Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പ് റദ്ദാക്കി

text_fields
bookmark_border
ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് ലഭിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന്​ മാനേജ്മെന്‍റ് കമ്മിറ്റി
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പ് റദ്ദാക്കി
cancel

ഷാര്‍ജ: ഞായറാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പ് അവസാന നിമിഷം റദ്ദാക്കി. ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് ലഭിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന്​ മാനേജ്മെന്‍റ് കമ്മിറ്റി വാർത്ത കുറിപ്പിൽ അറിയിച്ചു. തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് ഗുബൈബ ഷാര്‍ജ ഇന്ത്യന്‍ സ്കൂളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരുന്നതിനിടെയാണ്​ സർക്കാറിന്‍റെ ഇടപെടൽ.

അധികൃതരില്‍ നിന്ന് ലഭിക്കുന്ന നിർദേശങ്ങള്‍ക്കനുസൃതമായി പുതിയ തെരഞ്ഞെടുപ്പ് തീയതി പിന്നീട്​ പ്രഖ്യാപിക്കും. യു.എ.ഇയിലെ ഔദ്യോഗിക നിയമങ്ങളും ഭരണപരമായ നിർദേശങ്ങളും പൂര്‍ണമായി പാലിക്കാന്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ബാധ്യസ്ഥമാണെന്ന് പ്രസിഡന്‍റ് നിസാര്‍ തളങ്കര, സെക്രട്ടറി ശ്രീപ്രകാശ് എന്നിവര്‍ പറഞ്ഞു. അംഗങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളില്‍ ഖേദം രേഖപ്പെടുത്തിയ ഭരണസമിതി അസോസിയേഷന്‍റെ സുഗമമായ പ്രവര്‍ത്തനത്തിന് അംഗങ്ങളുടെയും പൊതു സമൂഹത്തിന്‍റെയും പൂര്‍ണ സഹകരണം അഭ്യര്‍ഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sharjah Indian Association elections cancelled
Next Story