Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്‌കൂള്‍ തുറക്കല്‍: സുരക്ഷയും ഗതാഗത നിയന്ത്രണവും ശക്തമാക്കാൻ അബൂദബി പൊലീസ്

text_fields
bookmark_border
സ്‌കൂള്‍ തുറക്കല്‍: സുരക്ഷയും ഗതാഗത നിയന്ത്രണവും ശക്തമാക്കാൻ അബൂദബി പൊലീസ്
cancel

അബൂദബി: പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥികളുടെ സുരക്ഷിതമായ സ്‌കൂള്‍ പ്രവേശനവും സുഗമമായ ഗതാഗതവും ഉറപ്പാക്കാന്‍ സമഗ്രമായ സുരക്ഷാ, ബോധവല്‍കരണ പദ്ധതികളുമായി അബൂദബി പൊലീസ്. തന്ത്രപ്രധാന പങ്കാളികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പുതിയ അധ്യയന വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും അബൂദബി പൊലീസ് ആശംസകളും നേര്‍ന്നു.

വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, ഭരണനിര്‍വഹണ വിഭാഗം തുടങ്ങിയവരെ ഉള്‍പ്പെടുത്തി അബൂദബി പൊലീസ് ക്രിമിനല്‍ സെക്യൂരിറ്റി സെക്ടറിന്‍റെ നേതൃത്വത്തില്‍ പ്രത്യേക ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിക്കും. മയക്കുമരുന്ന്​ ഉപയോഗവും അതിലൂടെ വ്യക്തികള്‍ക്കും സമൂഹത്തിനും ഉണ്ടാകുന്ന ആഘാതങ്ങളും വിശദീകരിക്കുന്ന ബോധവല്‍കരണ ക്ലാസുകളും വര്‍ക്ക്ഷോപ്പുകളും ഇതിന്‍റെ ഭാഗമായി നടക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - School opening: Abu Dhabi Police to strengthen security and traffic control
Next Story