Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഴക്കെടുതി: സർക്കാർ വളന്‍റിയർ സംഘത്തിന് കരു​ത്തായി മലയാളികളും

text_fields
bookmark_border
മഴക്കെടുതി: സർക്കാർ വളന്‍റിയർ സംഘത്തിന് കരു​ത്തായി മലയാളികളും
cancel
camera_alt

ഷാർജ ​സോഷ്യൽ സർവിസ്​ ഡിപ്പാർട്മെന്‍റിനൊപ്പം സന്നദ്ധ പ്രവർത്തനം നടത്തിയ മലയാളി വളന്‍റിയർ സംഘം

ഷാർജ: ശക്​തമായ മഴയെ തുടർന്ന്​ ഷാര്‍ജയിൽ ഒറ്റപ്പെട്ടു പോയവർക്ക് കൈത്താങ്ങായി ഷാർജ ​സോഷ്യൽ സർവിസ്​ ഡിപ്പാർട്മെന്‍റ്​ (എസ്​.എസ്​.ഡി). വെള്ളക്കെട്ട്​ മൂലം ദുരിതത്തിലായ കുടുംബങ്ങൾക്ക്​ ഭക്ഷണം, വെള്ളം, മരുന്ന്, വൈദ്യ സഹായം തുടങ്ങിയ അവശ്യ സാധനങ്ങൾ എത്തിച്ചു നൽകി. വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ചായിരുന്നു ആശ്വാസ നടപടി. അതോടൊപ്പം വിവിധ സർക്കാർ വകുപ്പുകളുടെ കൃത്യമായ ഏകോപനം ജനജീവിതം അതിവേഗത്തിൽ സാധാരണ നിലയിലെത്താൻ സഹായകമായി.

എസ്​.എസ്​.ഡിയിൽ സന്നദ്ധ സേവനം ചെയ്യുന്ന മലയാളി കൂട്ടായ്മകളും ആസ്റ്റർ മെഡിക്കൽ വിങ്ങും വളന്‍റിയർ ടീമും മുഴുവൻ ദിവസവും പ്രവർത്തന സജ്ജമായിരുന്നു. ഷാർജ ബുഹൈറ കോർണീഷിലെ ഹോളിഡേ ഹോട്ടൽ ഗ്രൗണ്ടിൽ ഒരുക്കിയ ടെന്‍റിൽ നിന്നും രാത്രി വൈകിയും കുടിവെള്ളം അടക്കമുള്ള ഭക്ഷണ സാധനങ്ങളുമായി സന്നദ്ധ പ്രവർത്തകർ അർഹരായ കുടുംബങ്ങളിലേക്ക്​ എത്തിയിരുന്നു. അബ്ദുള്ള അൽ ഷംസി, അഹ്‌മദ്‌ മിർസാ എന്നിവരുടെ നേതൃത്വത്തിൽ അബ്ദുറഹിമാൻ മണിയൂർ, നവാസ് ഹാജി, ജാഫർ സാദിക്ക്, ഷഫീക്, സുബൈർ മാർത്താണ്ഡൻ, ഷിബു കരുണൻ, ഹംസ ഇബ്രാഹിം, അബ്ദുൽ ജലീൽ, ഷാനവാസ് നിലമേൽ, കെ.ടി.കെ ഇബ്രാഹിം, ഷാനിദ് മാണികോത്ത്, മുന്ദിർ കല്പകഞ്ചേരി ഷഫീൽ കണ്ണൂർ, റിസ്‌വാൻ, നവാസ്, റഫീഖ്, ജാഫർ ഹനീഫ്, സാദിഖ് കൊയിലാണ്ടി, ശ്രീരാഗ്, കെ. ശ്രീധരൻ, ഷഫീക് അലി, നസീം അഹമദ്, മുഹമ്മദ് ശമീർ, ഡാനിഷ്, ശാമിൽ ദാസ്, അഹമ്മദ് യാസീൻ ശമ്മാസ് തുടങ്ങി നൂറുകണക്കിന് വിവിധ രാജ്യക്കാരായ സന്നദ്ധ പ്രവർത്തകരാണ് കഴിഞ്ഞ നാല് ദിവസങ്ങളിലായി ജീവകാരുണ്യ പ്രവർത്തനത്തിന്‍റെ ഭാഗമായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rainfall: Malayalis also support government volunteer team
Next Story