ലുലു എക്സ്ചേഞ്ചിൽ എൻ.ബി.എഫ് സേവനങ്ങൾ -ഇരു സ്ഥാപനങ്ങളും കരാറിലെത്തി, ലുലു എക്സ്ചേഞ്ചിന്‍റെ 12 ശാഖകളിൽ എൻ.ബി.എഫ് എ.ടി.എം, സി.ഡി.എം സ്ഥാപിക്കും
text_fieldsലുലു ഫിനാഷ്യൽ ഹോൾഡിങ്‌സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദിന്‍റെയും മറ്റു പ്രതിനിധികളുടെയും സാന്നിധ്യത്തിൽ ലുലു എക്സ്ചേഞ്ച് സി.ഇ.ഒ തമ്പി സുദർശനനും എൻ.ബി.എഫ് സി.ഇ.ഒ അദിനാനും ചേർന്ന് കരാറിൽ ഒപ്പുവെക്കുന്നു
ദുബൈ: യു.എ.ഇയിലെ നാഷനൽ ബാങ്ക് ഓഫ് ഫുജൈറ (എൻ.ബി.എഫ്) യും ധനവിനിമയ സ്ഥാപനമായ ലുലു എക്സ്ചേഞ്ചും കൈകോർക്കുന്നു. യു.എ.ഇയുടെ വിവിധ എമിറേറ്റുകളിൽ എൻ.ബി.എഫിന്‍റെ ഏജൻസി ബാങ്കിങ് സേവനങ്ങൾ ലുലു എക്സ്ചേഞ്ച് ശാഖകൾ വഴി ലഭ്യമാക്കാനാണ് കരാർ.
ലുലു ഫിനാഷ്യൽ ഹോൾഡിങ്‌സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദിന്‍റെ സാന്നിധ്യത്തിൽ ലുലു എക്സ്ചേഞ്ച് സി.ഇ.ഒ തമ്പി സുദർശനൻ, നാഷനൽ ബാങ്ക് ഓഫ് ഫുജൈറ സി.ഇ.ഒ അദിനാൻ എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.
എൻ.ബി.എഫിന് യു.എ.ഇയിൽ ഉടനീളം 17 ശാഖകളാണുള്ളത്. ഇനി മുതൽ ലുലു എക്സ്ചേഞ്ചിന്‍റെ 142 കേന്ദ്രങ്ങൾ വഴിയും എൻ.ബി.എഫ് ഉപഭോക്താക്കൾക്ക് സേവനം ലഭ്യമാക്കാനാണ് ധാരണ. ഇതിന്‍റെ ആദ്യഘട്ടമായി ലുലു എക്സ്ചേഞ്ചിന്‍റെ 12 ശാഖകളിൽ നാഷനൽ ബാങ്ക് ഓഫ് ഫുജൈറയുടെ എ.ടി.എം, സി.ഡി.എം മെഷീനുകൾ സ്ഥാപിക്കും.
ദുബൈ, അബൂദബി, ഷാർജ, റാസൽഖൈമ, അജ്മാൻ, ഫുജൈറ, ഹൈ-സ്ട്രീറ്റ്, എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ഇത് സ്ഥാപിക്കുക. ഭാവിയിൽ ബാങ്കിന്‍റെ കൂടുതൽ സേവനങ്ങൾ ലുലു എക്സ്ചേഞ്ച് ശാഖകൾ വഴി ലഭ്യമാക്കാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

