Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരണ്ട്​ ഇന്ത്യൻ നഗരങ്ങൾ...

രണ്ട്​ ഇന്ത്യൻ നഗരങ്ങൾ ഉൾപ്പെടെ 15 പുതിയ റൂട്ടുകളിലേക്ക്​ സർവിസ്; എ​മി​റേ​റ്റ്​​സും ശ്രീ​ല​ങ്ക​ൻ എ​യ​ർ​ലൈ​നും ത​മ്മി​ൽ ധാ​ര​ണ​

text_fields
bookmark_border
രണ്ട്​ ഇന്ത്യൻ നഗരങ്ങൾ ഉൾപ്പെടെ 15 പുതിയ റൂട്ടുകളിലേക്ക്​ സർവിസ്; എ​മി​റേ​റ്റ്​​സും ശ്രീ​ല​ങ്ക​ൻ എ​യ​ർ​ലൈ​നും ത​മ്മി​ൽ ധാ​ര​ണ​
cancel

ദു​ബൈ: ദു​ബൈ​യി​ൽ​നി​ന്ന് ശ്രീ​ല​ങ്ക വ​ഴി​ ര​ണ്ട്​ ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് കൂ​ടി സ​ർ​വി​സ്​ വ്യാ​പി​പ്പി​ക്കാ​ൻ എ​മി​റേ​റ്റ്​​സ്​ എ​യ​ർ​ലൈ​നും ശ്രീ​ല​ങ്ക​ൻ എ​യ​ർ​ലൈ​നും ധാ​ര​ണ​യി​ലെ​ത്തി.

ഇ​തു​ൾ​പ്പെ​ടെ ശ്രീ​ല​ങ്ക​യി​ലെ​യും ഇ​ന്ത്യ​യി​ലേ​യും 15 ന​ഗ​ര​ങ്ങ​ളി​ലേ​ക്ക്​ ദു​ബൈ​യി​ൽ​നി​ന്ന്​ സ​ർ​വി​സ്​ വ്യാ​പി​പ്പി​ക്കാ​നാ​ണ്​ ധാ​ര​ണ. നി​ല​വി​ൽ കൊ​ച്ചി, ചെ​ന്നൈ, ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ്​ എ​ന്നീ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക്​ ശ്രീ​ല​ങ്ക​ൻ എ​യ​ർ​ലൈ​ൻ​സ്​ സ​ർ​വി​സ്​ ന​ട​ത്തു​ന്നു​ണ്ട്. ഇ​തി​നു​ പു​റ​മെ​യാ​ണ്​ ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക്​ കൂ​ടി സ​ർ​വി​സ്​ ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ദു​ബൈ​യി​ൽ​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന എ​മി​റേ​റ്റ്​​സ്​ എ​യ​ർ​ലൈ​നി​ൽ ടി​ക്ക​റ്റെ​ടു​ത്ത യാ​ത്ര​ക്കാ​ർ​ കൊ​ളം​ബോ​യി​ലി​റ​ങ്ങി​ശേ​ഷം അ​വി​ടെ​നി​ന്ന്​ അ​തേ ടി​ക്ക​റ്റി​ൽ​ത​ന്നെ ശ്രീ​ല​ങ്ക​ൻ എ​യ​ർ​ലൈ​ൻ​സ്​ വ​ഴി ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളി​ലേ​ക്കു​പോ​കു​ന്ന രീ​തി​യി​ലാ​ണ്​ യാ​ത്ര ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. കു​റ​ഞ്ഞ ടി​ക്ക​റ്റ്​ നി​ര​ക്കും കൂ​ടു​ത​ൽ ബാ​ഗേ​ജ്​ സൗ​ക​ര്യ​വും വാ​ഗ്ദാ​നം ചെ​യ്യു​ന്ന​തി​നാ​ൽ പ്ര​വാ​സി​ക​ൾ​ക്ക്​ ഗു​ണ​ക​ര​മാ​വു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. srilankan.com, emirates.com എ​ന്നീ വെ​ബ്​​സൈ​റ്റു​ക​ൾ വ​ഴി​യും ഏ​ജ​ൻ​സി​ക​ൾ മു​ഖാ​ന്ത​ര​വും ടി​ക്ക​റ്റു​ക​ൾ ബു​ക്ക്​ ചെ​യ്യാം. നി​ല​വി​ൽ ഒ​മാ​ന്‍റെ ബ​ജ​റ്റ്​ എ​യ​ർ​ലൈ​നാ​യ സ​ലാം എ​യ​ർ ദു​ബൈ​യി​ൽ നി​ന്നും ഫു​ജൈ​റ​യി​ൽ​നി​ന്ന്​ യാ​ത്ര​ക്കാ​രെ ക​യ​റ്റി ഒ​മാ​ൻ വ​ഴി ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക്​ സ​ർ​വി​സ്​ ന​ട​ത്തു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SrilankaAirlinesServiceNewIndia NewsEmiratesTwoRoutesCities
News Summary - Service to 15 new routes including two Indian cities
Next Story