താപനില കുറയും; മഴക്കും സാധ്യത
text_fieldsദുബൈ: ശനിയാഴ്ച വരെയുള്ള ദിവസങ്ങളിൽ രാജ്യത്ത് താപനില കുറയുമെന്നും പലയിടങ്ങളിലും മേഘാവൃതമായ അന്തരീക്ഷവും മഴയും പ്രതീക്ഷിക്കാമെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രാജ്യത്ത് വേനൽക്കാലം പതിയെ വിടവാങ്ങുന്നതിന്റെ തുടക്കമായാണ് കാലാവസ്ഥയിലെ മാറ്റം വിലയിരുത്തപ്പെടുന്നത്.
രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ രാത്രിയിലും അതിരാവിലെയും ഈർപ്പത്തിനും മൂടൽമഞ്ഞിനും സാധ്യതയുണ്ട്. വ്യാഴാഴ്ച കിഴക്കൻ, തെക്കൻ മേഖലകളിൽ മഴക്ക് സാധ്യതയുണ്ട്. അതേസമയം, പടിഞ്ഞാറൻ മേഖലയിൽ ഈർപ്പത്തിനും മൂടൽമഞ്ഞിനുമാണ് സാധ്യതയുള്ളത്. അതേസമയം, ചില സ്ഥലങ്ങളിൽ പൊടിക്കാറ്റും പ്രതീക്ഷിക്കാവുന്നതാണ്. വെള്ളി, ശനി ദിവസങ്ങളിലും സമാനമായ രീതിയിലുള്ള കാലാവസ്ഥയായിരിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

