ദുബൈ ഇമിഗ്രേഷന്‍ ഏഴ് പുരസ്കാരങ്ങൾ
text_fieldsഹാർവാർഡ് ബിസിനസ് കൗൺസിൽ ലഫ്റ്റനന്റ് ജനറൽ
മുഹമ്മദ് അഹ്മദ് അൽ മർറി വ്യക്തിഗത ലീഡർഷിപ്
അവാർഡ് ഏറ്റുവാങ്ങുന്നു
ദുബൈ: ലോകമെമ്പാടുമുള്ള സ്ഥാപനങ്ങളിലെ മികവുറ്റ നേതൃത്വത്തെ ആദരിക്കുന്ന ഹാർവാർഡ് ബിസിനസ് കൗൺസിൽ 2024ൽ ദുബൈ ഇമിഗ്രേഷന്‍ മികച്ച നേട്ടം.
വിവിധ രംഗങ്ങളിൽ ശ്രദ്ധേയമായ മികവുകൾ കൈവരിച്ചതിന് ഏഴു പുരസ്കാരങ്ങളാണ് ഇമിഗ്രേഷന്‍ ലഭിച്ചത്. സൗദി അറേബ്യയിൽ നടന്ന ചടങ്ങിൽ ജി.ഡി.ആർ.എഫ്.എ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പുരസ്കാരം ഏറ്റുവാങ്ങി.
മികച്ച പങ്കാളിത്ത പുരസ്കാരം, സ്ഥാപന മികവ് പുരസ്കാരം, സ്പ്ലൈ ചെയിൻ പുരസ്കാരം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പുരസ്കാരം എന്നിവയാണ് നേടിയത്. മികവിനും തുടർച്ചയായ നൂതനാത്മകതക്കും നൽകുന്ന പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് പുരസ്കാരമെന്ന് ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.

