യ-​യു.​എ.​ഇ വ്യാ​പാ​ര​പ​ങ്കാ​ളി​ത്തം ക​രു​ത്താ​ർ​ജി​ക്കു​ന്ന വേ​ള​യി​ൽ പു​തി​യ സാ​ധ്യ​ത​ക​ൾ തേ​ടു​ന്ന​വ​ർ​ക്കാ​യി ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ സം​ഘ​ടി​പ്പി​ക്കു​ന്ന ബി​സി​ന​സ്​ സ​മ്മി​റ്റിന്‍റെ ഒന്നാംഘട്ടം​ ഈ ​മാ​സം 12ന്. ​അ​ബൂ​ദ​ബി ഖ​ലീ​ഫ​ സ്​​ട്രീ​റ്റി​ൽ ലെ ​റോ​യ​ൽ മെ​റീ​ഡി​യ​ൻ ഹോ​ട്ട​ലി​ൽ ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട്​ നാ​ലി​ന്​ ര​ജി​സ്​​ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. 4.20നാ​ണ്​ ആ​ദ്യ സെ​ഷ​ൻ. രാ​ത്രി 8.30വ​രെ നീ​ണ്ടു നി​ൽ​ക്കു​ന്ന സ​മ്മി​റ്റി​ൽ ഷാ​രി​ഖ്​ ശം​സു​ദ്ദീ​ൻ (ഫ​ണ്ട്​​ഫോ​ളി​യോ), ഷാ​ഹി​ദ്​ ഖാ​ന (ഡി​സ​ക്സ്), മു​ഹ​മ്മ​ദ്​ ശ​ഫീ​ഖ്​ (ഫി​നാ​ൻ​ഷെ​ൽ​സ്), ഉ​മ​ർ അ​ലി (സേ​ഫ്​ കെ​യ​ർ), ഷാ​ലി​മ​ർ (സി​ൽ​വ​ർ സ്​​റ്റോം), അ​ജി​ൽ മു​ഹ​മ്മ​ദ്​ (ഹൈ​ലൈ​റ്റ്), മു​സ്ത​ഫ (സി​ൽ​വ​ൻ), ജം​ഷീ​ദ്​ ഹം​സ (എ​തി​ക്​ കോ​ർ​പ്) തു​ട​ങ്ങി​യ​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ സം​സാ​രി​ക്കും. റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ഇ​ൻ​വെ​സ്റ്റ്​​മെ​ന്‍റ്, കോ​ർ​പ​റേ​റ്റ്​ ടാ​ക്സ്, ക്രി​പ്​​റ്റോ ക​റ​ൻ​സീ​സ്, സ്​​റ്റോ​ക്​ ട്രേ​ഡി​ങ്, ടൂ​റി​സം, സ്റ്റാ​ർ​ട്ട​പ്​​സ്, ഫ്രാ​ഞ്ചൈ​സി​ങ്​ തു​ട​ങ്ങി സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ൽ ആ​ശ​യ​ക്കൈ​മാ​റ്റ​ങ്ങ​ൾ​ക്കും ക്രി​യാ​ത്​​മ​ക​മാ​യ സം​വാ​ദ​ങ്ങ​ൾ​ക്കും ച​ർ​ച്ച​ക​ൾ​ക്കും സ​മ്മി​റ്റ്​ വേ​ദി​യാ​കും.

പു​തി​യ കാ​ല​ത്തെ ബി​സി​ന​സ് സാ​ധ്യ​ത​ക​ൾ​ക്കൊ​പ്പം​ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഉ​യ​ർ​ന്നു​വ​രു​ന്ന വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​നു​ള്ള പോം​വ​ഴി​ക​ളും ഉ​ച്ച​കോ​ടി​യി​ൽ ച​ർ​ച്ച ചെ​യ്യും. അ​തോ​ടൊ​പ്പം യു.​എ.​ഇ​യി​ൽ ന​ട​പ്പി​ലാ​ക്കി​യ കോ​ർ​പ​റേ​റ്റ്​ ടാ​ക്സ്, ഇ​ന്ത്യ-​യു.​എ.​ഇ സെ​പ ക​രാ​ർ, ടൂ​റി​സം നി​ക്ഷേ​പം, സ്റ്റാ​ർ​ട്ട​പ്പു​ക​ളു​ടെ സാ​ധ്യ​ത​ക​ൾ, റി​യ​ൽ എ​സ്​​റ്റേ​റ്റ് മേ​ഖ​ല​യി​ലെ മാ​റു​ന്ന നി​യ​മ​ങ്ങ​ൾ എ​ന്നി​വ​യെ കു​റി​​ച്ചും​ പാ​ന​ൽ ച​ർ​ച്ച​ക​ൾ ന​ട​ക്കും. സെ​പ്​​റ്റം​ബ​ർ 14ന്​ ​ദു​ബൈ ശൈ​ഖ്​ സാ​യി​ദ്​ റോ​ഡി​ലെ മെ​ട്രോ പൊ​ളി​റ്റ​ൻ ഹോ​ട്ട​ലി​ലാ​ണ്​ ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ ബി​സി​ന​സ്​ സ​മ്മി​റ്റി​ന്‍റെ അ​ടു​ത്ത പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്.

മി​ഡി​ലീ​സ്റ്റി​ലെ ഏ​റ്റ​വും വ​ലി​യ വ്യാ​പാ​ര, വാ​ണി​ജ്യ, സം​സ്​​കാ​രി​ക, ക​ലാ​മേ​ള​യാ​യ ക​മോ​ൺ കേ​ര​ള​യോ​ട​നു​ബ​ന്ധി​ച്ച്​ ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ സം​ഘ​ടി​പ്പി​ച്ച നി​ക്ഷേ​പ​ക ഉ​ച്ച​കോ​ടി സം​രം​ഭ​ക​രു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ട്​ വ​ൻ വി​ജ​യ​മാ​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യെ​ന്നോ​ണ​മാ​ണ്​ യു.​എ.​ഇ​യി​ലേ​യും കേ​ര​ള​ത്തി​ലേ​യും പു​തി​യ വ്യാ​പാ​ര​സാ​ധ്യ​ത​ക​ളെ തേ​ടു​ന്ന ബി​സി​ന​സ്​ സ​മ്മി​റ്റി​ന്​ ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ വേ​ദി​യൊ​രു​ക്കു​ന്ന​ത്. ഇ​ന്ത്യ-​യു.​എ.​ഇ സ​മ​ഗ്ര വാ​ണി​ജ്യ സ​ഹ​ക​ര​ണ​ക്ക​രാ​ർ (സെ​പ) യാ​ഥാ​ർ​ഥ്യ​മാ​യ​തോ​ടെ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വ്യാ​പാ​ര​ബ​ന്ധം കൂ​ടു​ത​ൽ ശ​ക്​​തി​യാ​ർ​ജി​ക്കു​ക​യാ​ണ്. ഇ​ന്ത്യ​യും യു.​എ.​ഇ​യും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​രം പ്രാ​ദേ​ശി​ക ക​റ​ൻ​സി​ക​ളി​ൽ ന​ട​ത്താ​നു​ള്ള സു​പ്ര​ധാ​ന തീ​രു​മാ​നം ബി​സി​ന​സ്​ രം​ഗ​ത്ത്​ വ​ലി​യ വ​ള​ർ​ച്ച​ക്കാ​ണ്​ വ​ഴി​മ​രു​ന്നി​ട്ട​ത്.

യു.​എ.​ഇ​യി​ൽ​നി​ന്ന്​ രൂ​പ​യി​ൽ ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ എ​ണ്ണ വാ​ങ്ങു​ന്ന​തി​നും തു​ട​ക്ക​മി​ട്ടു​ക​ഴി​ഞ്ഞു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ യു.​എ.​ഇ​യു​ടെ ഹൃ​ദ​യ ന​ഗ​ര​ങ്ങ​ളി​ൽ ബി​സി​ന​സ്​ സം​രം​ഭ​ക​ർ വീ​ണ്ടും ഒ​ത്തു​ചേ​രു​ന്ന​ത്. റി​യ​ൽ എ​സ്​​റ്റേ​റ്റ്, ക്രി​പ്​​റ്റോ ക​റ​ൻ​സി, സ്​​റ്റോ​ക്​ ട്രേ​ഡി​ങ്​ എ​ന്നീ മേ​ഖ​ല​ക​ളി​ലെ മാ​റു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യി മ​ന​സ്സി​ലാ​ക്കാ​നും ബി​സി​ന​സു​ക​ൾ ആ ​മേ​ഖ​ല​ക​ളി​ലേ​ക്ക്​ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നും ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക്​ ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ ബി​സി​ന​സ്​ ഉ​ച്ച​കോ​ടി പു​തി​യ വ​ഴി​ക​ൾ തു​റ​ന്നി​ടു​മെ​ന്നു​റ​പ്പാ​ണ്. ഉ​ച്ച​കോ​ടി​യി​ൽ സാ​ന്നി​ധ്യം ഉ​റ​പ്പി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കാ​യി​ www.bizsummit.madhyamam.comൽ ​ര​ജി​സ്റ്റ​ർ ചെ​യ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfmadhyamamsummitabhudabibusinessfirstphase
News Summary - The-first-phase-of the-Gulf-Madhyamam-Business-Summit-will-be-held-on-12th-in-Abu Dhabi.
Next Story