വാരാന്ത്യത്തിൽ ചൂട് വർധിക്കും
text_fieldsദുബൈ: ഈ ആഴ്ച അവസാനത്തോടെ രാജ്യത്താകമാനം ചൂട് വർധിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത ദിവസങ്ങളിലായി രാജ്യത്ത് ചൂടിന് അൽപം ആശ്വാസമുണ്ട്. ബുധനാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ ചൂട് 21.7 ഡിഗ്രിയാണ്. 46.6 ഡിഗ്രിയാണ് ഏറ്റവും ഉയർന്ന താപനില. വാരാന്ത്യത്തോടെ ചൂട് വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, വ്യാഴാഴ്ചത്തെ താപനില ബുധനാഴ്ചത്തേതിന് സമാനമായിരിക്കും. രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ ആകാശം മേഘാവൃതമായിരിക്കും. മണിക്കൂറിൽ 35 കി.മീറ്റർ വേഗത്തിൽ ചെറിയ കാറ്റിനും സാധ്യതയുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

