‘മൈ ആസ്റ്റർ’ എക്സ്പ്രസ് ഡെലിവറി സേവനം കൂടുതൽ എമിറേറ്റുകളിലേക്ക്
text_fieldsദുബൈ: മരുന്നുകൾ, ആരോഗ്യ സപ്ലിമെന്റുകൾ, സൗന്ദര്യ സംരക്ഷണ, ദൈനംദിന വെൽനസ് അവശ്യവസ്തുക്കൾ എന്നിവയുടെ മുഴുവൻ സമയ എക്സ്പ്രസ് ഡെലിവറി ലഭ്യമാക്കി ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ ഹെൽത്ത് കെയർ പ്ലാറ്റ്ഫോമായ ‘മൈ ആസ്റ്ററി’ന്റെ ഫാർമസി, വെൽനസ് ഡെലിവറി സേവനങ്ങൾ അബൂദബി, ഷാർജ, അജ്മാൻ, റാസൽഖൈമ എന്നിവിടങ്ങളിലേക്ക് വിപുലീകരിക്കുന്നു. മൈ ആസ്റ്ററിന്റെ സ്റ്റാൻഡേഡ് ഡെലിവറി ഓപ്ഷനിൽനിന്ന് വ്യത്യസ്തമായി, അഞ്ച് എമിറേറ്റുകളിലുടനീളം രോഗികൾക്ക് 24 മണിക്കൂറും എക്സ്പ്രസ് ഡെലിവറി ലഭ്യമാകും.
കുറിപ്പടി മരുന്നുകൾ മാത്രമല്ല, വിറ്റമിനുകൾ, പോഷക സപ്ലിമെന്റുകൾ, ചർമ സംരക്ഷണം, അമ്മയുടെയും കുഞ്ഞിന്റെയും പരിചരണം, വ്യക്തിഗത അവശ്യവസ്തുക്കൾ എന്നിവയുൾപ്പെടെ വിപുലമായ വെൽനസ്, സൗന്ദര്യവർധക ഉൽപന്നങ്ങൾക്കുള്ള ആവശ്യം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് മൈ ആസ്റ്റർ സേവനങ്ങൾ വിപുലീകരിച്ചത്. ദുബൈയിലെ മൈ ആസ്റ്ററിന്റെ 60 മിനിറ്റ് ഡെലിവറി സേവനത്തിന് ലഭിച്ച മികച്ച സ്വീകാര്യത കണക്കിലെടുത്താണ് മറ്റ് എമിറേറ്റുകളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്.
ആരോഗ്യ സംരക്ഷണ രംഗത്തെ നവീകരിക്കാനും വേഗത്തിലും എളുപ്പത്തിലും കൂടുതൽ വിശ്വസനീയമായ നിലയിൽ ലഭ്യമാക്കാനുമാണ് മൈ ആസ്റ്റർ സൗകര്യം ആവിഷ്കരിച്ചതെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ഡിജിറ്റൽ ഹെൽത്ത് ആൻഡ് ഇ-കോമേഴ്സ് സി.ഇ.ഒ നല്ല കരുണാനിധി പറഞ്ഞു. 2022 ജൂലൈയിൽ പ്രവർത്തനമാരംഭിച്ചതിനുശേഷം ‘മൈ ആസ്റ്റർ’ യു.എ.ഇയിലെ സംയോജിത ആരോഗ്യ സംരക്ഷണ സൂപ്പർ ആപ്പായി മാറിയിട്ടുണ്ട്. 2.8 ദശലക്ഷത്തിലധികം ഡൗൺലോഡുകളോടെ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മൈ ആസ്റ്റർ ഇതിനകം രണ്ട് ദശലക്ഷത്തിലധികം ജീവിതങ്ങളെ സ്പർശിച്ചു. 2024 സാമ്പത്തിക വർഷത്തിൽ മാത്രം, ആപ്പിലൂടെ ഒരു ദശലക്ഷത്തിലധികം അപ്പോയിൻമെന്റ് ബുക്കിങുകൾ നടന്നു. ആസ്റ്ററിലെ എല്ലാ ഫിസിക്കൽ അപ്പോയിൻമെന്റുകളുടെയും മൂന്നിൽ രണ്ടു ഭാഗവും ഇപ്പോൾ ആപ്പ് വഴിയാണ് പൂർത്തിയാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

