വയോധികരുടെ ആരോഗ്യ സംരക്ഷണത്തിന് ‘സെക്കൻഡ് ഇന്നിങ്സ്’
text_fieldsഅബൂദബി: വാർധക്യത്തിൽ തനിച്ചാവുന്നവർക്ക് കൂട്ടായി ‘സെക്കൻഡ് ഇന്നിങ്സ്’ സ്റ്റാർട്ടപ്. മുതിർന്ന പൗരന്മാരുടെ ജീവിതത്തിൽ സന്തോഷവും ഊർജവും നിറക്കാൻ പിന്തുണ നൽകുന്ന ഡിജിറ്റൽ സംരംഭമാണ് ‘സെക്കൻഡ് ഇന്നിങ്സ്’.
ആപ്ലിക്കേഷൻ വെറുമൊരു സേവനമല്ലെന്നും വാർധക്യത്തെ സ്നേഹത്തോടും കരുതലോടുംകൂടി വരവേൽക്കാൻ സഹായിക്കുന്ന വലിയ കൂട്ടായ്മയാണെന്ന് അധികൃതർ പറഞ്ഞു. ഒരു സർക്കാർ അംഗീകൃത സാമൂഹിക സംരംഭമെന്ന നിലയിൽ ‘സെക്കൻഡ് ഇന്നിങ്സ്’ കുടുംബങ്ങൾക്കും സമൂഹത്തിനും ഇടയിൽ വലിയ വിശ്വാസ്യത നേടിയിട്ടുണ്ട്. പ്രായമോ ആരോഗ്യനിലയോ വരുമാനമോ ഒരു തടസ്സമാകാതെ, എല്ലാവർക്കും ആരോഗ്യം, വ്യായാമം, സൗഹൃദം എന്നിവ താങ്ങാനാവുന്ന ചെലവിൽ ഡിജിറ്റലായും നേരിട്ടുള്ള ഇടപെടലുകളിലൂടെയും ഈ പ്ലാറ്റ്ഫോം ലഭ്യമാക്കുന്നു. ‘ഐ കെയർ, വി കെയർ’ എന്ന ഹൃദയസ്പർശിയായ പ്രസ്ഥാനത്തിലൂടെ താങ്ങാനാവുന്ന നിരക്കിൽ അംഗത്വ പദ്ധതികളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ കൂട്ടായ്മയിൽ ചേരുന്നവർക്ക് ദിവസേനയുള്ള ഡിജിറ്റൽ ഫിറ്റ്നസ് ക്ലാസുകൾ, സമാന ചിന്താഗതിക്കാരുമായി ഓൺലൈനിലോ നേരിട്ടോ ഉള്ള കൂടിക്കാഴ്ചകൾ, സ്നേഹവും പിന്തുണയുമുള്ള ഒരു സമൂഹം എന്നിവയെല്ലാം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

