മുഹമ്മദ് ഫാസിലിന് മുസിരിസ് അവാർഡ് സമ്മാനിച്ചു
text_fieldsദുബൈ കെ.എം.സി.സി കൊടുങ്ങല്ലൂർ മണ്ഡലം മുസിരിസ് അവാർഡ് അഡ്വ. മുഹമ്മദ് ഫാസിലിനു തൃശൂർ ജില്ല ജനറൽ
സെക്രട്ടറി ഗഫൂർ പട്ടിക്കര നൽകുന്നു
ദുബൈ: കെ.എം.സി.സി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി വർഷം തോറും നൽകുന്ന മുസിരിസ് അവാർഡ് യുവ സംരംഭകനും സാമൂഹ്യ പ്രവർത്തകനുമായ അഡ്വ. മുഹമ്മദ് ഫാസിലിന് (ഫ്രാൻ ഗൾഫ്) തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ഗഫൂർ പട്ടിക്കര സമ്മാനിച്ചു.
മണ്ഡലം പ്രസിഡന്‍റ് അസ്‌കർ പുത്തൻചിറ അധ്യക്ഷത വഹിച്ചു. യു.എ.ഇ ഇൻകാസ് ജനറൽ സെക്രട്ടറി റിയാസ് ചെന്ത്രാപ്പിന്നി, ദുബൈ ഇൻകാസ് വർക്കിങ് പ്രസിഡന്‍റ് ബി. പവിത്രൻ, ഷാർജ കെ.എം.സി.സി സെക്രട്ടറി കെ.എസ് ഷാനവാസ്, ദുബൈ ഇൻകാസ് സെക്രട്ടറി അരീഷ് അബൂബക്കർ, കെ.എം.സി.സി ജില്ലാ വൈസ് പ്രസിഡന്‍റ് അഷ്‌റഫ് കൊടുങ്ങല്ലൂർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

