Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ 14 മണിക്കൂർ...

യു.എ.ഇയിൽ 14 മണിക്കൂർ നോമ്പ്​

text_fields
bookmark_border
ifthar, sharjah
cancel
camera_alt

ഷാർജയിലെ പള്ളിയിൽ നോമ്പുതുറക്കാൻ കാത്തിരിക്കുന്നവർ  -ചിത്രം: നിഷാജ്​ ഷാഹുൽഹമീദ്​

ദുബൈ: പകലിന്‍റെ ദൈർഘ്യം കൂടിയതോടെ യു.എ.ഇയിൽ നോമ്പിന്‍റെ ദൈർഘ്യം 14 മണിക്കൂറായി. എമിറേറ്റ്​സ്​ ആസ്​ട്രോണമി സൊസൈറ്റി ​ഡയറക്ടർ ബോർഡ്​ ചെയർമാൻ ഇബ്രാഹിം അൽ ജർവാനാണ്​ ഇക്കാര്യം അറിയിച്ചത്​. ചൊവ്വാഴ്ച ദുബൈയിൽ ഫജ്​ർ പുലർച്ച 4.41നും മഗ്​രിബ്​ വൈകുന്നേരം 6.43നുമാണ്​. ചൊവ്വാഴ്ച മുതൽ എല്ലാ എമിറേറ്റിലും നോമ്പിന്‍റെ സമയം 14 മണിക്കൂറിലേക്ക്​ എത്തി. വരും ദിവസങ്ങളിൽ ​പകൽ ദൈർഘ്യം കൂടുകയും രാത്രി കുറയുകയും ചെയ്യും.

റമദാനിന്‍റെ തുടക്കത്തിൽ 13.30 മണിക്കൂറായിരുന്നു നോമ്പിന്‍റെ ദൈർഘ്യം. പിന്നീട്​ ഓരോ ദിവസവും പകൽ ദൈർഘ്യം കൂടിവന്നു. റമദാൻ അവസാനിക്കുമ്പോൾ 14.16 മണിക്കൂറിലേക്ക്​ ​നോമ്പ്​ സമയം എത്തും. ദുബൈ, റാസൽഖൈമ, ഉമ്മുൽഖുവൈൻ എമിറ്റേറുകളിലാണ്​ ഏറ്റവും കൂടുതൽ സമയം. അബൂദബിയിലാണ്​ ഏറ്റവും കുറവ്​ സമയം. ദുബൈയേക്കാൾ നാല്​ മിനിറ്റ്​ കുറവാണ്​ അബൂദബിയിലെ പകൽ. ഇക്കുറി ചൂട്​ കുറവാണെന്നത്​ വിശ്വാസികൾക്ക്​ അനുഗ്രഹമായി. മുൻവർഷങ്ങളിൽ ഏപ്രിൽ, മെയ്​ മാസങ്ങളിലായിരുന്നു റമദാൻ. ചിലയിടങ്ങളിൽ മഴയും ലഭിക്കുന്നുണ്ട്​.

ഈ വർഷം ലോകത്ത്​ ഏറ്റവും കൂടുതൽ ദൈർഘ്യം ഐസ്​ലാൻഡി​ലെ റമദാനാണ്​. ആദ്യ ദിവസങ്ങളിൽ 15.33 മണിക്കൂറായിരുന്നു ഇവിടുത്തെ നോമ്പ്​ സമയം. അവസാന ദിവസങ്ങളിൽ ഇത്​ 16.20 മണിക്കൂറിലേക്ക്​ എത്തും. ചിലിയിലെ കിങ്​ സ്​കോട്ട്​ നഗരത്തിൽ 12 മണിക്കൂറിൽ താഴെയാണ്​ നോമ്പ്​. ഇതാണ്​ ലോകത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ നോമ്പ്​. രാവിലെ 6.35 മുതൽ വൈകുന്നേരം 6.27 വരെയാണ്​ നോമ്പ്​. ന്യൂസിലാൻഡിലെ ക്രൈസ്റ്റ്​ചർച്ചിലും 12 മണിക്കൂർ നോമ്പാണ്​. മിഡിലീസ്റ്റ്​ നോർത്ത്​ ആഫ്രിക്ക മേഖലയിൽ അൽജീരിയയിലാണ്​ ദൈർഘ്യമേറിയ നോമ്പ്​, 14.58 മണിക്കൂർ. ഇന്ത്യയിലും ഏകദേശം 14 മണിക്കൂറാണ്​ നോമ്പ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fastingUAEUAERamadanRamadan 2023
News Summary - Ramadan 2023: UAE residents to fast over 14 hours
Next Story