Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയാത്രികര്‍ക്ക് സൗജന്യ...

യാത്രികര്‍ക്ക് സൗജന്യ ഇന്ധനകാര്‍ഡുകൾ നൽകി പൊലീസ്

text_fields
bookmark_border
യാത്രികര്‍ക്ക് സൗജന്യ ഇന്ധനകാര്‍ഡുകൾ നൽകി പൊലീസ്
cancel

അ​ബൂ​ദ​ബി: അ​ന്താ​രാ​ഷ്ട്ര സ​ന്തോ​ഷ​ദി​ന​ത്തി​ല്‍ അ​ബൂ​ദ​ബി​യി​ലെ വാ​ഹ​ന​യാ​ത്രി​ക​ര്‍ക്ക് സൗ​ജ​ന്യ ഇ​ന്ധ​ന​കാ​ര്‍ഡു​ക​ള്‍ ന​ല്‍കി അ​ബൂ​ദ​ബി പൊ​ലീ​സ്. റോ​ഡ് സു​ര​ക്ഷ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 20 വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ര്‍മാ​ര്‍ക്കാ​ണ് പൊ​ലീ​സും അ​ഡ്‌​നോ​കും ഇ​ന്ധ​നം സൗ​ജ​ന്യ​മാ​യി ന​ല്‍കി​യ​ത്. വാ​ഹ​ന​ങ്ങ​ളി​ല്‍ നി​ന്ന് ഡ്രൈ​വ​ര്‍മാ​രെ പു​റ​ത്തേ​ക്ക് വി​ളി​ച്ചി​റ​ക്കി​യ ശേ​ഷം പൊ​ലീ​സ് പ​ട്രോ​ള്‍ സം​ഘാം​ഗ​ങ്ങ​ള്‍ അ​ഡ്‌​നോ​കി​ന്‍റെ സൗ​ജ​ന്യ ഇ​ന്ധ​ന​കാ​ര്‍ഡും മ​റ്റു സ​മ്മാ​ന​ങ്ങ​ളും കൈ​മാ​റു​ക​യാ​യി​രു​ന്നു.

യു.​എ.​ഇ​യി​ലെ ഇ​ത​ര എ​മി​റേ​റ്റു​ക​ളും സ​മാ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കി​യി​രു​ന്നു. പൊ​തു​ഗ​താ​ഗ​തം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റാ​സ​ല്‍ഖൈ​മ​യി​ല്‍ റാ​ക് ട്രാ​ന്‍സ്‌​പോ​ര്‍ട്ട് അ​തോ​റി​റ്റി​യും അ​റേ​ബ്യ ബ​സ് ക​മ്പ​നി​യും യാ​ത്ര​ക്കാ​ര്‍ക്ക് സൗ​ജ​ന്യ​യാ​ത്ര​യൊ​രു​ക്കി. റാ​സ​ല്‍ഖൈ​മ​യി​ലെ താ​മ​സ​ക്കാ​ര്‍ക്ക് ചി​ല നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ക്കു​ള്ള പി​ഴ​ത്തു​ക​യി​ല്‍ 50 ശ​ത​മാ​നം കു​റ​വും ന​ല്‍കി. മാ​ര്‍ച്ച് 20 മു​ത​ല്‍ 22 വ​രെ​യാ​ണ് ഈ ​ഇ​ള​വ് അ​നു​വ​ദി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:passengersPolicefree fuel card
News Summary - Police gave free fuel cards to the passengers
Next Story