Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസൗദി ദേശീയദിനാഘോഷം:...

സൗദി ദേശീയദിനാഘോഷം: യാത്രക്കാർക്ക്​ മധുരം നൽകി സ്വീകരണം

text_fields
bookmark_border
ഷാ​ർ​ജ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ സൗ​ദി പൗ​ര​നെ മ​ധു​രം ന​ൽ​കി സ്വീ​ക​രി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ
cancel
camera_alt

ഷാ​ർ​ജ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ സൗ​ദി പൗ​ര​നെ മ​ധു​രം ന​ൽ​കി സ്വീ​ക​രി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ

ദു​ബൈ: സൗ​ദി ദേ​ശീ​യ​ദി​ന​മാ​യ ശ​നി​യാ​ഴ്ച യു.​എ.​ഇ​യി​ലെ ദു​ബൈ, ഷാ​ർ​ജ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ സൗ​ദി​യി​ൽ​നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​രെ മ​ധു​രം ന​ൽ​കി സ്വീ​ക​രി​ച്ചു.

അ​റ​ബ്​ പ​ര​മ്പ​രാ​ഗ​ത മ​ധു​ര​വി​ഭ​വ​ങ്ങ​ളും റോ​സാ​പ്പൂ​ക്ക​ളു​മാ​ണ്​ യാ​ത്ര​ക്കാ​ർ​ക്കു​ ന​ൽ​കി​യ​ത്. യു.​എ.​ഇ​യും സൗ​ദി​യും ത​മ്മി​ലെ സാ​ഹോ​ദ​ര്യ​ബ​ന്ധ​ത്തി​ന്‍റെ പ്ര​തി​ഫ​ല​ന​മെ​ന്ന നി​ല​ക്കാ​ണ്​ സ്വീ​ക​ര​ണം ഒ​രു​ക്കി​യ​ത്.

വി​മാ​ന​ത്താ​വ​ളം ജീ​വ​ന​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ച​ട​ങ്ങു​ക​ൾ ഒ​രു​ക്കി​യ​ത്. നി​ര​വ​ധി സൗ​ദി പൗ​ര​ന്മാ​രാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം യു.​എ.​ഇ​യി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്.

ദു​ബൈ പൊ​ലീ​സ്, ജി.​ഡി.​ആ​ർ.​എ​ഫ്.​എ, ദു​ബൈ ക​സ്റ്റം​സ്​ എ​ന്നി​വ​യു​മാ​യി ചേ​ർ​ന്നാ​ണ്​ സ്വീ​ക​ര​ണ​മൊ​രു​ക്കി​യ​തെ​ന്ന്​ ദു​ബൈ വി​മാ​ന​ത്താ​വ​ളം അ​ധി​കൃ​ത​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി അ​റി​യി​ച്ചു.

ജീ​വ​ന​ക്കാ​ർ സൗ​ദി പൗ​ര​ന്മാ​ർ​ക്ക് ആ​ശം​സ​ക​ൾ കൈ​മാ​റി​ക്കൊ​ണ്ടാ​ണ്​ മ​ധു​രം വി​ത​ര​ണം ചെ​യ്ത​ത്. യാ​ത്ര​ക്കാ​ർ ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണ​ത്തി​ന്​ ന​ന്ദി​യ​റി​യി​ക്കു​ക​യും ചെ​യ്തു. ​ ആ​ഗ​സ്റ്റ്​ അ​വ​സാ​നം വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച്​ ഷാ​ർ​ജ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ആ​കെ യാ​ത്ര​ക്കാ​രി​ൽ 10 ശ​ത​മാ​നം പേ​രും സൗ​ദി​യി​ൽ​നി​ന്നു​ള്ള​വ​രാ​ണ്. ഈ ​വ​ർ​ഷം മാ​ത്രം എ​ട്ടു മാ​സ​ത്തി​ൽ 15 ല​ക്ഷം യാ​ത്ര​ക്കാ​രാ​ണ്​ ഇ​വി​ടെ​യെ​ത്തി​യ​ത്.

സ​ഹോ​ദ​ര​രാ​ജ്യ​മാ​യ സൗ​ദി​യു​ടെ 93ാം ദേ​ശീ​യ​ദി​ന​ത്തി​ൽ യു.​എ.​ഇ ​പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ, യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം, യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ​കാ​ര്യ വ​കു​പ്പ്​ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ എ​ന്നി​വ​ർ സ​ൽ​മാ​ൻ രാ​ജാ​വി​നും കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നും ആ​ശം​സ​ക​ള​റി​യി​ച്ചു. ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ സൗ​ദി​യെ അ​ഭി​ന​ന്ദി​ച്ച്​ വി​ഡി​യോ​യും പോ​സ്റ്റ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National DayCelebrationSweetsPassengersSaudiWelcomed
News Summary - Saudi National Day Celebration: Passengers welcomed with sweets
Next Story