കരമാർഗം ഒമാനിൽ നിന്ന് യാത്രക്കാർ എത്തിത്തുടങ്ങി
text_fieldsദുബൈ: കരമാർഗമുള്ള യാത്രവിലക്ക് നീങ്ങിയതോടെ സഞ്ചാരികൾ ഒമാനിൽനിന്ന് യു.എ.ഇയിലേക്ക് എത്തിത്തുടങ്ങി.
കോവിഡ് വ്യാപനം തടയാൻ എല്ലാ മുന്നൊരുക്കങ്ങളുമായാണ് യാത്രക്കാരെ സ്വീകരിക്കുന്നത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്(ജി.ഡി.ആർ.എഫ്.എ) അധികൃതരും അബൂദബി പൊലീസും അതിർത്തി കടന്നെത്തിയ ആദ്യ ദിവസത്തെ യാത്രക്കാരെ സമ്മാനപ്പൊതികളുമായാണ് സ്വീകരിച്ചത്.
ചിലയാത്രക്കാർ അധികൃതർക്ക് പൂച്ചെണ്ടുകളും സമ്മാനങ്ങളും നൽകി. നിരവധി യാത്രക്കാർ യു.എ.ഇ അതിർത്തി കടന്ന് ഒമാനിലേക്കും യാത്ര ചെയ്തു. മികച്ച ആരോഗ്യ സുരക്ഷ സംവിധാനങ്ങളുമായാണ് യാത്രക്ക് സൗകര്യമൊരുക്കിയതെന്ന് രാജ്യത്തെ തുറമുഖ-അതിർത്തി-ഫ്രീ സോൺ എന്നിവയുടെ സുരക്ഷക്കുള്ള പബ്ലിക് അതോറിറ്റി ഡയറക്ടർ ഖലീഫ ഹമദ് അൽ ശംസി പറഞ്ഞു.
യാത്രക്കാരുടെയും ചരക്കുകളുടെയും സുഖമമായ ഒഴുക്ക് ഉറപ്പാക്കാൻ ഒമാൻ അധികൃതരുമായി സഹകരിച്ചാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
യാത്രക്കാർ മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും ഉത്തരവാദപ്പെട്ട വകുപ്പുകളുടെ നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.