താപനില കുറഞ്ഞു; ഈ ആഴ്ച മഴ സാധ്യത
text_fieldsദുബൈ: രാജ്യത്താകമാനം താപനില കുറഞ്ഞതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ശനിയാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 17.3 ഡിഗ്രിയാണ്. റാസൽഖൈമയിലെ ജബൽ ജെയ്സിലാണ് പുലർച്ച 4.45ന് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. ഞായറാഴ്ച ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും. രാത്രിയും തിങ്കളാഴ്ച പുലർച്ചയും ഈർപ്പം കൂടാനുള്ള സാധ്യതയുണ്ട്. പ്രധാനമായും തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും മൂടൽമഞ്ഞും രൂപപ്പെട്ടേക്കാം.
അതേസമയം തിങ്കളാഴ്ച ചെറിയ മഴ സാധ്യതയുണ്ട്. തീരപ്രദേശങ്ങളിലും ദ്വീപുകളിലുമാണ് മഴ ലഭിക്കുക. കടൽ ചില ഭാഗങ്ങളിൽ പ്രക്ഷുബ്ദമാകാനും സാധ്യതയുണ്ട്. ചൊവ്വാഴ്ച വടക്കുകിഴക്കൻ പ്രദേശങ്ങളിൽ മഴ സാധ്യതയുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

