Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവിദ്യാലയങ്ങളിൽ...

വിദ്യാലയങ്ങളിൽ പോഷകാഹാരം ഉറപ്പാക്കാൻ മുനിസിപ്പാലിറ്റി

text_fields
bookmark_border
സ്കൂ​ളു​ക​ളി​ൽ പോ​ഷ​കാ​ഹാ​രം ഉ​റ​പ്പാ​ക്കു​ന്ന സം​രം​ഭം പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ന്​ മു​നി​സി​പ്പാ​ലി​റ്റി  ഒ​രു​ക്കി​യ വ​ർ​ക്​​ഷോ​പ്പ്
cancel
camera_alt

സ്കൂ​ളു​ക​ളി​ൽ പോ​ഷ​കാ​ഹാ​രം ഉ​റ​പ്പാ​ക്കു​ന്ന സം​രം​ഭം പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ന്​ മു​നി​സി​പ്പാ​ലി​റ്റി

ഒ​രു​ക്കി​യ വ​ർ​ക്​​ഷോ​പ്പ്

ദു​ബൈ: വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ആ​രോ​ഗ്യ​പ്ര​ദ​മാ​യ പോ​ഷ​കാ​ഹാ​ര​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്​ സം​രം​ഭ​വു​മാ​യി ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി. സ്കൂ​ളു​ക​ൾ​ക്ക്​ ഭ​ക്ഷ​ണ​ക്ര​മ​വും രീ​തി​ക​ളും മാ​റ്റം​വ​രു​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന​തി​ന്​ ആ​വ​ശ്യ​മാ​യ ബോ​ധ​വ​ത്ക​ര​ണം ന​ൽ​കു​ന്ന​താ​ണ്​ പ​ദ്ധ​തി. സ്കൂ​ളു​ക​ളു​ടെ​യും മ​റ്റു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും കാ​ന്‍റീ​നു​ക​ളി​ൽ ഏ​തെ​ല്ലാം ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കു​ന്ന​താ​ണ്​ ഉ​ചി​ത​മെ​ന്ന്​ മ​ന​സ്സി​ലാ​ക്കു​ന്ന​തി​ന്​ സം​രം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡി​ജി​റ്റ​ൽ പ​ഠ​ന സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തു​വ​ഴി മൂ​ന്നു​​​ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പോ​ഷ​കാ​ഹാ​രം ല​ഭ്യ​മാ​ക്കു​ന്ന​ത്​ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ സാ​ധി​ക്കും.

പോ​ഷ​കാ​ഹാ​രം, ഭ​ക്ഷ്യ​സു​ര​ക്ഷ, സു​സ്ഥി​ര ഉ​പ​ഭോ​ഗം എ​ന്നി​വ​യെ കു​റി​ച്ച ഉ​ള്ള​ട​ക്ക​വും ഇ​ന്‍റ​റാ​ക്ടി​വ്​ ഗെ​യി​മു​ക​ളും മൂ​ല്യ​നി​ർ​ണ​യ സം​വി​ധാ​ന​വും ഇ​തി​ലു​ണ്ട്. അ​ധ്യാ​പ​ക​ർ​ക്ക്​ ഇ​തു​പ​യോ​ഗി​ച്ച്​ കു​ട്ടി​ക​ളെ​യും ഭ​ക്ഷ​ണം ന​ൽ​കു​ന്ന ക​മ്പ​നി​ക​ളു​ടെ ജീ​വ​ന​ക്കാ​രെ​യും ബോ​ധ​വ​ത്ക​രി​ക്കാ​ൻ സാ​ധി​ക്കും. സം​വി​ധാ​നം ശ​രി​യാ​യ രീ​തി​യി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​ന്​ മു​നി​സി​പ്പാ​ലി​റ്റി പ​രി​ശീ​ല​നം ഒ​രു​ക്കു​ന്നു​ണ്ട്. കു​ട്ടി​ക​ൾ​ക്കാ​വ​ശ്യ​മാ​യ പോ​ഷ​കാ​ഹാ​രം ല​ഭി​ക്കു​ന്ന​തി​ന്​ ദൈ​നം​ദി​ന ഭ​ക്ഷ​ണ​ത്തി​ൽ പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, ധാ​ന്യ​ങ്ങ​ൾ, ​കൊ​ഴു​പ്പ്​ കു​റ​ഞ്ഞ പ്രോ​ട്ടീ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​ങ്ങ​നെ വ​സ്തു​ക്ക​ൾ ഉ​ൾ​പ്പെ​ടു​ത്താ​നാ​ണ്​ സം​രം​ഭം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത്.

ഭാ​വി​ത​ല​മു​റ​ക്ക്​ ആ​രോ​ഗ്യ​പ്ര​ദ​വും സു​സ്ഥി​ര​വു​മാ​യ ഒ​രു ഭ​ക്ഷ്യ​ശീ​ലം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ്​ പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യം​വെ​ക്കു​ന്ന​തെ​ന്ന്​ ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി ഭ​ക്ഷ്യ​സു​ര​ക്ഷ ഡ​യ​റ​ക്ട​ർ സു​ൽ​ത്താ​ൻ അ​ൽ താ​ഹി​ർ പ​റ​ഞ്ഞു. പോ​ഷ​കാ​ഹാ​ര​ക്കു​റ​വ്​ മൂ​ല​മു​ണ്ടാ​കു​ന്ന പ്ര​യാ​സ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ക​യും എ​മി​റേ​റ്റി​ലെ ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ക​യും പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മാ​ണെ​ന്ന്​ അ​ദ്ദേ​ഹം കൂ​ടി​ച്ചേ​ർ​ത്തു. വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ, ഭ​ക്ഷ്യ​വി​ത​ര​ണ​ക്കാ​ർ എ​ന്നി​വ​രു​ടെ രീ​തി​ക​ൾ സ​ർ​വേ ന​ട​ത്തി മ​ന​സ്സി​ലാ​ക്കി​യ ശേ​ഷ​മാ​ണ്​ പ​ദ്ധ​തി വി​ക​സി​പ്പി​ച്ച​ത്. മി​ക​ച്ച ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​ന്​ സ്കൂ​ളു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച്​ നു​ട്രീ​ഷ്യ​നി​സ്റ്റു​ക​ൾ സ​ഹ​ക​രി​ക്കു​ക​യും ചെ​യ്യും. കു​ട്ടി​ക്കാ​ലം മു​ത​ൽ ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ സം​സ്കാ​രം വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ പ​ദ്ധ​തി​വ​ഴി സാ​ധി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ പ്ര​തീ​ക്ഷി​ക്കു​ന്നു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ സാ​മൂ​ഹി​ക വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രെ ഉ​ൾ​പ്പെ​ടു​ത്തി മു​നി​സി​പ്പാ​ലി​റ്റി സ്കൂ​ളു​ക​ളി​ൽ വ​ർ​ക്​​ഷോ​പ്പു​ക​ൾ ഒ​രു​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:municipalityschoolsnutrition
News Summary - Municipality to ensure nutrition in schools
Next Story