സീതി സാഹിബ് പുരസ്കാരം പി.കെ. ഷാഹുൽ ഹമീദിന്
text_fieldsപി.കെ.
ഷാഹുൽ ഹമീദ്
ദുബൈ: ദുബൈ കെ.എം.സി.സി തൃശൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ പ്രഥമ സീതീ സാഹിബ് സ്മാരക പുരസ്കാരം മുസ്ലിം ലീഗ് ജില്ല സെക്രട്ടറി പി.കെ. ഷാഹുൽ ഹമീദിന്. സാമൂഹിക, ജീവകാരുണ്യ മേഖലകളിൽ നടത്തിയ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തതെന്ന് അവാർഡ് നിർണയ കമ്മിറ്റി ചെയർമാനും ദുബൈ കെ.എം.സി.സി ജില്ല പ്രസിഡന്റുമായ ജമാൽ മനയത്ത്, കമ്മിറ്റി അംഗങ്ങളായ കെ.എം.സി.സി ജില്ല ജനറൽ സെക്രട്ടറി ഗഫൂർ പട്ടിക്കര, ദുബൈ കെ.എം.സി.സി മുൻ സംസ്ഥാന സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് വെട്ടുകാട് എന്നിവർ അറിയിച്ചു. 10,000 രൂപയും ശിൽപവും അടങ്ങിയതാണ് അവാർഡ്. സെപ്റ്റംബറിൽ തൃശൂരിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

