ഫാൻസി നമ്പർ പ്ലേറ്റ് ലേലത്തിന് ഷാർജ പൊലീസും എമിറേറ്റ്സ് ഓക്ഷനും ധാരണ
text_fieldsഫാൻസി നമ്പർ പ്ലേറ്റ് ലേലത്തിന് ഷാർജ പൊലീസും എമിറേറ്റ്സ് ഓക്ഷനും ധാരണപത്രത്തിൽ ഒപ്പുവെക്കുന്നു
ഷാർജ: കാറ്റഗറി 3 വിഭാഗത്തിൽ ഉൾപ്പെട്ട പ്രത്യേക നമ്പർ പ്ലേറ്റുകൾ വിൽക്കുന്നതിന് ഷാർജ പൊലീസും എമിറേറ്റ്സ് ഓക്ഷനും ധാരണയിലെത്തി. ഇലക്ട്രോണിക് അല്ലെങ്കിൽ പൊതു ലേലങ്ങളിലൂടെയാണ് ഫാൻസി വാഹന പ്ലേറ്റ് നമ്പറുകൾ വിൽപന നടത്തുക. ലേലത്തിനും വിൽപനക്കുമുള്ള അംഗീകൃത ഏജന്റായി എമിറേറ്റ്സ് ഓക്ഷൻ പ്രവർത്തിക്കും.ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമിറും എമിറേറ്റ്സ് ഓക്ഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഉമർ അൽ മനായുമാണ് കരാറിൽ ഒപ്പുവെച്ചത്.
ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഓപ്പറേഷൻസ് ആൻഡ് സെക്യൂരിറ്റി സപ്പോർട്ടിന്റെ ഡയറക്ടർ ജനറൽ ബ്രി. ജനറൽ ഉമർ അൽ ഗസലും നിരവധി ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. ഉപഭോക്തൃ സംതൃപ്തി വർധിപ്പിക്കുന്ന നൂതന ട്രാഫിക് സേവനങ്ങൾ നൽകുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി സ്വീകരിച്ചത്. മികച്ച സംവിധാനങ്ങളും ആപ്ലിക്കേഷനുകളും ഉപയോഗപ്പെടുത്തി സ്മാർട്ട് സേവനങ്ങൾ വികസിപ്പിക്കുന്നതിനുള്ള ഷാർജ സർക്കാരിന്റെ കാഴ്ചപ്പാട് അനുസരിച്ചാണ് ഈ കരാറിൽ ഒപ്പുവെച്ചതെന്ന് മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമിർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

