Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാടക കുടിശ്ശികയും പിഴയും നല്‍കിയില്ല; കാര്‍ തിരിച്ചേല്‍പ്പിക്കാനും 40,379 ദിര്‍ഹം നല്‍കാനും ഉത്തരവ്

text_fields
bookmark_border
വാടക കുടിശ്ശികയും പിഴയും നല്‍കിയില്ല; കാര്‍ തിരിച്ചേല്‍പ്പിക്കാനും 40,379 ദിര്‍ഹം നല്‍കാനും ഉത്തരവ്
cancel

അബൂദബി: വാടക കുടിശ്ശികയും ഗതാഗത നിയമലംഘന പിഴകളും വരുത്തിയതിനെ തുടര്‍ന്ന് യുവാവുമായുള്ള വാഹനം വാടകയ്‌ക്കെടുക്കല്‍ കരാര്‍ റദ്ദാക്കാനും, വാഹനം തിരികെ നല്‍കാനും അബൂദബി വാണിജ്യ കോടതി ഉത്തരവിട്ടു. വാടക കുടിശ്ശിക, സേവന ഫീസുകള്‍, ഗതാഗത പിഴകള്‍ എന്നിവ ഇനത്തില്‍ ആകെ 40,379 ദിര്‍ഹം നല്‍കാനാണ് കോടതി വിധി. ഇതിനുപുറമെ, വാഹനം തിരികെ നല്‍കുന്നതുവരെ പ്രതിമാസം 2,299 ദിര്‍ഹം വീതം വാടക നല്‍കാനും യുവാവ് ബാധ്യസ്ഥനാണ്.

കരാര്‍ റദ്ദാക്കി വാഹനം കേടുപാടുകളും നിയമലംഘനങ്ങളുമില്ലാതെ തിരികെ ലഭിക്കാനും, കുടിശ്ശികയും ഗതാഗത പിഴകളും വാഹനം തിരികെ നല്‍കും വരെയുള്ള വാടകയും ഈടാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് കാര്‍ റെന്റല്‍ കമ്പനിയാണ് കോടതിയെ സമീപിച്ചത്. 2025 മേയിലാണ് മൂന്ന് വര്‍ഷത്തെ കാലാവധിയില്‍ മാസം 2,299 ദിര്‍ഹം നിരക്കില്‍ യുവാവ് വാഹനം വാടകയ്ക്കെടുത്തത്.

വാഹനം കൈപ്പറ്റിയതായും കേടുപാടുകള്‍ വരുത്തിയാല്‍ പൂര്‍ണ ഉത്തരവാദിത്തം തനിക്കായിരിക്കുമെന്നും വ്യക്തമാക്കുന്ന രേഖയില്‍ ഒപ്പുവെച്ചാണ് ഇയാള്‍ വാഹനം എടുത്തത്. എന്നാല്‍, കൃത്യമായി പ്രതിമാസ ഗഡുക്കള്‍ അടയ്ക്കാതെ കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് തുക കുടിശ്ശികയാവുകയായിരുന്നു.

കേസ് പഠിക്കാന്‍ കോടതി നിയോഗിച്ച കണ്‍സള്‍ട്ടന്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ജൂണ്‍ 30 വരെയുള്ള കണക്കില്‍ പ്രതി 40,379 ദിര്‍ഹം നല്‍കാനുണ്ട്. വാഹനം യുവാവിന്റെ കൈവശമുണ്ടായിരുന്നപ്പോള്‍ കമ്പനി അടച്ചുതീര്‍ത്ത വാടക കുടിശ്ശിക, സാലിക്, ദര്‍ബ്, പാര്‍ക്കിങ് ചാര്‍ജുകള്‍, ട്രാഫിക് പിഴകള്‍ എന്നിവ ഉള്‍പ്പെടെയാണിത്.

സിവില്‍ ട്രാന്‍സാക്ഷന്‍ നിയമപ്രകാരം പാട്ടക്കരാര്‍ ഇരുവിഭാഗങ്ങള്‍ക്കും ബാധകമാണെന്നും, ഒരു കക്ഷി വ്യവസ്ഥകള്‍ ലംഘിച്ചാല്‍ മറ്റേ കക്ഷിക്ക് നോട്ടീസ് നല്‍കിയ ശേഷം കരാര്‍ നടപ്പാക്കാനോ റദ്ദാക്കാനോ കോടതിയെ സമീപിക്കാമെന്നും വിധിന്യായത്തില്‍ വ്യക്തമാക്കി. കമ്പനിക്ക് ലഭിക്കേണ്ട തുകകളില്‍ 32,186 ദിര്‍ഹം വാടക കുടിശ്ശികയായും, 384 ദിര്‍ഹം സാലിക്, ദര്‍ബ്, പാര്‍ക്കിങ് ചാര്‍ജുകളായും, കമ്പനി അടച്ച 7,809 ദിര്‍ഹം ട്രാഫിക് പിഴയായും കോടതി അംഗീകരിച്ചു. സാമ്പത്തിക ബാധ്യതകള്‍ നിറവേറ്റാതിരുന്നിട്ടും വാഹനം തുടര്‍ച്ചയായി ഉപയോഗിച്ചതിനാല്‍, വാഹനം തിരികെ നല്‍കുന്നതുവരെ പ്രതിമാസം 2,299 ദിര്‍ഹം വീതം ന്യായമായ വാടക നല്‍കാനും ഉത്തരവിട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Order to return car and pay Dh40,379 for unpaid rent arrears and fines
Next Story