Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതെ​ര​ഞ്ഞെ​ടു​പ്പ്...

തെ​ര​ഞ്ഞെ​ടു​പ്പ് വ​രു​ന്നു: പ​റ​ക്കു​മോ 'വോ​ട്ട​ർ വി​മാ​ന​ങ്ങ​ൾ'

text_fields
bookmark_border
തെ​ര​ഞ്ഞെ​ടു​പ്പ് വ​രു​ന്നു:  പ​റ​ക്കു​മോ വോ​ട്ട​ർ വി​മാ​ന​ങ്ങ​ൾ
cancel
camera_alt

ദുബൈ എയർപോർട്ട്​

ദു​ബൈ: അ​വ​ധി​ക്കാ​ല​ത്തി​ന്​ പു​റ​മെ പ്ര​വാ​സി​ക​ൾ ​നാ​ട്ടി​ലേ​ക്ക് കൂ​ട്ട​ത്തോ​ടെ​ പ​റ​ക്കു​ന്ന സീ​സ​ണാ​ണ്​ കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പു കാ​ലം. വി​മാ​നം നി​റ​യെ വോ​ട്ട​ർ​മാ​രു​മാ​യി വ​ന്നി​രു​ന്ന ച​രി​ത്ര​വും പ്ര​വാ​സ​ലോ​ക​ത്തു​ണ്ട്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്​ ഡി​സം​ബ​റി​ൽ പ്ര​ഖ്യാ​പി​​ച്ച​തോ​ടെ ​പ്ര​വാ​സി വോ​ട്ട​ർ​മാ​രെ നാ​ട്ടി​​ലെ​ത്തി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച്​ രാ​ഷ്​​ട്രീ​യ ക​ക്ഷി​ക​ൾ ആ​ലോ​ചി​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, കോ​വി​ഡ്​ യാ​ത്ര നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഇ​ത്​ എ​ത്ര​ത്തോ​ളം ഫ​ല​വ​ത്താ​കു​മെ​ന്ന​തി​നെ​ക്കു​റി​ച്ച്​ പ്ര​വാ​സി​ക​ൾ​ക്കും സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും ആ​ശ​ങ്ക​യു​ണ്ട്.

പ്ര​ധാ​ന പ്ര​ശ്​​നം ക്വാ​റ​ൻ​റീ​നാ​ണ്. രാ​ഷ്​​ട്രീ​യ ക​ക്ഷി​ക​ൾ ന​ൽ​കു​ന്ന ടി​ക്ക​റ്റി​ൽ നാ​​ട്ടി​ലെ​ത്തി തൊ​ട്ട​ടു​ത്ത ദി​വ​സം തി​രി​ച്ചു​ മ​ട​ങ്ങു​ന്ന സം​വി​ധാ​നം നേ​ര​ത്തേ​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ത്ത​വ​ണ ഇ​ത്​ ന​ട​ക്കു​മോ എ​ന്ന്​ ഉ​റ​പ്പി​ല്ല. കേ​ര​ള​ത്തി​ൽ ഏ​ഴു​ദി​വ​സം ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധ​മാ​ണ്.തെരഞ്ഞെടുപ്പ്​ അടുക്കു​േമ്പാഴേക്കും പ്രവാസികൾക്ക്​ ഏർപെടുത്തിയിരിക്കുന്ന ക്വാറൻറീൻ പൂർണമായും ഒഴിവാക്കും എന്ന പ്രതീക്ഷയിലാണ്​ സ്​ഥാനാർഥികളും പ്രവാസികളും. ഇത്​ നടപ്പാക്കി പ്രവാസികൾക്ക്​ വോട്ടിങ്​ സൗകര്യം ഏർപെടുത്തണമെന്നാവശ്യപ്പെട്ട്​ പ്രവാസി സംഘടനകൾ സംസ്​ഥാന സർക്കാരിൽ സമ്മർദം ചെലുത്താനൊരുങ്ങുകയാണ്​. ഇക്കുറി ടിക്കറ്റിന്​ പുറമെ, കോവിഡ്​ പരിശോധനയും പ്രവാസി സംഘടനകൾ സ്​പോൺസർ ചെയ്​താൽ അത്​ഭുതപ്പെടേണ്ടതില്ല.

ത​യാ​റെ​ടു​ക്കാം ഇ​പ്പോ​ൾ​ത​ന്നെ

ക്വാ​റ​ൻ​റീ​ൻ ഒ​ഴി​വാ​ക്കു​മെ​ന്ന തീ​രു​മാ​നം കേ​ര​ള​ത്തി​ൽ ന​ട​പ്പാ​യാ​ൽ അ​ബൂ​ദ​ബി ഒ​ഴി​കെ​യു​ള്ള മ​റ്റ്​ എ​മി​റേ​റ്റു​ക​ളി​ലെ പ്ര​വാ​സി​ക​ൾ​ക്ക്​ ​നാ​ട്ടി​ലെ​ത്തി വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തി തൊ​ട്ട​ടു​ത്ത ദി​വ​സം തി​രി​കെ വ​രു​ന്ന​തി​ന്​ ത​ട​സ്സ​മു​ണ്ടാ​വി​ല്ല. അ​ബൂ​ദ​ബി​യി​ലു​ള്ള​വ​ർ​ക്ക്​ തി​രി​ച്ചെ​ത്തി​യാ​ൽ 14 ദി​വ​സം ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധ​മാ​ണ്. ഇ​തി​ന്​ പു​റ​മെ, ഐ.​സി.​എ അ​നു​മ​തി​യും ആ​വ​ശ്യ​മാ​ണ്. അ​നു​മ​തി ല​ഭി​ക്കാ​ൻ വൈ​കു​മോ എ​ന്ന ആ​ശ​ങ്ക​യാ​ണ്​ അ​ബൂ​ദ​ബി വി​സ​ക്കാ​ർ​ക്കു​ള്ള​ത്. മ​റ്റ്​ എ​മി​റേ​റ്റു​ക​ളി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യാ​ലും അ​ബൂ​ദ​ബി വി​സ​ക്കാ​ർ​ക്ക്​ ഐ.​സി.​​എ അ​നു​മ​തി​യും 14 ദി​വ​സം ക്വാ​റ​ൻ​റീ​നും നി​ർ​ബ​ന്ധ​മാ​ണ്.

ദു​ബൈ​യി​ൽ​നി​ന്ന്​ പോ​കു​ന്ന​വ​ർ​ക്ക്​ യാ​ത്ര​ക്ക്​ മു​മ്പു​ത​ന്നെ ജി.​ഡി.​ആ​ർ.​എ​ഫ്.​എ​യു​ടെ അ​നു​മ​തി​ക്കാ​യി അ​പേ​ക്ഷി​ക്കാം. ചി​ല അ​പേ​ക്ഷ​ക​ൾ നി​ര​സി​ക്കു​ന്നു​ണ്ട്. ഇ​തി​നു​ശേ​ഷം അ​ഞ്ചു​ദി​വ​സം ക​ഴി​ഞ്ഞാ​ലേ വീ​ണ്ടും അ​പേ​ക്ഷ ന​ൽ​കാ​ൻ ക​ഴി​യൂ. അ​തി​നാ​ൽ, ദു​ബൈ വി​സ​ക്കാ​ർ ഇ​വി​ടെ​നി​ന്ന്​ നാ​ട്ടി​ലേ​ക്ക്​ പു​റ​പ്പെ​ടു​ന്ന​തി​ന്​ മു​മ്പു​ത​ന്നെ ജി.​ഡി.​ആ​ർ.​എ​ഫ്.​എ അ​നു​മ​തി എ​ടു​ക്കു​ന്ന​താ​വും ന​ല്ല​ത്. ജി.​ഡി.​ആ​ർ.​എ​ഫ്.​എ അ​നു​മ​തി​ക്ക്​ 30 ദി​വ​സ​ത്തെ കാ​ലാ​വ​ധി​യു​ണ്ട്. നി​ല​വി​ൽ 300 ദി​ർ​ഹം മു​ത​ൽ കേ​ര​ള​ത്തി​ലേ​ക്ക്​ ടി​ക്ക​റ്റ്​ ല​ഭ്യ​മാ​ണ്. നാ​ട്ടി​ൽ​നി​ന്ന്​ യു.​എ.​ഇ​യി​ലേ​ക്ക്​ നി​ര​ക്ക്​ കൂ​ടു​ത​ലാ​ണ്.

സർക്കാർ ക്വാറൻറീൻ ഒഴിവാക്കാൻ കോവിഡ്​ നെഗറ്റിവ്​ സർട്ടിഫിക്കറ്റ്​ നിർബന്ധം

ദുബൈ: വിദേശരാജ്യങ്ങളിൽ നിന്ന്​ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ എത്തുന്നവർക്ക്​ സർക്കാർ ക്വാറൻറീൻ ഒഴിവാക്കണമെങ്കിൽ കോവിഡ്​ നെഗറ്റിവ്​ സർട്ടിഫിക്കറ്റ്​ നിർബന്ധമാണെന്ന്​ കേ​ന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം. വ്യാഴാഴ്​ച പുറത്തിറക്കിയ പുതിയ നിർദേശത്തിലാണ്​ ഇക്കാര്യമുള്ളത്​. എന്നാൽ, സംസ്​ഥാനങ്ങൾക്ക്​ സാഹചര്യത്തിനനുസരിച്ച്​ തീരുമാനമെടുക്കാമെന്ന നിബന്ധന നിലനിൽക്കുന്നതിനാൽ കേരളത്തിന്​ ഇക്കാര്യം ബാധകമാണോ എന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്​. നിലവിൽ കോവിഡ്​ നെഗറ്റിവ്​ സർട്ടിഫിക്കറ്റില്ലാത്തവർക്കും കേരളത്തിൽ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീൻ നിർബന്ധമില്ല. വ​ിദേശത്തുനിന്നെത്തുന്നവർക്ക്​ ഏഴുദിവസം ഹോം ക്വാറൻറീനാണ്​ കേ​രളം നിർദേശിച്ചിരിക്കുന്നത്​.

യാത്രയുടെ 72 മണിക്കൂറിനുള്ളിൽ ആർ.ടി. പി.സി.ആർ ടെസ്​റ്റ്​ നടത്തി നെഗറ്റിവ്​ ഫലവുമായി എത്തുന്നവർക്ക്​ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീൻ വേണ്ട എന്നതാണ്​ പുതിയ നിർദേശം. ഇതിന്​ ശേഷം ന്യൂഡൽഹി വിമാനത്താവളത്തി​െൻറ ഓൺലൈൻ പോർട്ടലിൽ (newdelhiairport.in) സെൽഫ്​ ഡിക്ലറേഷൻ ഫോറം സബ്​മിറ്റ്​ ചെയ്യണം. ഇന്ത്യയിലെ ചില വിമാനത്താവളങ്ങളിൽ പി.സി.ആർ ടെസ്​റ്റ്​ സൗകര്യമുണ്ട്​. ഇങ്ങനെയുള്ള സൗകര്യമുള്ളവർക്ക്​ വിമാനത്താവളത്തിൽ എത്തിയശേഷം കോവിഡ്​ പരിശോധന നടത്തിയാലും മതി. സെൽഫ്​ ഡിക്ലറേഷൻ ഫോറവും ഇവിടെ നൽകിയാൽ മതി. അടിയന്തര ആവശ്യങ്ങൾക്ക്​ നാട്ടിലെത്തുന്നവരെ ക്വാറൻറീനിൽ നിന്ന്​ ഒഴിവാക്കിയിരുന്നു. എന്നാൽ, ഇവരും കോവിഡ്​ നെഗറ്റിവ്​ സർട്ടിഫിക്കറ്റ്​ ഹാജരാക്കണമെന്ന്​ നിർദേശത്തിൽ പറയുന്നു. അതേസമയം, കോവിഡ്​ നെഗറ്റിവ്​ സർട്ടിഫിക്കറ്റില്ലാതെ വരുന്നവർക്ക്​ ഏഴ്​ ദിവസം ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീനും ഏഴ്​ ദിവസം ഹോം ക്വാറൻറീനും നിർബന്ധമാണെന്നും കേന്ദ്രത്തി​െൻറ പുതിയ നിർദേശത്തിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:votingelection
Next Story